പ്രിയപ്പെട്ട ബ്ലോഗര്‍ സുഹൃത്തുക്കളെ,
ഇതാരുടെ കോവണം അതായത് ഈ കോവണം ആരുടേത് എന്നുള്ള വിഷയത്തില്‍ ഒരു മത്സരം നടത്താന്‍ ബൂലോക തരികിട ഉദ്ദേശിക്കുന്നു. ഇപ്പോ കോവണത്തിനൊക്കെ എന്താ വില, കോടികളാണ് ലേലത്തിലൂടെ പഴകിയ കോവണത്തിനു വിലയായി ലഭിക്കുന്നത്. ഇന്നല്ലെങ്കില്‍ നാളെ നിങ്ങളുടെ ഓരോരുത്തരുടേയും കോവണത്തിനു ഉദ്ദേശിക്കുന്നതിലും കൂടുതല്‍ മൂല്യവും വിലയും ലഭിക്കില്ലാന്ന് ആരു കണ്ടു. നിങ്ങള്‍ ഓരോരുത്തരും ബ്ലോഗെഴുതി പ്രശസ്തന്മാരായി മരിച്ച് മണ്ണടിയുമ്പോള്‍ നിങ്ങള്‍ ഉപയോഗിച്ചിരുന്ന ഓരോ സാധനത്തിനും പില്‍ക്കാല തലമുറയിലെ ബ്ലോഗര്‍മാര്‍ എന്ത് വിലകൊടുത്തും വാങ്ങി അമൂല്യവസ്തുവായി സൂക്ഷിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
ആയതിനാല്‍ പ്രിയ ബ്ലോഗര്‍മാരെ നിങ്ങളുടെ വിലപ്പെട്ട കോവണ ശേഖരങ്ങളെക്കുറിച്ച് ഒരു മത്സരം നടത്താന്‍ ഉദ്ദേശിക്കുന്നു. കോവണ ശേഖരത്തിന്റെ ചിത്രം കണ്ടിട്ട് അതാരുടെ കോവണം എന്ന് തിരിച്ചറിയലാണു മത്സര ലക്ഷ്യം. അതിലേക്കായി നിങ്ങള്‍ ഓരോരുത്തരുടേയും കോവണ ശേഖരങ്ങളുടെ ഒരു കളര്‍ ചിത്രം അയച്ചു തരുക. (ആകെ ഒരു കോവണം മാത്രം ഉള്ളവര്‍ക്കും ചിത്രം അയക്കാം).
ഇത് തികച്ചും പുരുഷ ബ്ലോഗര്‍മാരെ മാത്രം ഉള്‍ക്കൊള്ളിച്ച് നടത്തുന്ന ഒരു മത്സരമാണ്. ആയതിനാല് സ്ത്രീ ബ്ലോഗര്‍മാര്‍ താന്താങ്ങളുടെ താറുകളുടെ ചിത്രം കെട്ടി പൊതിഞ്ഞു ഇങ്ങോട്ട് അയക്കരുതെന്ന് അപേക്ഷിക്കുന്നു. പക്ഷെ കോവണം തിരിച്ചറിയല്‍ മത്സരത്തില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം.
കോവണങ്ങളുടെ ചിത്രങ്ങള്‍ അയക്കുന്നവരുടെ ശ്രദ്ധക്ക്
೧. ആളാവാന്‍ വേണ്ടി അന്യരുടെ കോവണ ശേഖരങ്ങളുടെ ചിത്രങ്ങള്‍ അയയ്ക്കാതിരിക്കുക, ഇതിലുള്ള പരസ്പര വിശ്വാസത്തെ മാനിച്ച് സ്വന്തം ശേഖരത്തിന്റെ ചിത്രം മാത്രം അയക്കുക.
೨. ഉപയോഗിച്ചതോ ഉപയോഗത്തിലിരിക്കുന്നതോ ആയ കോവണങ്ങളുടെ ചിത്രം മാത്രം അയക്കുക്ക. ഒരു ഷോയ്ക്ക് അലമാരിയില്‍ തൂക്കിയിട്ടിരിക്കുന്നവയുടെ ചിത്രങ്ങള്‍ ഒഴിവാക്കുക.
೩. മറ്റാരുടേയെങ്കിലും കോവണങ്ങള്‍ കടം വാങ്ങി അവയുടെ ചിത്രമെടുത്ത് അയക്കാതിരിക്കുക.
೪. നിങ്ങള്‍ ഉപയോഗിച്ച കോവണങ്ങളെകുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ നിങ്ങള്‍ സന്നദ്ധനായിരിക്കണം.
