2009, ഫെബ്രുവരി 27, വെള്ളിയാഴ്‌ച

കൂതറയുടെ ചാപല്യങ്ങള്‍

കഥ ഇതുവരെ.
നട്ടെല്ലുള്ളവരെ ആവശ്യമുണ്ട് എന്ന ക്രിയേറ്റീവ് തോട്ടിന്റെ പരസ്യം കണ്ട്, ബൂലോക തരികിട അംഗത്വത്തിന് മെയില്‍ അയക്കുന്നു....മെയിലിന് മറുപടി കിട്ടാത്തതുകൊണ്ട് ഒരു പോസ്റ്റിടുന്നു.....
തുടര്‍ന്ന് വായിക്കുക..........

മെയിലിനു മറുപടി കിട്ടാത്തതില്‍ ഖിന്നനായ ബൂലോക തരികിട കൂതറയിലെ പോസ്റ്റില്‍ ഒരു കമന്റിടുന്നു
അത് ഇങ്ങനെ..

ബൂലോക തരികിട said...
കൂതറ തിരുമേനി,താങ്കള്‍ , ക്രിയേറ്റീവ് തോട്ടിന് nishedhi@gmail.com എന്ന ഐ ഡിയില്‍ അയച്ച മെയിലിനു മറുപടി വന്നോ....അറിയാന്‍ വേണ്ടി തിരക്കിയതാ....ഞാനും ആ ഗ്രൂപ്പില്‍ ചേരാന്‍ വേണ്ടി ഒരു മെയില്‍ അയച്ചിരുന്നു...മറുപടി ഇതുവരെ കിട്ടിയില്ല...ഒരു പോസ്റ്റും ഇട്ടു നോക്കി...ങേ..ഹേ..നോ മറുപടീസ്...
February 25, 2009 5:12 AM


ഇങ്ങനെ ഒരു കമന്റ് ബൂലോക തരികിട അവിടെ ഇടാന്‍ കാരണം കൂതറയുടെ പോസ്റ്റില്‍ നിന്നും ഇങ്ങനെ വായിച്ച അറിവു കാരണമാണ്

അതിങ്ങനെ....
പിന്നെ ക്രിയേറ്റിവ് തോട്ടെ.. താങ്കളുടെ നിഷേധി എന്ന ഐഡിയില്‍ ഇന്‍വിറ്റെഷന്‍ അയച്ചിട്ടുണ്ട്.എപ്പോള്‍ ഇഷ്ടമുണ്ടോ അപ്പോള്‍ കൂതറയില്‍ വരാം.....

അപ്പോള്‍ ക്രിയേറ്റീവ് തോട്ടിന്റെ നട്ടെല്ലുള്ളവരെ വേണം എന്ന പരസ്യ പോസ്റ്റ് കൂതറയും കണ്ടിരുന്നു, അല്ലെങ്കില്‍ അറിയാമായിരുന്നു എന്ന് വ്യക്തം....

പക്ഷെ ക്രിയേറ്റീവ് തോട്ട്, ആ പരസ്യം കൊടുത്തിരുന്ന പോസ്റ്റ് അല്ലെങ്കില്‍ ബ്ലോഗ് ഡെലീറ്റി എന്ന് ബൂലോക തരികിട പോസ്റ്റിലൂടെ പറഞ്ഞപ്പോള്‍.....കൂതറ തിരുമേനിക്കൊരു ചാഞ്ചാട്ടം..പിന്നെ ക്രിയേറ്റീവ് തോട്ടും അങ്ങനെ പരസ്യം നല്‍കിയ പോസ്റ്റും തമ്മില്‍ ബന്ധമില്ലാ എന്ന് കാണിക്കാനുള്ള ശ്രമമായി...അതിന്റെ ഭാഗമായിട്ട് ബൂലോകതരികിടക്ക്, കൂതറ തന്ന മറുപടി കമന്റ്

ഇങ്ങനെ..

കൂതറ തിരുമേനി said...
@ ബൂലോഗ തരികിട

സമാന രീതിയില്‍ ഉള്ള ബ്ലോഗില്‍ ചേരാന്‍ താല്പര്യം ഉള്ളതുകൊണ്ടാണ് മെയില്‍ അയച്ചത്.nishethi@gmail.com എന്നാണ് ഇമെയില്‍ ഐഡി. നിഷേധിയുടെ നാവ് എന്ന ബ്ലോഗ് ഇന്നും അവിടെ ഉണ്ട്.അവിടെ ആരും ചേര്‍ന്നതായോ അറിയില്ല.കൂതറയെ ഇതുവരെയും വിളിച്ചില്ല.പിന്നെ ക്രീയെട്ടിവ് തോട്ടണോ നിഷേധിയുടെ നാവ് എന്നറിയില്ല.പിന്നെ ഒരു കാര്യം പറയാം. തെറി വിളിക്കാത്ത അവലോകനം മാത്രം ലക്ഷ്യമുള്ള ഇതു ബ്ലോഗ് കൂട്ടയ്മയിലും കൂതറ ചേരും.

