2009, മാർച്ച് 5, വ്യാഴാഴ്‌ച

അനോണി രാജ്ഞിയെ എന്ത് ചെയ്യണം?

സുഹൃത്തുക്കളെ,

ബൂലോക തരികിടക്ക് ആരോടും വെറുപ്പോ വ്യക്തി വൈരാഗ്യമോ ഇല്ല. അനേകം സുഹൃത്തുക്കളുടെ ഇടയിലെന്ന പോലെ ബൂലോക തരികിടക്കും ഇവിടെ ജീവിച്ചെ മതിയാവൂ....ആരാലും വെറുക്കപ്പെടാതെ..

ബൂലോക തരികിടയുടെ ഈ പോസ്റ്റില്‍ നടന്ന അനോണി ആക്രമണത്തെ ലാഘവത്തോടെ കണ്ട് വിട്ടു കളയാനുള്ള പ്രായവും പക്വതയും എനിക്കില്ല, കാരണം ഞാന്‍ കുട്ടിയാണ്......

എന്റെ തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാട്ടി എന്നെ നേര്‍വഴി നടത്തേണ്ട പരിചയ സമ്പന്നരും പ്രായമുള്ളവരുമായ ചില ബ്ലോഗര്‍മാര്‍ അനോണി വേഷം കെട്ടി ഇവിടെ തറ പരിപാടി നടത്തിയപ്പോള്‍, ഇപ്പോള്‍ ചില ന്യായങ്ങളുമായി രംഗത്തു വന്ന ആരും തന്നെ പ്രതികരിക്കാതിരുന്നതില്‍ ഖേദമുണ്ട്, സങ്കടമുണ്ട്....

എന്നെ മുളയിലേ നുള്ളുക എന്ന ലക്ഷ്യവുമായി പോസ്റ്റില്‍ പലരും വെളഞ്ഞാടിയപ്പോള്‍ എന്റെ മുന്നില്‍ ഉണ്ടായിരുന്ന പ്രതിവിധികള്‍ , ഒന്നുകില്‍ ആ കമന്റുകള്‍ ഒന്നൊന്നായി അഴിച്ച് ഞാന്‍ ഉള്‍വലിയുക....അല്ലെങ്കില്‍ ഈ തറത്തനം ചെയ്തവരില്‍ ഒരാളെയെങ്കിലും കണ്ടെത്തുക .....ഉള്‍വലിയാന്‍ മനസില്ലാത്തതുകൊണ്ട് ഞാന്‍ രണ്ടാമത് പറഞ്ഞ പ്രതിവിധിയാണ് കണ്ടെത്തിയത്....കാരണം ഞാന്‍ കുട്ടിയാണ്.....നിങ്ങളുടെ അത്ര ആത്മസംയമനമോ പ്രവര്‍ത്തി പരിചയമോ എനിക്കില്ല....

സുഹൃത്തുക്കളെ, നിങ്ങള്‍ ഒന്നു ശ്രദ്ധിക്കൂ....ആ പോസ്റ്റില്‍ വിഷയവുമായി ബന്ധപ്പെട്ട ഏതെങ്കിലും കമന്റ് അനോണികളില്‍ നിന്നും ഉണ്ടായിട്ടുണ്ടോ? കഷ്ടം.....

നിരന്തരമായി വന്ന അനോണി കമന്റുകളില്‍ എന്റെ ശ്രദ്ധ ഏറ്റവും പതിഞ്ഞത് ഒരു ഐ പിയില്‍ നിന്നും മാത്രം വന്ന അനേകം കമന്റുകളിലാണ്. അത് ശ്രദ്ധയില്‍ പതിയാന്‍ കാരണമുണ്ട്. ഒരേ ഐ പിയില്‍ ഒരേ ലൊക്കേഷനില്‍ നിന്നും ഒരേ നെറ്റ് വര്‍ക്ക് പ്രൊവൈഡറുടെ കണക്ഷന്‍ ഉപയോഗപ്പെടുത്തി ഒരു സിസ്റ്റത്തില്‍ നിന്നും ഫയര്‍ഫോക്സ്, എക്സ്പ്ലൊറര്‍ ൭ എന്നീ ബ്രൌസറുകള്‍ ഉപയോഗിച്ച് ഒരു വ്യക്തി എന്തിനു പോസ്റ്റില്‍ നിരവധി തവണ എന്റെര്‍ ചെയ്യണം?