೫. തീയിലിട്ടാല്‍ നശിക്കാത്തതോ വെള്ളത്തിലിട്ടാല്‍ നനയാത്തതോ ആയ കോവണങ്ങളുടെ ചിത്രങ്ങള്‍ അയച്ച് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതിരിക്കുക.
೬. ഇത് കോവണങ്ങളെ മാത്രം സംബന്ധിച്ച ഒരു മത്സരമാണ്, ആയതിനാല്‍ അണ്ടര്‍വെയറുകള്‍, ജട്ടികള്‍, ലങ്കോട്ടികള്‍, താറുകള്‍ തുടങ്ങിയവയുടെ ചിത്രങ്ങള്‍ അയക്കരുത്.
ഇത്രയും നിബന്ധനകള്‍ക്ക് വഴങ്ങി ഏതൊരാള്‍ക്കും തങ്ങളുടെ കോവണ ശേഖരങ്ങളുടെ ചിത്രങ്ങള്‍ അയക്കാവുന്നതാണ്.
കോവണ ചിത്രങ്ങള്‍ അയക്കുന്നവര്‍ താഴെക്കാണുന്ന ചോദ്യാവലി കൂടി പൂരിപ്പിച്ച് മെയില്‍ ചെയ്യേണ്ടതാണ്
ചോദ്യാവലി
೧. താങ്കള്‍ എത്രകാലമായി കോവണം ഉപയോഗിക്കുന്നു?
೨. ഉപയോഗിച്ചു തുടങ്ങിയ കാലം മുതല്‍ ഒരേ അളവിലുള്ള കോവണമാണൊ ഉപയോഗിക്കുന്നത്?
೩. നിങ്ങള്‍ വളരെ തിരക്കുള്ള ആളാണോ, എങ്കില്‍ കോവണം കെട്ടി തരാന്‍ ആരെങ്കിലും നിങ്ങളെ സഹായിക്കുന്നുണ്ടോ?
೪. കോവണം എന്നൊരു സാധനം കണ്ടുപിടിച്ചിട്ടില്ലായിരുന്നുവെങ്കില്‍ നിങ്ങള്‍ എന്തു ചെയ്യുമായിരുന്നു?
೫. കായങ്കുളം കൊച്ചുണ്ണി, ഇത്തിക്കര പക്കി, തീപ്പൊരി കേശവന്‍ തുടങ്ങിയ പ്രശസ്തര്‍ കോവണം ഉപയോഗിച്ചിരുന്നു എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവോ?
೬. കോവണം ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള മാനസീക പിരിമുറുക്കം അനുഭവിക്കാറുണ്ടോ?
೭. “ലങ്കോട്ടി ബിസിനസ്സ് ഈസ് എ ഡേഞ്ചറസ് ബിസിനസ്സ്, അണ്ടര്‍വെയറും ബ്രാസിയറും പോലല്ല, ഭാരം അധികം താങ്ങുന്നതാണ്“- ഈ പ്രശസ്ത വചനം ആരുടേതാണ്?
೮. കിഴുക്കാം തൂക്കായ ഒരു മലയില്‍ നിന്നും രണ്ട് കയ്യും നിലത്ത് കുത്തി ഇറങ്ങുമ്പോള്‍, പെട്ടെന്ന് നിങ്ങളുടെ കോവണം അഴിഞ്ഞാല്‍ നിങ്ങള്‍ എന്ത് ചെയ്യും?
೯. അവസാനമായി നിങ്ങള്‍ എന്നാണ് കോവണം തയ്പ്പിച്ചത്? ഇനിയും തയ്പ്പിക്കുമോ?
೧೦. ഈയിടെയായി കോവണം ധരിക്കുമ്പോള്‍ നിങ്ങള്‍ക്ക് വല്ലാത്ത അസ്വസ്ഥത തോന്നാറുണ്ടോ?
೧೧. മലയാളം ബ്ലോഗര്‍മാരില്‍ ആരുടെ കോവണമാണ് നിങ്ങള്‍ക് ഏറെ ഇഷ്ടം?
೧೨. കുട്ടിയായിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്നതിലും വലിയ അളവിലുള്ള കോവണമാണോ നിങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്? എങ്കില്‍ ആ വളര്‍ച്ചയില്‍ നിങ്ങള്‍ സന്തുഷ്ടനാണോ?
೧೩. മലയാളം ബ്ലോഗില്‍ കോവണം ഉപയോഗിക്കാത്ത ബ്ലോഗര്‍മാരില്‍ ഒരാളുടെ പേര്‍ പറയുക (എല്ലാവരും, കുറെപ്പേറ്, എന്റെ മച്ചമ്പി, എന്റെ ചിറ്റപ്പന്‍, അയ്യേ എനിക്കറിയില്ല എന്നീ ഉത്തരങ്ങള്‍ അംഗീകരിക്കുന്നതല്ല)
೧೪. അയ്യോ ഇത് (കോവണം) നനക്കലും കഴുകലും ഉണക്കലും വല്ലാത്ത തൊന്തരവാണെന്ന് എപ്പോഴെങ്കിലും നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടോ?