എന്തതിശയമേ ഈ തിരുമേനിയുടെ കാര്യം....
പിന്നെ ക്രിയേറ്റിവ് തോട്ടെ.. താങ്കളുടെ നിഷേധി എന്ന ഐഡിയില്‍ ഇന്‍വിറ്റെഷന്‍ അയച്ചിട്ടുണ്ട്....എന്ന് സ്വന്തം പോസ്റ്റില്‍ ആണയിട്ട് പറഞ്ഞ തിരുമേനി ഇപ്പോള്‍ ദാ....ക്രിയേറ്റീവ് തോട്ടിനെ വിഘടിച്ച് രണ്ടാക്കി മാറ്റിയിരിക്കുന്നു....നിഷേധിയുടെ നാവ് എന്ന പേരില്‍.....

ക്രിയേറ്റീവ് തോട്ടാണോ, നിഷേധിയുടെ നാവ് എന്നറിയില്ലാന്നും പറഞ്ഞ് കൂതറ....രക്ഷപ്പെടാന്‍ ശ്രമിക്കുന്നു...

ക്രിയേറ്റീവ് തോട്ടിനു ഇന്‍‌വിറ്റേഷന്‍ അയച്ചു എന്ന് ഫെബ്രുവരി 22ലെ സ്വന്തം പോസ്റ്റില്‍ പറഞ്ഞ തിരുമേനി
ഫെബ്രുവരി 25നു ബൂലോകതരികിടക്ക് നല്‍കിയ മറുപടിയില്‍ ക്രീയേറ്റീവ് തോട്ടണോ നിഷേധിയുടെ നാവ് എന്നറിയില്ല എന്ന് പറഞ്ഞ് അനോണി തെറിവിളിയില്‍ ഗവേഷണം നടത്തുന്ന തന്റെ സുഹൃത്തിനെ രക്ഷിക്കാന്‍ നോക്കുന്നു....

നോക്കണേ..ഒരു കള്ളം ഒളിപ്പിക്കാന്‍ പല കള്ളം പറയേണ്ടി വരുന്ന കൂതറയുടെ അവസ്ഥ.....

വ്യക്തി വിരോധം തീര്‍ക്കാന്‍ ചീപ്പായ കളികളിക്കാന്‍ കൂതറ ഏതറ്റം വരേയും താഴും എന്നാണ് തിരുമേനിയുടെ പോസ്റ്റുകള്‍ സൂചിപ്പിക്കുന്നത്.....

ക്രിയേറ്റീവ് തോട്ടിന്റെ ഭാഗമായിരുന്ന നിഷേധിയുടെ നാവ് എന്ന പോസ്റ്റില്‍


nishethi@gmail.com എന്ന മെയില്‍ ഐഡിയിലേക്ക് ഒരു മെയില്‍ അല്ലങ്കില്‍ ഇവിടെ ഒരു കമന്റ് ഇടുക.
നട്ടെല്ലുള്ള എല്ലാ എഴുത്തുകാര്‍ക്കും സ്വാഗതം
വാല്‍കഷണം : മലയാള ബ്ലോഗേഴ്‌സ് ഒന്നടങ്കം തിരഞ്ഞുകൊണ്ടിരിക്കുന്ന, മലയാള ബ്ലോഗേഴ്‌സിനെ മുഴുവന്‍ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ മിടുക്കനും കരുത്തനുമായ ബ്ലോഗറുടെ മുഖം മൂടി പിച്ചിച്ചീന്തിയെറിഞ്ഞുകൊണ്ടുള്ള ആദ്യപോസ്റ്റ് ഉടന്‍ പ്രതീക്ഷിക്കുക.
Posted by നിഷേധിയുടെനാവ് at
7:39 PM

ഇങ്ങനെയൊരു അറിയിപ്പ് ഉണ്ടായിരുന്നു.....

ഇതായിരുന്നു....കൂതറ, തോട്ടിന്റെ ലക്ഷ്യം....അതിനവര്‍ കണ്ടെത്തിയത് കാപ്പിലാനെ.....