ആ പോസ്റ്റിലെ ചില കമന്റുകളില്‍ ആരോ കൊടുത്ത ലിങ്ക് ഉപയോഗിച്ച് ഒറ്റ തവണ മാത്രമേ എന്റര്‍ ചെയ്തിട്ടുള്ളൂ എന്ന് ന്യായീകരിക്കാന്‍ ശ്രമം നടന്നതായി കണ്ട്. അനോണി കളിച്ച ആളിനു വെണ്ടി വാദിക്കാന്‍ വന്ന പ്രിയ സുഹൃത്തുക്കളെ, അനോണി കളിച്ച വ്യക്തി നിങ്ങളേയും തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിച്ചത് എന്ന കാര്യം ഖേദത്തോടെ അറിയിക്കട്ടെ......കാരണം മണിക്കൂറുകള്‍ ഇടവിട്ട് ഒരേ ഐ പിയില്‍ അവിടെ നടന്ന നിരവധി എന്‍‌ട്രികളുടെ ഡീറ്റയിത്സ് ഉണ്ട്.

കാനഡയില്‍ നിന്നും എന്ന് ലൊക്കേഷന്‍ തെറ്റിദ്ധരിപ്പിച്ച് മറ്റാരോ കാണിച്ച കുതന്ത്രമാണ് എന്ന വാദം നിലനില്‍ക്കില്ല. കാരണം അങ്ങനെ ചെയ്താല്‍ ഐ പിയും മറ്റ് ഡീറ്റയിത്സും മാറ്റിക്കാണിക്കാം എന്ന ധാരണ തെറ്റാണ്.

ബൂലോക തരികിടക്ക് കിട്ടിയ ഡീറ്റയിത്സ് വച്ചിട്ട് പിന്നീട് നടത്തിയ അന്വേഷണത്തില്‍ ആ ഐ പി ആര് എവിടെ നിന്ന് ഏത് സെര്‍വ്വറിലൂടെ ഉപയോഗിക്കുന്നു എന്നതിനും വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്...

അതിന്റെ അടിസ്ഥാനത്തില്‍ ബൂലോക തരികിട വിഷമത്തോടെ പറയട്ടെ, ആ അനോണി കാനഡയിലെ ഒരു വനിതാ ബ്ലോഗര്‍ തന്നെയാണ്......

ചിലര്‍ ചൂണ്ടിക്കാണിച്ച പോലെ അമ്മയായും സഹോദരിയായും ഒരു നല്ല സുഹൃത്തായും മറ്റുള്ളവരാല്‍ ബഹുമാനിക്കപ്പെടുന്ന ഇവര്‍ എന്തിന് ഈ തറ പരിപാടിയുമായി ഇറങ്ങുന്നു......

മാന്യതയുടെ മുഖം മൂടി അണിഞ്ഞ ഇവര്‍ മറ്റ് ഏതൊക്കെ ബ്ലോഗില്‍ എന്തൊക്കെ അനോണിത്തനങ്ങള്‍ കാണിച്ചിട്ടുണ്ടാവും....

സുഹൃത്തുക്കളെ നിങ്ങളെ നോക്കീ ചിരിക്കുകയും മറഞ്ഞിരുന്ന് നിങ്ങളെ ഭത്സിക്കുകയും ചെയ്യുന്നതു വഴി ഇവര്‍ എന്ത് സുഖമാണ് അനുഭവിക്കുന്നത്....

നോക്കൂ...നിങ്ങളില്‍ പലരുടേയും ബ്ലോഗുകളില്‍ ഇവര്‍ ഈ ചെറ്റത്തനം ചെയ്തിട്ടുണ്ടാവാം....

