2009, ജൂൺ 2, ചൊവ്വാഴ്ച

മാക്രി കടിച്ച ഇഞ്ചി

കളിച്ച് കളിച്ച് അവസാനം കളി കാര്യമായോന്ന് ബൂലോക തരികിടക്ക് അറിയില്ല. ബൂലോക തരികിട ഏറ്റവും അധികം ബഹുമാനിക്കുകയും സ്നേഹിക്കുകയും(തെറ്റിദ്ധരിക്കരുത് കശ്മന്‍ലന്മാരെ) ചെയ്തിരുന്ന ഒരു ബ്ലോഗറാണ് ഇഞ്ചിപ്പെണ്ണ്(ആണോ). ബൂലോകത്ത് കരിവാരമൊഴിച്ച് തെറിവാരത്തിനു കാരണമായ മരമാക്രിയുടെ പോസ്റ്റിലെ ടാര്‍ഗറ്റായിരുന്നു ഇഞ്ചിപ്പെണ്ണ് എന്നത് ബൂലോകര്‍ക്ക് അറിയാം. എന്റെ ആരാധനാപാത്രമായ ഇഞ്ചിപ്പെണ്ണിന്റെ സകലതും എടുത്ത് പുറത്തീട്ട് നാറ്റിക്കുമെന്ന് ആ കശ്മലന്‍ മരമാക്രി പറഞ്ഞപ്പോ ബൂലോക തരികിട വിശ്വസിച്ചില്ല. പിന്നേ മാക്രി കുറെ ഒലത്തും, അതും ഇഞ്ചീനെ, എന്നാ കാണാമല്ലോ എന്നാ കരുതിയത്.

മാക്രിയുടെ ഭീഷണി വായിച്ചില്ലെ ......

(കീഴടങ്ങുന്നോ, ഏറ്റുമുട്ടലില്‍ മരിക്കണോ? - maakri.maramaakri@gmail.com)

ഇതിലൊന്നും ഇഞ്ചി കുലുങ്ങുമെന്ന് ബൂലോക തരികിട വിചാരിച്ചില്ല......

ഇന്നലെ ഉച്ചക്കും പതിവ് ലഞ്ചിനോടൊപ്പം നന്നായി ഇഞ്ചിയും മറ്റ് ചേരുവകകളും ചേര്‍ത്ത് മൊരിച്ചെടുത്ത മാക്രിക്കാല്‍ സ്റ്റൈലില്‍ കടിച്ച് വലിച്ച് തിന്നപ്പോഴും മനസില്‍ ഓര്‍ത്തത്- മാക്രി നിന്റെ നമ്പര്‍ നമ്മടെ ഇഞ്ചിയോട് വേണ്ടാട്ടോ എന്നായിരുന്നു.

ബൂലോക തരികിടയുടെ സകല പ്രതീക്ഷകളേയും തകിടം മറിച്ചു കളഞ്ഞു......എന്നാലും ഇത് വേണ്ടായിരുന്നൂട്ടോ.......

ബൂലോകത്തെ നിയന്ത്രിക്കാന്‍ നയിക്കാന്‍ ഇഞ്ചിയില്ലെങ്കില്‍ ഹോ ആലോചിക്കാന്‍ കഴിയുന്നില്ല....

ഇനീപ്പോ എന്താ ചെയ്ക.....ഇഞ്ചീ മടങ്ങി വരൂ......ബ്ലോഗ് പൂട്ടി എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് സ്ഥാപിക്കൂ....

മാക്രീടെ കടിയേറ്റ് ഇഞ്ചി ബ്ലോഗ് പൂട്ടിയതാണോ എന്ന് ബൂലോക തരികിടക്ക് അറിയില്ല.....

മാക്രീടെ ഭീഷണി നിലനില്‍ക്കുന്നത് കാരണം ഇഞ്ചി പ്യാടിച്ച് നാലുകെട്ട് പൂട്ടി താക്കോല്‍ പസഫിക് സമുദ്രത്തില്‍ ഒഴുക്കിയോ എന്നും അറിയില്ല....

എന്തായാലും ബൂലോക തരികിട നോക്കിയപ്പോള്‍ പൂട്ടിയതായിട്ടാണ് കണ്ടത്....

മാക്രീ..ദുഷ്ടാ.....നിന്നോട് ദൈവം ചോദിക്കും എന്ന് പറഞ്ഞ് ബൂലോക തരികിട പിന്‍‌വാങ്ങും എന്ന് കരുതണ്ട.....

മാക്രിക്ക് ഭീഷണിപ്പെടുത്താനേ അറിയൂ..പ്രവര്‍ത്തിക്കാന്‍ അറിയില്ല......

മാക്രീ..ബൂലോക തരികിടക്ക് പണീണ്ടാക്കല്ലേ......

അടുത്ത പോസ്റ്റ് മാക്രീടെ ചരിത്രമാവും..സംശയം വേണ്ട...

അതൊരു ചീപ്പ് പ്രതികാരമായി മാക്രി കാണണ്ട.....

മാക്രി ആരാണെന്ന് ഇവിടെ പ്രസിദ്ധപ്പെടുത്തും.....

ബൂലോക തരികിടക്ക് ഭീഷണിപ്പെടുത്തി ശീലമില്ല...

പ്രവര്‍ത്തിയിലാണ് ബൂലോക തരികിടക്ക് താല്പര്യം....

എന്ത് വേണമെന്ന് മാക്രി തന്നെ തീരുമാനിച്ചോ......

കീഴടങ്ങണമെന്നോ ഏറ്റുമുട്ടി മരണം വരിക്കണമെന്നോ ബൂലോക തരികിട പറയില്ല.....

ഇനിയെല്ലാം മാക്രീടെ ഇഷ്ടം......