ക്രിയേറ്റീവ് തോട്ടില്‍ നിന്നും നിഷേധിയുടെ ബ്ലോഗ് മാറ്റിയാലും കഥയില്ല എന്ന് കണ്ട് ബുദ്ധിമാന്മാരായ തറ തോട്ട് സഖ്യം വീണ്ടും ഒരു പരിപാടി കാണിക്കുന്നു.....

അത് ക്രിയേറ്റീവ് തോട്ടിന്റെ ഒരു അരിവെപ്പായി ഇവിടെ കാണാം...

തിരുമാലികള്‍ രണ്ടും കൂടി എന്തൊക്കെ കൂതറത്തരങ്ങളാണ് കാണിച്ചു കൂട്ടുന്നത്....

തൊണ്ടിയടക്കം പിടിച്ചാലും കൂതറ വെറും കൂതറയാണെന്ന് മനസിലാകാത്തത് എന്ത് കൊണ്ടെന്ന് ബൂലോകതരികിടയ്ക്ക് പുടികിട്ടുന്നില്ല.....

കാപ്പിലാന്‍ എന്ന ബ്ലോഗറെ വ്യക്തിപരമായി അധിക്ഷേപിക്കുക എന്ന ഉദ്ദേശത്തോടെ കൂതറ ഇട്ട പോസ്റ്റില്‍ ക്രിയേറ്റീവ് തോട്ടിനു തെറിപറയാന്‍ ഒരു അവസരം ഒരുക്കുകയാണ് തിരുമേനി ചെയ്തത്....ബൂലോക തരികിടയുടെ ഭാഷയില്‍ നല്ല ഒരു ഒന്നാന്തരം കൂട്ടിക്കൊടുപ്പുകാരന്റെ റോളാണ് തിരുമേനി അതീവ ശുഷ്കാന്തിയോടെ അഭിനയിച്ച് ഫലിപ്പിച്ചത്.

ഇതു കൊണ്ടും അവര്‍ സംതൃപ്തരാവുന്നില്ല കാരണം ജയകൃഷ്ണന്‍ കാവാലത്തിന്റെ പോസ്റ്റ് അവരെ ചൊടിപ്പിക്കുന്നു....

ഉടന്‍ പഹയന്മാര്‍ ജയകൃഷ്ണന്‍ കാവാലത്തിനു മെയില്‍ അയച്ച് കാപ്പിലാനെ കുറിച്ചുള്ള പോസ്റ്റ് പിന്‍‌വലിക്കാന്‍ ആവശ്യപ്പെടുന്നു, അതിനുള്ള ജയകൃഷ്ണന്‍ കാവാലത്തിന്റെ മറുപടി ഇവിടെ..

(ജയകൃഷ്ണന്‍ കാവാലത്തിനു മെയില്‍ അയച്ചത് കൂതറയും തോട്ടുമാണോ എന്ന് ചോദിച്ചാല്‍ അറിയില്ല, പക്ഷെ സാഹചര്യ തെളിവുകള്‍ അവര്‍ക്ക് നേരെയാണ് വിരല്‍ ചൂണ്ടുന്നത്)

അവര്‍ എന്തിനു ഇതിനൊക്കെ മുതിര്‍ന്നു......

അതറിയണമെങ്കില്‍.....ഈ തറയുടേയും തോട്ടിന്റേയും മുന്‍‌കാല ചരിത്രം അല്പം അറിയണം......

അവിടെ അഴിഞ്ഞു വീഴുന്നത് സാരിയോ.....മുണ്ടോ....???

കാത്തിരിക്കുക

ബൂലോക തരികിട വീണ്ടും വരും...

97 അഭിപ്രായങ്ങൾ:

ബൂലോക തരികിട പറഞ്ഞു...

കൂതറത്തരങ്ങള്‍....

അജ്ഞാതന്‍ പറഞ്ഞു...

http://maneezreview.blogspot.com/2009/02/landmark-judgment-on-blogging-by.html

Unknown പറഞ്ഞു...

പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കില്ലെന്ന്‌ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍ നിയമസഭയില്‍ അറിയിച്ചു. ഇക്കാര്യം ഇപ്പോള്‍ സര്‍ക്കാരിന്റെ പരിഗണനയിലില്ല. പ്രായപരിധി ഉയര്‍ത്തണമെന്നു കാട്ടി എക്‌സ്പെന്‍ഡിച്ചര്‍ കമ്മിറ്റി ശിപാര്‍ശ നല്‍കിയിട്ടുണ്ട്‌. എന്നാല്‍ സര്‍ക്കാര്‍തലത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നു മുഖ്യമന്ത്രി വ്യക്‌തമാക്കി.