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളെ മാനിക്കുന്നവനാണ് ബൂലോക തരികിട....കാരണം ഞാനൊരു കുട്ടിയാണ്....

നിങ്ങള്‍ തന്നെ പറയൂ......

ഈ അനോണി രാജ്ഞിയെ എന്ത് ചെയ്യണം.....

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ കമന്റായി ഇടൂ......

തീര്‍ച്ചയായും ബൂലോക തരികിട അത് മാനിക്കും....

22 അഭിപ്രായങ്ങൾ:

ബൂലോക തരികിട പറഞ്ഞു...

നിങ്ങളുടെ അഭിപ്രായം എന്താണ്, തുറന്നു പറയൂ...

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

തരികിടേ,
എനിക്കറിയാവുന്ന കാനഡക്കാരി തന്നെ ആണോ ഇത്? ആവുമല്ലെ.

ഒരു കാര്യം ചെയ്യാമോ,
എല്ലാ സ്ക്രീന്‍ ഷോട്ടുകളും ഇടാമോ?

ഇത്ര ഗൌരവമായ ഒരു ആരോപണം ആവുമ്പോള്‍ തെളിവുകള്‍ ശക്തമായേ മതിയാവൂ.

കാപ്പിലാന്‍ പറഞ്ഞു...

ആന നോണി കൂതറയില്‍ ആന മയില്‍ ഒട്ടകം പരിപാടി നടത്തി എന്നും പറഞ്ഞ് കൂതറ പൊക്കി പിടിച്ചു വന്നല്ലോ ബൂലോക തരികിടെ .. എന്നിട്ടെന്തായി ? അത് പോലെയേ ഞാന്‍ ഇതിനെയും കാണുന്നുള്ളൂ . അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ആരുടെ മേലും ആരോപിക്കരുത് .താന്‍ ആരായാലും എനിക്ക് പ്രശനമില്ല . ഞാന്‍ കാരണമാണ് ഇതെല്ലാം സംഭവിച്ചത് എന്നെനിക്കറിയാം .അത് ഞാന്‍ ഒതുക്കി തീര്‍ക്കുകയും ചെയ്തു . ഞാനിപ്പോള്‍ എല്ലാവരെയം സ്നേഹിക്കുകയാണ് . ഇനി ഇതിന്റെ പേരില്‍ ഒരു വഴക്ക് ഉണ്ടാകരുത് .

ബൂലോക തരികിട പറഞ്ഞു...

സുഹൃത്തുക്കളെ,

ഈ പോസ്റ്റിലെ വിഷയവുമായി ബന്ധപ്പെട്ട് വ്യക്തിപരമായ മെയിലുകള്‍ ബൂലോക തരികിട സ്വീകരിക്കുന്നതല്ല....സദയം ക്ഷമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു....

എന്ത് അഭിപ്രായവും ഇവിടെ പറയാന്‍ തയ്യാറാവുക...

ബൂലോക തരികിട പറഞ്ഞു...

ഇതിവിടെ ചുമ്മാ കെടക്കട്ടെ...:):):)


boolokatharikida
By Details > Visit Detail
Visit 1,323
[<<] [>>]
Domain Name mountaincable.net ? (Network)
IP Address 72.12.150.# (Mountain Cablevision)
ISP Mountain Cablevision
Location Continent : North America
Country : Canada (Facts)
State/Region : Ontario
City : Hamilton
Lat/Long : 43.25, -79.8333 (Map)

Language English (U.S.)
en-us
Operating System Microsoft WinXP
Browser Internet Explorer 7.0
Mozilla/4.0 (compatible; MSIE 7.0; Windows NT 5.1; Trident/4.0; InfoPath.1)
Javascript version 1.3
Monitor Resolution : 1440 x 900
Color Depth : 32 bits

Time of Visit Mar 6 2009 4:09:05 am
Last Page View Mar 6 2009 4:17:17 am
Visit Length 8 minutes 12 seconds
Page Views 4
Referring URL
Visit Entry Page http://boolokatharik...09/03/blog-post.html
Visit Exit Page http://boolokatharikidaa.blogspot.com/
Out Click 97 D05D2DD3FD2AD4DD30D3ED2FD19D4DD19D33D4D00D
https://www.blogger....=1768905496774053045
Time Zone UTC-5:00
Visitor's Time Mar 5 2009 5:09:05 pm
Visit Number 1,323

ചാണക്യന്‍ പറഞ്ഞു...