೧೫. കോവണമാണോ ലങ്കോട്ടിയാണൊ നിങ്ങള്‍ ഏറെ ഇഷ്ടപ്പെടുക?
ഇത്രയും ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതി കോവണ ശേഖര ചിത്രത്തിന്റെ കൂടെ അയക്കുക.
ഇതാരുടെ കോവണം- നിയമാവലി
೧.തിരഞ്ഞെടുത്ത ബ്ലോഗര്‍മാരുടെ കോണക ശേഖരങ്ങളുടെ ചിത്രങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിക്കും, നിങ്ങള്‍ അതാരുടെ ശേഖരം എന്ന് പറയണം. ആദ്യം പറയുന്ന് ആള്‍ക്ക് ೧೦ പോയിന്റും പിന്നീടുള്ളവര്‍ക്ക് മുന്‍ഗണനയനുസരിച്ചുള്ള പോയിന്റും നല്‍കും.
೨. കുളു പറയുന്നതിനു മുന്‍പ് കോവണത്തിന്റെ ഉടമസ്ഥനെ കണ്ടെത്തുന്ന ആള്‍ക്ക് അധികമായി ೫ പോയിന്റ് നല്‍കും.
೩. ഒരാള്‍ക്ക് എത്ര തവണ വേണമെങ്കിലും ഉത്തരം പറയാം, ഓരോ തവണ ഉത്തരം മാറ്റുമ്പോഴും ഓരോ പോയിന്റെ പെനാല്‍റ്റിയായി കുറയും.
೪. ഉത്തരം പറയുന്നതിനിടയില്‍ മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള തല്ല്, തെറിവിളി, തള്ളയ്ക്കും തന്തയ്ക്കും വിളി എന്നിവ നിരോധിച്ചിരിക്കുന്നു.
೫. ഇതാരുടെ കോവണം മത്സരത്തില്‍ മറ്റുള്ളവരുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതല്ല. ഇതിലെ നിബന്ധനകള്‍ ബൂലോക തരികിട തോന്നിയ പടി സമയംകണ്ടപോലെ മാറ്റും, സൌകര്യമുള്ളവര്‍ മാത്രം മത്സരത്തില്‍ പങ്കെടുത്താല്‍ മതി. ഇത് നേരത്തേ പറയുന്നതാണല്ലോ പറയാതിരിക്കുന്നതിനേക്കാള്‍ നല്ലതാണല്ലോ പറയുന്നത്.
പ്രിയ ബ്ലോഗര്‍മാരെ ഒരു മാരത്തോണ്‍ ഇതാരുടെ കോവണം മത്സരമാണ് ഉദ്ദേശിക്കുന്നത്. ആയതിനാല്‍ വ്യക്തിപരമായി മെയിലുകള്‍ അയച്ച് ക്ഷണീക്കാന്‍ പറ്റില്ല, ഇതൊരു അറിയിപ്പായി കണ്ട് എല്ലാ ബ്ലോഗര്‍മാരും ഇതില്‍ ഭാഗഭാക്കാകുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.
നിങ്ങളുടെ കോവണ ശേഖരങ്ങളുടെ ചിത്രവും പൂരിപ്പിച്ച ചോദ്യാവലിയും
ബൂലോകതരികിട@ജിമെയില്‍.കോം എന്ന ഐ ഡിയില്‍ മെയില്‍ ചെയ്യുക....
2009, മാർച്ച് 13, വെള്ളിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
5 അഭിപ്രായങ്ങൾ:
മത്സരത്തെ പറ്റിയുള്ള അഭിപ്രായങ്ങള്‍ ഇവിടെ പറയുക...
kollaam , aanukaalikam!!
palarum anaavasya malsaram blogil nadatthunnu. avarkkethire oru chaattayadi!
തരികിടോ,
ഈ കോവണം എന്നാല്‍ എന്താണപ്പാ?
ഈ കോണകവും കോവണവും ഒന്ന് തന്നെയല്ലേ?
(ഇത് മാതിരി ഓരോ ഹിറ്റ് പോസ്റ്റുകള്‍, ബര്‍ലിയും
പിഷാരടിയും തകര്‍ത്ത് വാരിയ സ്ഥിതിക്ക് ഇതിനു വലിയ ഹിറ്റ് കിട്ടുമെന്ന് തോന്നുന്നില്ല സുഹ്യത്തേ)
:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