2009, മാർച്ച് 7, ശനിയാഴ്‌ച

ഐ. പി. യെ ആര് പേടിക്കണം

ഐ.പി.യെ ആര്‍ക്കാണ് പേടി എന്ന പോസ്റ്റില്‍ അനില്‍ @ ബ്ലോഗ് നടത്തിയ ചില പരീക്ഷണങ്ങളെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു. ചില ഐ.പി.ചേഞ്ചിംഗ് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് യഥാര്‍ത്ഥ ഐ പിയെ മറച്ചു കൊണ്ട്, വ്യാജമായ ഐ പികള്‍ ഉപയോഗിച്ച് എങ്ങനെ ഇന്റെര്‍നെറ്റില്‍ വ്യാപരിക്കാമെന്നത് സ്ക്രീന്‍ ഷോട്ടുകളിലൂടെ ആ പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.


ബൂലോക തരികിട, ഒന്നു രണ്ട് പോസ്റ്റുകളില്‍ ഒരു അനോണിയെ കണ്ടെത്തുന്നതിനു വേണ്ടി നടത്തിയ ശ്രമങ്ങളെ ചിലര്‍ കമന്റുകളിലൂടെ അവിശ്വാസം രേഖപ്പെടുത്തിയതായി കണ്ടു. അത്തരം വാദിയെ പ്രതിയാക്കുന്ന തരത്തിലുള്ള കമന്റുകള്‍ക്കും, അനില്‍ @ ബ്ലോഗിന്റെ പോസ്റ്റിനും ഉള്ള വിശദീകരണമായി ഈ കുറിപ്പ് ....

ഇന്റര്‍നെറ്റില്‍ ഒരാള്‍ വ്യാപരിക്കുമ്പോള്‍ അതിയാന്റെ എല്ലാ പ്രവര്‍ത്തികളും രേഖപ്പെടുത്തുന്നുണ്ട് എന്നത് നിസ്തര്‍ക്കമാണ്. കാരണം അതിയാന് ഇന്റെര്‍നെറ്റുമായുള്ള ബന്ധം പാരമ്പര്യമായി കിട്ടിയതല്ല, അതൊരു കണക്ഷന്‍ പ്രൊവൈഡറില്‍ നിന്നും കിട്ടിയതാണ്. അതുകൊണ്ട് തന്നെ ഒരാളുടെ എല്ലാ ഇന്റെര്‍നെറ്റ് പ്രവര്‍ത്തികളുടേയും സ്കോറോസ്കോപ്പ് പ്രൊവൈഡറില്‍ ലഭ്യമാണ്. അതിയാന്‍ ഏത് പ്രൊവൈഡറില്‍ നിന്നും കണക്ഷന്‍ എടുത്തോ ആ കമ്പനി ഒരു തിരിച്ചറിയല്‍ നമ്പര്‍ അതിയാന് നല്‍കും, അതിനെ ഐ പി എന്ന് വിളിക്കാം. ഈ നമ്പര്‍ വച്ചിട്ട് ആ ഉപഭോക്താവിനെ കുറിച്ചുള്ള വിവരങ്ങള്‍ ആരായാന്‍ കഴിയും.

ഇവിടെ പ്രശ്നം അതല്ല ഐ പി ചേഞ്ചിങ് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് അനോണി കളിച്ചാല്‍ എന്ത് ചെയ്യാന്‍ പറ്റും എന്നാണ് സംശയങ്ങള്‍. ഒരു കാര്യം മനസിലാക്കുക, ഇന്റെര്‍നെറ്റില്‍ നിന്നും സൌജന്യമായി ലഭിക്കുന്ന എന്തിനും സൌജന്യത്തിന്റെ വിലയേ ഉണ്ടാവൂ. ഒരു സിസ്റ്റത്തില്‍ ഇരുന്ന് ഇത്തരം ഐ പി ചേഞ്ചിംഗ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് അതിയാന്‍ ഏത് രാജ്യത്തില്‍ നിന്നും വ്യാജമായ ഐ പി ഉപയോഗിച്ച് കളിച്ചാലും അത് അറിയാന്‍ മാര്‍ഗമുണ്ട്. അത്തരത്തില്‍ അതിയാന്റെ കളി ട്രേസ് ചെയ്യാന്‍ പറ്റുന്ന സോഫ്റ്റ്‌വെയറുകള്‍ മാര്‍ക്കറ്റിലുള്ളപ്പോള്‍ ഏതൊക്കെ രാജ്യത്തില്‍ നിന്നും ഏതൊക്കെ വ്യാജ ഐ പി കള്‍ ഉപയോഗിച്ചാണ് ഇവിടെ എത്തിയത് എന്നറിയാന്‍ നിഷ്പ്രയാസം സാധിക്കും. കൂടെ അതിയാന്റെ യഥാര്‍ത്ഥ ഐ പിയും അറിയാന്‍ കഴിയും, കാരണം നെറ്റ് വര്‍ക്ക് പ്രൊവൈഡര്‍ ഒരു ഉപഭോക്താവിനു നല്‍കിയ ഐ പി ആ ഉപഭോക്താവിനു തന്നിഷ്ട പ്രകാരം ബാഹ്യമായ സൊഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് മാറ്റാന്‍ കഴിയില്ല.

