2009, ഏപ്രിൽ 29, ബുധനാഴ്‌ച

കണിക്കൊന്ന കൂട്ടത്തിനോട്...

കണിക്കൊന്ന, കൂട്ടം സംഘാടകര്‍ അറിയാന്‍,

ഈ വര്‍ഷത്തെ ഏറ്റവും നല്ല ബ്ലോഗര്‍ക്കുള്ള അവാര്‍ഡ് പ്രഖ്യാപിച്ചതായി അറിഞ്ഞു.....സന്തോഷം.....
ഞാനൊരു പുതിയ ആളാണ് അടുത്ത മത്സരത്തില്‍ എന്നേയും പരിഗണിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു...

നിങ്ങള്‍ ഒന്നും ആലോചിക്കാതെയും ചെയ്യാതേയും ആണ് അവാര്‍ഡിനു അര്‍ഹതപ്പെട്ടവരെ തിരഞ്ഞെടുത്തത് എന്ന്
ഇവിടെ നിന്നും വായിച്ചു.....സന്തോഷം.....

ബ്ലോഗ് റേറ്റിങ്ങിലും,ഹിറ്റിലും,കമന്‍റിലും മുന്നില്‍ നില്ക്കുന്ന ബ്ലോഗിനു തന്നെ അവാര്‍ഡ് കൊടുക്കാമെന്ന് ഉറപ്പിച്ചു തീരുമാനിച്ച നിങ്ങളുടെ ആര്‍ജ്ജവത്തിനും സന്മനസിനും മുന്നില്‍ ബൂലോക തരികിട തല കുനിക്കുന്നു....

എന്റെയീ ബ്ലോഗ് കമന്റ് ഒഴുക്ക് കാരണം പല തവണ സ്പാമായതാണ്, ഇതിലെ മറ്റ് പോസ്റ്റുകള്‍ ശ്രദ്ധിക്കുക

റേറ്റിംഗിലും ബൂലോക തരികിട മോശമല്ല എന്നാണ് വിശ്വാസം..

ഹിറ്റ് രേഖപ്പെടുത്ത കുണാണ്ടര്‍ വാങ്ങാനുള്ള കാശ് ഇല്ലാത്തതു കാരണമാണ് ആ കിടുതാപ്പി ഇതില്‍ ഫിറ്റ് ചെയ്യാത്തത്....നിങ്ങള്‍ കനിഞ്ഞാല്‍ അതും ഉടന്‍ ഈ ബ്ലോഗില്‍ സ്ഥാനം പിടിക്കും..അപ്പോ കണ്ടോ ബൂലോക തരികിടയുടെ ഹിറ്റും ഹിറ്റുമ്മേല്‍ ഹിറ്റും....

നിങ്ങളുടെ അവാര്‍ഡ് കരസ്ഥമാക്കാനുള്ള എല്ലാ മാനദണ്ഡങ്ങളും ബൂലോക തരികിടയുടെ ബ്ലോഗിനുണ്ട്...അല്ലെങ്കില്‍ വേണ്ട..മത്സരിക്കാനുള്ള യോഗ്യതയെങ്കിലും ഉണ്ട് എന്ന് അറിയുക....

അതുകൊണ്ട് കൂട്ടം കണിക്കൊന്ന ടീമിന്റെ സംയുക്ത സംരംഭമായ ബെസ്റ്റ് ബ്ലോഗര്‍ അവാര്‍ഡ് അടുത്ത പ്രാവശ്യം എനിക്ക് തന്നെ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്....

അവാര്‍ഡ് തുക പതിനായിരം ഒന്നും വേണ്ട.....ഒരു അഞ്ഞൂറ് തന്നാല്‍ മതി.....അത് കൊടുത്ത് ബൂലോക തരികിട ഒരു ഹിറ്റ് കൌണ്ടര്‍ വാങ്ങി ഇതില്‍ ഘടിപ്പിക്കാം....ഏത്...

പ്ലീസ് അടുത്ത മത്സരത്തില്‍ ബൂലോക തരികിടയെ പരിഗണിക്കണേ...

എന്റെ പ്രിയപ്പെട്ട വായനക്കാരെ,

കൂട്ടം, കണിക്കൊന്ന ടീമിന്റെ അടുത്ത പ്രാവശ്യത്തെ ബെസ്റ്റ് ബ്ലോഗര്‍ മത്സരത്തിനു പങ്കെടുത്ത് അവാര്‍ഡ് വാങ്ങണമെന്ന് അതിയായി ബൂലോക തരികിട ആഗ്രഹിക്കുന്നു....
അവരുടെ അവാര്‍ഡിനു അര്‍ഹമാവണമെങ്കില്‍ റേറ്റിംഗും ഹിറ്റും കമന്റും കൂടിയേ പറ്റൂ....അതിനാല്‍ എന്റെ പ്രിയ വായനക്കാരെ ബൂലോക തരികിടയെ ഒരു കൈ സഹായിക്കൂ......ഹിറ്റും റേറ്റിംഗും കമന്റും കൂട്ടി അടുത്ത അവാര്‍ഡിന് എന്നെ അര്‍ഹനാക്കൂ....പ്ലീസ് ചേതമില്ലാത്ത ഈ ഉപകാരം ചെയ്യൂ‍.....

3 അഭിപ്രായങ്ങൾ:

കാപ്പിലാന്‍ പറഞ്ഞു...

ഈശ്വരാ രക്ഷിക്കണേ അടുത്ത പ്രാവശ്യമെങ്കിലും ഒരു അവാര്‍ഡ്‌ കൊടുത്തു തരികിടയെ അനുഗ്രഹിക്കണമേ .ആമേന്‍

ഷിബു മാത്യു ഈശോ തെക്കേടത്ത് പറഞ്ഞു...

അതേ.. ഹിറ്റ് കൌണ്ടരിന് കാശൊന്നും കൊടുക്കേണ്ട് ..ഫ്രി ആയിട്ടും കിട്ടും..
പിന്നെ അവാര്‍ഡ് ; നാളെ നമ്മുടെ നമ്പരും വരും!!!

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

:):)