പതിമൂന്നാം ധനകാര്യ കമ്മിഷന്‍ കേരളം സന്ദര്‍ശിച്ചവേളയില്‍ ചെയര്‍മാന്‍ ഡോ. വിജയ്‌ ഖേല്‍ക്കര്‍, പെന്‍ഷന്‍ വിതരണം മൂലമുള്ള അധികബാധ്യതക്ക്‌ ഇടക്കാല പരിഹാരമായി നിലവിലുള്ള പെന്‍ഷന്‍പ്രായം ഉയര്‍ത്താമെന്ന്‌ ചൂണ്ടിക്കാട്ടിയിരുന്നു. കമ്മിഷന്‍ ചെയര്‍മാന്റെ അഭിപ്രായത്തിന്മേല്‍ നടപടിയെടുത്തിട്ടില്ല. വിരമിക്കല്‍ തീയതി എന്നായാലും ധനകാര്യ വര്‍ഷത്തിന്റെ അവസാനംവരെ തുടരാന്‍ അനുവദിച്ചാല്‍ മതിയെന്നാണ്‌ ഇപ്പോഴത്തെ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അജ്ഞാതന്‍ പറഞ്ഞു...

ഏറെ വിവാദങ്ങളും ചരിത്രത്തില്‍ നിര്‍ണായകമായേക്കാവുന്ന നിരവധി തീരുമാനങ്ങളുമെടുത്ത പതിനാലാം ലോക്‌സഭ അവസാനിച്ചു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിച്ചേക്കാവുന്ന പൊതുതെരഞ്ഞെടുപ്പോടെ

യു.പി.എ സര്‍ക്കാരിന്റെ അഞ്ചു വര്‍ഷത്തെ ഭരണത്തിനും തിരശീല വീഴും. ആഗോള സാമ്പത്തിക മാന്ദ്യം ഏറ്റവും കുറച്ചു ബാധിക്കുക ഇന്ത്യയെയായിരിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോടെയാണ്‌ ഇന്നലെ സഭ കാലാവധി പൂര്‍ത്തിയാക്കിയത്‌. അടുത്ത പ്രധാനമന്ത്രി സ്‌ഥാനത്തേക്ക്‌ വളരെ നേരത്തേ കുപ്പായം തയ്‌പിച്ച്‌ കാത്തിരിക്കുന്ന പ്രതിപക്ഷ നേതാവ്‌ എല്‍.കെ അദ്വാനി പൊതുതെരഞ്ഞെടുപ്പു ഫലം 'വളരെ മികച്ച'തായിരിക്കുമെന്ന്‌ പ്രസ്‌താവിച്ചതും ഇന്നലെയാണ്‌. മികച്ച മാതൃകകളേക്കാള്‍ ജനാധിപത്യത്തിലെ ഏറെ പുഴുക്കുത്തുകള്‍ വെളിച്ചത്തു വന്ന സമ്മേളനമെന്ന നിലയിലായിരിക്കും 14-ാം ലോക്‌സഭയെ ചരിത്രം രേഖപ്പെടുത്തുക.

Unknown പറഞ്ഞു...

ചെന്നൈ/മുംബൈ: സ്ലംഡോഗ്‌ മില്യണറിലൂടെ ഓസ്‌കര്‍ ചരിത്രത്തിന്റെ ഭാഗമായ സംഗീത സംവിധായകന്‍ എ.ആര്‍.റഹ്‌മാനും സൗണ്ട്‌ എന്‍ജിനിയര്‍ റസൂല്‍ പൂക്കുട്ടിയും ചേരിയിലെ കുട്ടിത്താരങ്ങളും നാട്ടില്‍ തിരിച്ചെത്തി. ലണ്ടനില്‍നിന്ന്‌ എമിറേറ്റ്‌സ് എയര്‍വേയ്‌സിന്റെ വിമാനത്തില്‍ പുലര്‍ച്ചെ രണ്ടരയോടെയാണു റഹ്‌മാന്‍ ചെന്നൈയിലെത്തിയത്‌.