അതിയാന്‍ എത്ര ഐ പി വേണോ ഉപയോഗിച്ചോട്ടെ, ആര്‍ക്ക് ചേതം.....
പക്ഷെ ഒരു പ്രത്യേക പ്രവര്‍ത്തി, അത് തെറ്റായ ..പ്രവര്‍ത്തിയാണെങ്കില്‍ അത് ശ്രദ്ധിക്കപ്പെട്ടാല്‍..... എത്ര വ്യാജ ഐ പി കളുടെ പിന്‍‌ബലമുണ്ടെങ്കിലും യഥാര്‍ത്ഥ ആള്‍ പുറത്ത് വന്നേ മതിയാവുള്ളൂ....അവിടെ ഫ്രീയായി കിട്ടിയ ഐ പി ചേഞ്ചിങ് സോഫ്റ്റ്‌വെയറുകള്‍ ആര്‍ക്കും സംരക്ഷണം നല്‍കില്ല....

ഇന്റെര്‍നെറ്റ് എന്ന മായിക പ്രപഞ്ചത്തില്‍ എന്ത് തോന്ന്യാസവും കാട്ടാം എന്ന് കരുതുന്നവര്‍, അങ്ങനെ പ്രവര്‍ത്തിക്കുന്നവര്‍- അവരൊക്കെ ഐ പിയെ പേടിച്ചേ മതിയാവൂ....

7 അഭിപ്രായങ്ങൾ:

ബൂലോക തരികിട പറഞ്ഞു...

ഐ പി യെ ആര് പേടിക്കണം..!!!!

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

പൂര്‍ണ്ണമായും യോജിക്കുന്നില്ല.
വ്യക്തമായ അന്വേഷണങ്ങളില്‍ ഒറിജിനല്‍ ഐ.പി ലഭിക്കും എന്ന് ഞാന്‍ എന്റെ പോസ്റ്റില്‍ തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷെ സൌജന്യമായി കിട്ടുന്നവക്കു സൌജന്യത്തിന്റെ വിലയെ ഉള്ളൂ എന്ന് പറഞ്ഞ് തള്ളിക്കളയാനാവില്ല, അതു ട്രയല്‍ വേര്‍ഷനുകളാണ്, അതിനാല്‍ തന്നെ സൌജന്യവുമല്ല.

കഴിഞ്ഞ പോസ്റ്റില്‍ എന്റെ ഐ.പി എടുത്തിട്ടിരുന്നല്ലോ അതിലൊക്കെ എല്ലാം അണ്‍ നോണ്‍ എന്നല്ലെ കണ്ടത്, മാത്രവുമല്ല ഞാന്‍ ഉപയോഗിച്ചത് മോസില ബ്രൌസറുമായിരുന്നു. പക്ഷെ അതില്‍ വന്നത് ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ എന്നാണ്.

ഞാന്‍ എന്റെ പോസ്റ്റില്‍ പറഞ്ഞുവച്ചിരുന്ന കാര്യം ഇത്രമാത്രം: താങ്കള്‍ പറഞ്ഞപൊലെ , ബ്ലോഗ്ഗില്‍ ഐ.പി. പിടിക്കാന്‍ കിട്ടുന്ന സൂത്രാണ്ടികള്‍ (സൌജന്യ സൂത്രമാണ് അതും)ഉപയോഗിച്ചാല്‍ കിട്ടുന്നത് തെറ്റായ വിവരങ്ങള്‍ ആയിരിക്കാം എന്നാണ്. അല്ലാതെ ഐ.പി ചേഞ്ചറുകള്‍ ഉപയോഗിച്ച് ബാങ്ക് കൊള്ള നടത്താം എന്നല്ല.
:)

vahab പറഞ്ഞു...