തരികിടെ,
കൊള്ളാട്ടോ....ഗവേഷണം ഗംഭീരമായി....
നടക്കട്ടെ...ഏത് വരെ പോകും എന്ന് കാണാം......

സന്‍ജ്ജു പറഞ്ഞു...

GOOD Work!!!
Ella thelivodeyum adutha post idoo...aarayalum veruthe vidaruthu...

കനല്‍ പറഞ്ഞു...

രണ്ടു മൂന്ന് പ്രാവശ്യം ഈ ബ്ലോഗ് സന്ദര്‍ശിച്ചാല്‍,
ഗതികേടിന് ആ സമയത്ത് ഏതെങ്കിലും ബോണ്‍ലസ്
അജ്ഞാതകള്‍ ഇവിടെ കേറി നിരങ്ങിയാല്‍
എനിക്കോ..ബൂലോകത്തുള്ള മറ്റാര്‍ക്കോ
ആ അജ്ഞാതത്ത്വത്തിന്റെ അവിഹിതഗര്‍ഭം ഏറ്റെടുക്കേണ്ടി വന്നേക്കാം.

അത് കൊണ്ട് അപമാനഭാരം ഏറ്റെടുക്കാന്‍ കഴിയാത്ത പ്രത്യേകിച്ചും സ്ത്രീബ്ലോഗേഴ്സ് ശ്രദ്ധിക്കുക.


ഇത് തരികിടയുടെ ബ്ലോഗില്‍ ഞാന്‍ ഉന്നയിക്കുന്ന ഒരു ആരോപണമായി നില്‍ക്കട്ടെ. ഇത് സത്യമല്ലാതാകണമെങ്കില്‍ ആ കമന്റുകള്‍ താങ്കള്‍ ആരോപിക്കുന്ന വ്യക്തിയുടേതാണെന്ന് തെളിയിക്കേണ്ടിയിരിക്കുന്നു. മറ്റൊരാളെ കരിവാരി തേച്ച് സ്വയം പേരെടുക്കാന്‍ ശ്രമിക്കുന്ന പ്രവണതയില്‍ നിന്നാണീ പോസ്റ്റെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

അതല്ലായെങ്കില്‍ താങ്കളുടേ ആരോപണങ്ങള്‍ക്ക് വ്യക്തമായ തെളിവുകള്‍ നല്‍കുക.

സത്യമേവ ജയതേ

ബൂലോക തരികിട പറഞ്ഞു...

കനല്‍,

ബൂലോക തരികിടക്ക് താങ്കള്‍ ഉദ്ദേശിക്കും പോലുള്ള ഹിഡന്‍ അജണ്ടകള്‍ ഒന്നും തന്നെയില്ല....

ആരോപണങ്ങള്‍ക്ക് ആധാരമായ തെളിവുകള്‍ പോസ്റ്റുന്നതായിരിക്കും....

ബൂലോക തരികിട പറഞ്ഞു...

സന്‍ജ്ജു,

ISP Mountain Cablevision-ല്‍ നിന്നും ചില വിവരങ്ങള്‍ ലഭിക്കാനുണ്ട്. അത് കിട്ടിയാലുടന്‍ വിശദമായിട്ടുള്ള പോസ്റ്റ് ഇടുന്നതായിരിക്കും.

ബൂലോക തരികിട പറഞ്ഞു...

അനില്‍@ബ്ലോഗ്,

ഇരുപതോളം സ്ക്രീന്‍ ഷോട്ടുകള്‍ ഉണ്ട്. മറ്റ് ചില വിവരങ്ങള്‍ കൂടി ലഭിക്കാനുണ്ട് (അഡ്രസ്സുമായി ബന്ധപ്പെട്ടവ). അത് കിട്ടുന്ന മുറക്ക് വിശദമായ പോസ്റ്റിടുന്നതായിരിക്കും.