ഇരട്ട ഓസ്‌കര്‍ നേടിയ ആദ്യ ഇന്ത്യക്കാരനെ വരവേല്‍ക്കാന്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ്‌ ഏര്‍പ്പെടുത്തിയ കേരളത്തില്‍നിന്നുള്ള കലാകാരന്‍മാര്‍ അവതരിപ്പിച്ച ചെണ്ട മേളവും ഡ്രമ്മര്‍ ശിവമണിയുടെ നേതൃത്വത്തില്‍ നടത്തിയ സംഗീതവിരുന്നും വിമാനത്താവളത്തില്‍ ഉത്സവഛായ പകര്‍ന്നു.

തമിഴ്‌നാട്‌ സര്‍ക്കാരിനു വേണ്ടി ഇന്‍ഫര്‍മേഷന്‍ മന്ത്രി പരിതി ഇളംവഴുതി റഹ്‌മാനെ ബൊക്കെ നല്‍കി സ്വീകരിച്ചു. വിമാനത്താവളത്തിനു പുറത്തു തടിച്ചു കൂടിയ ആരാധക ലക്ഷങ്ങള്‍ക്ക്‌ അഭിവാദ്യമര്‍പ്പിച്ച ശേഷമാണു റഹ്‌മാന്‍ വീട്ടിലേക്കു പോയത്‌. റഹ്‌മാന്റെ രണ്ട്‌ ഓസ്‌കര്‍ ഉള്‍പ്പെടെ എട്ട്‌ ഓസ്‌കര്‍ അവാര്‍ഡുകളാണ്‌ ഡാനി ബോയല്‍ സംവിധാനം ചെയ്‌ത സ്ലംഡോഗ്‌ മില്യണയര്‍ നേടിയത്‌.

ബ്രിട്ടീഷ്‌ എയര്‍വേസ്‌ വിമാനത്തില്‍ മുംബൈയിലാണ്‌ റസൂല്‍ പൂക്കുട്ടി വന്നത്‌.

സ്ലംഡോഗ്‌ മില്യണയറിലെ കുട്ടിത്താരങ്ങളായ മുഹമ്മദ്‌ അസ്‌ഹറുദിനും റൂബീനാ അലിക്കും വന്‍ സ്വീകരണമാണു ലഭിച്ചത്‌. കനത്ത സുരക്ഷാ വലയത്തിലായിരുന്ന അവര്‍ സ്‌പോണ്‍സര്‍മാരായ ഫോക്‌സ് സ്‌റ്റാര്‍ ഒരുക്കിയ കാറുകളില്‍ വീടുകളിലേക്കു പോയി.

ബാന്ദ്രയിലെ സബര്‍ബന്‍ റെയില്‍വേ ട്രാക്കിനു സമീപം ബെഹ്‌റാംപഡ എന്ന ചേരിയിലാണ്‌ ഏഴു വയസുകാരനായ അസ്‌ഹറുദീന്റെ താമസം.

സ്ലംഡോഗിലെ നായകന്റെ കുട്ടിക്കാലം അവതരിപ്പിച്ചത്‌ അസ്‌ഹറായിരുന്നു. അസ്‌ഹറിനെ എടുത്തുയര്‍ത്തി സ്ലംഡോഗിലെ 'ജയ്‌ഹോ' എന്ന പാട്ടുപാടിയാണ്‌ ചേരിനിവാസികള്‍ ഓസ്‌കര്‍ നേട്ടം ആഘോഷിച്ചത്‌. യു.എസ്‌.എയിലേക്കുള്ള യാത്ര ജീവിതത്തില്‍ ഒരിക്കലും മറക്കാനാകില്ലെന്ന്‌ അസ്‌ഹറിന്റെ മാതാവ്‌ ഷമീം പറഞ്ഞു.

അജ്ഞാതന്‍ പറഞ്ഞു...

എസ് എം ഇ റാഗിങ് കേസിലെ പ്രതികളുടെ ശിക്ഷ കോട്ടയത്തെ പ്രത്യേക കോടതി പ്രഖ്യാപിച്ചു. ഒന്നാം പ്രതി രഞ്ജിത്ത് വര്‍ഗീസ്, രണ്ടാം പ്രതി ഷെറിന്‍ എന്നിവര്‍ക്ക് പത്തു വര്‍ഷം കഠിന തടവും 20,000 രൂപ പിഴയും, മൂന്നാം പ്രതി ഷെഫീഖ് യൂസഫിന് മൂന്നു വര്‍ഷം കഠിന തടവും 5,000 രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്.