Internet Protocol എന്നല്ലേ ഐ.പി.യുടെ യഥാര്‍ത്ഥ expansion?
ഐ.പി. യെ നമുക്ക്‌ മറ്റൊരു നിര്‍വ്വചനംകൂടി നല്‍കിയാലോ? Internet Police.
ഈ പോലീസിനെ കൈക്കൂലി കൊടുത്ത്‌ വശത്താക്കാമോ എന്നതാണ്‌ ഇവിടെ ചര്‍ച്ച!

ബൂലോക തരികിട പറഞ്ഞു...

അനില്‍ @ ബ്ലോഗ്,
ഐ പി ട്രാക്കിംഗിന്റെ പേരില്‍ ലഭ്യമാകുന്ന മിക്ക ആപ്ലിക്കേഷനുകള്‍ക്കും ചില പോരായ്മകള്‍ ഉണ്ട്.


പക്ഷെ ശക്തമായതും വിശ്വസനീയവുമായ നിരവധി സാധനങ്ങള്‍ ലഭ്യമാണ്. അവയില്‍ മിക്കവയും ഹൈഡായാണ് നില്‍ക്കുക. അതുകൊണ്ട് ഒരു വെബ് സിറ്റിലോ ബ്ലോഗിലെ ഏത് തരം ട്രാക്കറാണ് ഉപയോഗിച്ചിരിക്കുന്നത് എന്നറിയാന്‍ ബുദ്ധിമുട്ടാവും. മനപൂര്‍വ്വം തന്നെയാണ് ഇത്തരം സാധനങ്ങള്‍ ഹൈഡാക്കി നിര്‍ത്തിയിരിക്കുന്നത്. ഏത് ആപ്ലിക്കേഷനാണ് ഉള്ളതെന്ന് അറിഞ്ഞാല്‍ പിന്നെ അതിനെയും പൊളിക്കുന്ന പരിപാടിയുമായിട്ടായിരിക്കും അജ്ഞാതകളും അജ്ഞാതന്മാരും രംഗപ്രവേശം നടത്തുക.:):):):)

സി ഐ ഡി മൂസ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഹരിതാഭം പറഞ്ഞു...

പുറത്തിറങ്ങി നടക്കുന്നവനല്ലെ വല്ലതും പേടിക്കണ്ടതുള്ളൂ. കൂതറയെപ്പോലെ മാളത്തില്‍ ഒളിച്ചിരിക്കുന്നവനെ എങ്ങനെ പിടിക്കും?
ഏതായാലും അവിടെ ഇട്ട കമന്റ് ഇവിടെയും ഇടുന്നു.

ഇതു ഞാനാടോ കൂതറെ, ആനനോണി.
നീ ഒരിടത്തും പോകുകയും ഇല്ല, കമന്റിടുകയുമില്ല. മാളത്തിനകത്ത് ഒളിച്ചിരുന്ന് വീമ്പ് പറഞ്ഞ്ട്ടു കാര്യമുണ്ടോ?
പുറത്തിറങ്ങി വാ.
എന്നാലല്ലെ വല്ലതും ചെയ്യാനൊക്കൂ.

:)
ഒരു സ്മൈലി കൂടി കിടന്നോട്ടെ.

കൊണ്ടോട്ടിമൂസ പറഞ്ഞു...

"കൂതറയില്‍ ഇട്ട കമന്റ് ഇവിടേം കിടക്കട്ടെ”

സൂത്രങ്ങള്‍ അറിയാവുന്ന തിരുമേനി എന്തിനാ ഇങ്ങനെ കൂട്ടില്‍ കിടന്ന് കറങ്ങുന്നേ...പുറത്തിറങ്ങി നാലാളൊപ്പം കൂട്..എങ്കിലല്ലേ അതിനൊരു ഇതൊള്ളൂ ഏത്, കളിക്കുമ്പോള്‍ ആണായിട്ട് കളിക്ക്..... വല്ല പെണ്ണും‌പിള്ളക്ക് പാവാട നനയ്ക്കാന്‍ നിക്കാതെടോ കൂ തറേ.....