ബൂലോക തരികിട പറഞ്ഞു...

കാപ്പിലാന്‍,

ബൂലോക തരികിടക്ക് ആരോടും വഴക്കോ വ്യക്തി വൈരാഗ്യമോ ഇല്ല.

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

തരികിടെ,
എവിടെ, എത്ര നേരമായി കാത്തിരിക്കുന്നു.
തെളിവുകള്‍ വരട്ടെ.

ബൂലോക തരികിട പറഞ്ഞു...

അനില്‍ @ ബ്ലോഗ്,

Domain Name (Unknown)
IP Address 93.98.111.# (Unknown Organization)
ISP Unknown ISP
Location Continent : Unknown
Country : Unknown
Lat/Long : unknown

Language English (U.S.)
en-us
Operating System Microsoft WinXP
Browser Internet Explorer 6.0
Mozilla/4.0 (compatible; MSIE 6.0; Windows NT 5.1; SV1; InfoPath.2; .NET CLR 2.0.50727)
Javascript version 1.3
Monitor Resolution : 1152 x 864
Color Depth : 32 bits

Time of Visit Mar 7 2009 12:58:52 am
Last Page View Mar 7 2009 12:58:52 am
Visit Length 0 seconds
Page Views 1
Referring URL http://www.google.co...%B5%8D&start=10&sa=N
Search Engine google.com
Search Words ??????????
Visit Entry Page http://boolokatharik...02/blog-post_27.html
Visit Exit Page http://boolokatharik...02/blog-post_27.html
Out Click
Time Zone UTC+3:00
Visitor's Time Mar 6 2009 9:58:52 pm
Visit Number 1,417


ഇതാണൊ ഉദ്ദേശിച്ചത്.....

:):):)

ബൂലോക തരികിട പറഞ്ഞു...

[>>]
Domain Name (Unknown)
IP Address 116.68.76.# (Asianet is a cable ISP providing)
ISP Asianet is a cable ISP providing
Location Continent : Asia
Country : India (Facts)
Lat/Long : 20, 77 (Map)

Language English (U.S.)
en-us
Operating System Macintosh WinXP
Browser Safari 1.3
Mozilla/5.0 (Windows; U; Windows NT 5.1; en-US) AppleWebKit/525.19 (KHTML, like Gecko) Chrome/1.0.154.48 Safari/525.19
Javascript version 1.5
Monitor Resolution : 1280 x 800
Color Depth : 32 bits

Time of Visit Mar 7 2009 1:13:07 am
Last Page View Mar 7 2009 1:13:07 am
Visit Length 0 seconds
Page Views 1
Referring URL
Visit Entry Page http://boolokatharik...03/blog-post_05.html
Visit Exit Page http://boolokatharik...03/blog-post_05.html
Out Click
Time Zone UTC+6:00
Visitor's Time Mar 7 2009 12:43:07 am
Visit Number 1,418

ബൂലോക തരികിട പറഞ്ഞു...

രണ്ടും പോണ്ട ....അവിടെ തന്നെ ഇരുന്നോ:):):)

കനല്‍ പറഞ്ഞു...

തരികിടയ്ക്ക് ഐപി അഡ്രസ് ട്രാപ് ചെയ്യാനറിയാം. അത് കാട്ടി നാല് പേരെ ഒന്ന് വിരട്ടണം. എന്നിട്ടൊന്ന് ഞെളിയണം. അത്രയെ അതിയാന്‍ ഉദ്ദേശിച്ചിട്ടുള്ളൂ അനിലേ...

പരാക്രമം പെണ്ണുങ്ങളോടാവുമ്പോ മുഖത്ത് ചളി പറ്റില്ലല്ലോ?(ഐ.പി അഡ്രസോ അതെന്തോന്നാന്ന് ചോദിക്കുന്നു ആ വിധേയ)
എങ്ങനെയുണ്ട് ബുദ്ധീ?
ഇനി ആ കളിച്ച അനോണികളും തരികിടയുടെ സ്വയം സ്യഷ്ടികളാണൊന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഇനി തെളിവിന് ഉറക്കം കളഞ്ഞ് കാത്തിരിക്കണ്ടാലോ? അല്ലേ തരികിടേ?