കേസില്‍ ഒന്നു മുതല്‍ മൂന്നു വരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്ന്‌ കോട്ടയത്തെ പ്രത്യേക കോടതി ജഡ്‌ജി ശശിധരന്‍നായര്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

‌2005 ഒക്ടോബര്‍ 21ന് എം ജി സര്‍വകലാശാലയുടെ കോട്ടയം ഗാന്ധിനഗര്‍ സ്കൂള്‍ ഓഫ്‌ മെഡിക്കല്‍ എഡ്യൂക്കേഷനിലെ ഒന്നാംവര്‍ഷ നഴ്സിംഗ്‌ വിദ്യാര്‍ത്ഥിനിയെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ സംഘം റാഗ്‌ ചെയ്യുകയും ലാബിനുള്ളില്‍ പീഡിപ്പിക്കുകയും ചെയ്‌തുവെന്നായിരുന്നു കേസ്‌.

ആറ്‌ വിദ്യാര്‍ത്ഥികളും സ്ഥാപന മേധാവികളുമടക്കം ഒമ്പത് പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്. സംഭവം മറച്ചുവയ്ക്കാന്‍ ശ്രമിച്ചെന്നതായിരുന്നു സ്ഥാപനമേധാവികള്‍ക്കെതിരായ കേസ്‌.

ഇതില്‍, നാലു മുതല്‍ ഒന്‍പതുവരെയുള്ള പ്രതികളെ കോടതി കഴിഞ്ഞ ദിവസം വെറുതെവിട്ടിരുന്നു. ആഷ്‌ലി വര്‍ഗീസ്‌, റോബിന്‍ പോള്‍, സിബിന്‍ ഫിലിപ്പ്‌, എസ്‌ എം ഇ പ്രിന്‍സിപ്പലായിരുന്ന കെ എം മറിയം, എസ്‌ എം ഇ മുന്‍ ഡയറക്‌ടര്‍ ഡോ കെ എം മുരളീധരന്‍ നായര്‍, കോട്ടയം മെഡിക്കല്‍ കോളജ്‌ മാനസികാരോഗ്യ വിഭാഗം മേധാവി ഡോ. സൈബുന്നിസ ബീവി എന്നിവരെയാണു വെറുതേ വിട്ടത്.

കേസുമായി നേരിട്ട്‌ ബന്ധമില്ലെന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ ഇവരെ വെറുതെ വിട്ടത്‌. പ്രോസിക്യൂഷന്‍ ഭാഗത്തു നിന്ന് കേസില്‍ 27 സാക്ഷികളെ വിസ്‌തരിച്ചു. കോട്ടയം ഈസ്‌റ്റ് സി ഐ ആയിരുന്ന വി ജി വിനോദ്കുമാറിനായിരുന്നു കേസ് അന്വേഷണത്തിന്‍റെ ചുമതല. 2006 ജനുവരി 17ന് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വിചാരണ നീണ്ടു പോവുകയായിരുന്നു

Unknown പറഞ്ഞു...

റാണി മുഖര്‍ജിയും യഷ് രാജ് ഫിലിംസ് ഉടമ ആദിത്യ ചോപ്രയും തമ്മിലുള്ള ബന്ധം ബോളിവുഡിലെ പരസ്യമായ രഹസ്യമാണ്. യഷ് രാജ് നായികയെന്ന പേരില്‍ സ്വയം അഭിമാനിക്കുന്ന റാണി തന്‍റെ സ്വാധീനം ഉപയോഗിച്ച് ബോളിവുഡിലെ പുതുമുഖ നായികമാരെ ഒതുക്കാന്‍ ശ്രമിക്കുന്നുവെന്ന് ദീര്‍ഘകാലമായുള്ള ആരോപണവുമാണ്.

ഒടുവില്‍ റാണിയുടെ അസൂയയ്ക്ക് പാത്രമാവേണ്ടി വന്നത് മലയാളികളുടെ സ്വന്തം അസിനാണെന്ന് മാത്രം. ഗജിനിയിലൂടെ അസിന്‍ നേടിയ താരമൂല്യം ചെറുതായൊന്നുമല്ല റാണിയെ ഞെട്ടിച്ചത്. യഷ് രാജിന്‍റെ സ്വന്തം ചിത്രമായ ‘റബ്നെ ബനാ ദി ജോഡി’യില്‍ കിംഗ് ഖാന്‍റെ നായികാ പദവി അസിനില്‍ നിന്ന് തട്ടിത്തെറിപ്പിച്ചാണ് റാണി അസിനോട് കണക്ക് തീര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്.

ആദ്യം കത്രീനയെയാണ് നായികയായി പരിഗണിച്ചത്. എന്നാല്‍ സല്‍മാന്‍റെ സ്വന്തം നായികയായതിനാല്‍ കത്രീനയെ യഷ് രാജ് ഒഴിവാക്കുകയായിരുന്നു. അടുത്ത നറുക്ക് വീണത് അസിനായിരുന്നു. എന്നാല്‍ അസിനെ വളരാന്‍ വിടുന്നത് അപകടമാണെന്ന് തിരിച്ചറിഞ്ഞ റാണി ആദിത്യ ചോപ്രയുമായുള്ള അടുപ്പം മുതലെടുത്ത് അസിന്‍റെ പേര് മുളയിലേ നുള്ളുകയായിരുന്നുവത്രെ.

ഒടുവില്‍ അനുഷ്ക ശര്‍മയാണ് ഷാരൂഖിന്‍റെ ജോഡിയായത്. എന്നാല്‍ അനുഷ്കയെ മൂന്ന് ചിത്രങ്ങളില്‍ കൂടി നായികയാക്കാന്‍ ആദിത്യ തീരുമാനിച്ചതോടെ റാണിക്ക് വീണ്ടും ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണെന്നാണ് ബോളിവുഡ് റിപ്പോര്‍ട്ട്.

അജ്ഞാതന്‍ പറഞ്ഞു...

“വൈലോപ്പള്ളിയുടെ മാമ്പഴം വായിക്കപ്പെട്ടതിന് ശേഷവും ഇവിടെ കുട്ടികള്‍ പൂങ്കുല തല്ലിയിട്ടുണ്ട്. ആ കുട്ടികളൊക്കെ അമ്മമാരില്‍ നിന്ന് നല്ല തല്ലു വാങ്ങിയിട്ടുമുണ്ട്. സിനിമയോ മറ്റേതൊരു കലാസൃഷ്ടിയോ അത്രമേല്‍ മനുഷ്യമനസിനെ സ്വാധീനിക്കുന്നില്ലെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്” - ഈ ഡയലോഗ് ‘കഥ പറയുമ്പോള്‍’ എന്ന സിനിമയില്‍ സൂപ്പര്‍സ്റ്റാര്‍ അശോക് രാജ് എന്ന കഥാപാത്രം പറയുന്നതാണ്. ഇതിനു ശേഷം വരുന്ന വികാരനിര്‍ഭരമായ സംഭാഷണങ്ങളിലൂടെ ആ ചിത്രം പ്രേക്ഷക മനസില്‍ ചേക്കേറുകയും, ആ സിനിമയുടെ സന്ദേശം ജനലക്ഷങ്ങളെ സ്വാധീനിക്കുകയും ചെയ്തു!

ഒരു ചിത്രം റീമേക്ക് ചെയ്യുക എന്നത് ശ്രമകരമായ ജോലിയാണ്. പ്ലോട്ട് മാത്രം സ്വീകരിക്കുകയും മാറുന്ന പശ്ചാത്തലങ്ങള്‍ക്കനുസരിച്ച് വ്യതിയാനങ്ങള്‍ വരുത്തുകയും ചെയ്യുന്ന ചലച്ചിത്രകാരന്‍ വിജയിക്കുന്നു. കഥ പറയുമ്പോള്‍ ‘കുസേലന്‍’ എന്ന തമിഴ് ചിത്രമായി മാറിയപ്പോള്‍ കാഴ്ചക്കാര്‍ അതിനെ നിഷ്കരുണം വലിച്ചെറിഞ്ഞു. ആ കഥയുടെ നന്‍‌മയോട് നീതിപുലര്‍ത്താതെ സൂപ്പര്‍താര ഇമേജ് കെട്ടിയെഴുന്നള്ളിച്ചതായിരുന്നു കുസേലന്‍റെ പരാജയകാരണം. രജനീകാന്തും കഥയേക്കാള്‍ വലുതല്ലെന്ന് തമിഴ് ജനത സിനിമാക്കാര്‍ക്ക് മനസിലാക്കിക്കൊടുക്കുകയായിരുന്നു ആ നിരാസത്തിലൂടെ.