ബൂലോക തരികിട പറഞ്ഞു...

കനല്‍,

ബൂലോക തരികിടക്ക് ആരുടേയും ഐ പി പിടിച്ച് ഞെളിയേണ്ട കാര്യമില്ല....

ആളെ പിടിച്ച് തന്നെ ഞെളിയും....ബെറ്റുണ്ടോ?

പരാക്രമം എന്ന വാക്ക് ശരിയല്ല കനലെ, കാരണം പരനെ ആക്രമിക്കാന്‍ ഞാന്‍ മുതിര്‍ന്നിട്ടില്ല...

പിന്നെ വിധേയ ചോദിച്ച കാര്യമൊന്നും ഇവിടെ വിളമ്പണ്ട....അത് നിങ്ങള്‍ തമ്മിലുള്ള കാര്യം...

വെറുതേ സംശയിച്ചാ പോര....അത് തെളിയിക്കാന്‍ ശ്രമിക്ക്...

കനലിനു തിളക്കം വളരെ കുറഞ്ഞൂന്ന് തോന്നുന്നു..ഒന്ന് ഊതി കത്തിക്കാന്‍ നോക്ക്...തിളക്കം കളയണ്ടാ:):):)

അരൂപിക്കുട്ടന്‍/aroopikkuttan പറഞ്ഞു...

അരൂപിക്കുട്ടന്‍ എന്ന പേരിലോ അശരീരികള്‍ എന്ന എന്റെ ബ്ലോഗിന്റെ പേരിലോ “ബ്ലോഗര്‍ ലോഗോ” ഇല്ലാതെ വരുന്ന കമന്റുകളില്‍ എനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്ന് അറിയിക്കുന്നു.

അനോണിയായ അരൂപിക്കുട്ടന്‍ ഏത് അഭിപ്രായം പറയുന്നതിനും മറ്റൊരു അനോണിപ്പേര് ഉപയോഗിക്കുകയില്ല!

ഓഫ്:

വായനാസുഖവും കാര്യവുമുള്ള ഒരു പോസ്റ്റിനെ നശിപ്പിക്കാതെ ദയവായി അനാവശ്യകമന്റുകള്‍ മാറ്റുകയോ മറ്റു നിയന്ത്രണങ്ങള്‍ വരുത്തുകയോ ചെയ്തുകൂടേ?

അജ്ഞാത എന്ന പേര് ഗൂഗിളിന്റെ ഒരു അബദ്ധമാണ്. അപ്പോ ഈ അജ്ഞാതന്മാരൊക്കെ എന്തുചെയ്യണമെന്ന് അവര്‍ പറയുന്നില്ല!

അജ്ഞാതന്‍ പറഞ്ഞു...

:)
:) :)

:) :) :)

ബൂലോക തരികിട പറഞ്ഞു...

അരൂപിക്കുട്ടന്‍/aroopikkuttan,

ഹാ...വയലന്റാവല്ലേ....അതെനിക്കറിയാലോ:)


അജ്ഞാതയുടെ കാര്യത്തില്‍ ഗൂഗിളിന് അബദ്ധമൊന്നും പറ്റീട്ടില്ല....അവരെ എന്ത് ചെയ്യണമെന്ന് ഗൂഗിളിനു നല്ല പോലെ അറിയാം എന്നാണ് ബൂലോക തരികിട മനസിലാക്കിയിരിക്കുന്നത്...

ബൂലോക തരികിട പറഞ്ഞു...

അജ്ഞാത ,


:)
:):)
:):):)

അല്പ നേരത്തേക്ക് അനോണി ഓപ്ഷന്‍ തുറന്നപ്പോള്‍ ഓടി വന്നു അല്ലെ...

എന്തായാലും സ്റ്റാന്‍ഡ് വിട്...:):):):):)