ഷാരുഖ് ഖാനും സൂപ്പര്‍താരമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ‘ബ്രാന്‍ഡ് നെയി’മാണ്. പക്ഷേ, കഥയുടെ മുകളില്‍ ഒരു കസേരയിട്ട് താരവലിപ്പം പ്രദര്‍ശിപ്പിക്കാന്‍ അദ്ദേഹം തയ്യാറാകുന്നില്ല. അല്ലെങ്കില്‍ പ്രിയദര്‍ശന്‍ അതിന് അനുവദിക്കുന്നില്ല. ‘ബില്ലു’ എന്ന സിനിമയുടെ വിജയം അവിടെ ആരംഭിക്കുകയാണ്. മലയാളത്തില്‍ ശ്രീനിവാസന്‍ പറഞ്ഞ കഥ ഒരു ‘യൂണിവേഴ്സല്‍ തീ’മായിരുന്നു. രണ്ടു സുഹൃത്തുക്കള്‍ തമ്മിലുള്ള സാമ്പത്തികവും സാമൂഹികവുമായ അന്തരം ലോകത്ത് എവിടെയും സംഭവിക്കുന്നതാണ്. ആ കഥയുടെ സത്ത ചോരാതെ, വടക്കേ ഇന്ത്യയിലെ ഒരു ഗ്രാമത്തിലേക്ക് ‘കഥ പറയുമ്പോള്‍’ പറിച്ചു നട്ടു പ്രിയന്‍. ഫലം, നര്‍മത്തില്‍ പൊതിഞ്ഞ മികച്ചൊരു ചിത്രം ബോളിവുഡിന് ലഭിച്ചു.

ചിത്രത്തിന്‍റെ കഥ എല്ലാവര്‍ക്കും സുപരിചിതമാണ്. പഴയ ‘കൃഷ്ണ - കുചേല’ തന്നെ. നിര്‍ദ്ദോഷഫലിതങ്ങളിലൂടെ വികസിച്ച് മനസില്‍ തൊടുന്ന ക്ലൈമാക്സില്‍ അവസാനിക്കുന്ന ഒരു കൊച്ചു ചിത്രം. പ്രിയന്‍റെ തഴക്കം വന്ന സംവിധാന ശൈലിയിലൂടെ ഹൃദയസ്പര്‍ശിയായ അനുഭവമായി ബില്ലു മാറുകയാണ്. ശ്രീനിവാസന്‍ മലയാളത്തില്‍ സൃഷ്ടിച്ച സംഭാഷണങ്ങളോട് നിലവാരത്തിന്‍റെ കാര്യത്തില്‍ കിടപിടിക്കുന്നുണ്ട് മനിഷാ കോര്‍ഡെയുടെ ഡയലോഗുകള്‍.

കുറച്ചധികം ഗാനങ്ങള്‍ തിരുകിയിട്ടുണ്ട് എന്നത് മാത്രമാണ് പ്രേക്ഷകനെ അല്‍‌പം അസ്വസ്ഥനാക്കുന്നത്. എങ്കിലും ഗാനചിത്രീകരണത്തിലെ മനോഹാരിതയാല്‍ ആ പാളിച്ചയും പ്രിയദര്‍ശന്‍ മറികടക്കുന്നു. ഗാനങ്ങളില്‍ ദീപിക പദുക്കോണ്‍, കരീന, പ്രിയങ്ക ചോപ്ര തുടങ്ങിയ വന്‍ താരങ്ങളുടെ സാന്നിധ്യവുമുണ്ട്. ഷാരുഖിന്‍റെയും ഇര്‍ഫാന്‍ ഖാന്‍റെയും പ്രകടനം, അനുപമം. കഥ പറയുമ്പോളിന്‍റെ ക്ലൈമാക്സില്‍ മമ്മൂട്ടി പ്രേക്ഷകരുടെ കണ്ണു നനയിച്ചെങ്കില്‍ ഷാരുഖും ആ പ്രകടനത്തില്‍ നിന്ന് പിന്നോട്ടു പോകുന്നില്ല.

ഇര്‍ഫാന്‍റെ ഭാര്യയായി വന്ന ലാറ ദത്തയും ഗംഭീരം. ലാറ ദത്തയെ ഇത്തരമൊരു കഥാപാത്രമായി സങ്കല്‍പ്പിച്ചു നോക്കാന്‍ പോലും കഴിയാത്ത ഹിന്ദി സിനിമാലോകത്താണ് പ്രിയന്‍ ഇങ്ങനെയൊരു പരീക്ഷണത്തിന് മുതിര്‍ന്നത്. ദരിദ്രനായ ഒരു ബാര്‍ബറുടെ ഭാര്യ അനുഭവിക്കേണ്ടി വരുന്ന ദുരിതവും ഇല്ലായ്മകളും മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട് ഈ നായിക.

വി മണികണ്ഠന്‍റെ ഛായാഗ്രഹണവും സുന്ദരം. ഗ്രാമീണദൃശ്യങ്ങളുടെ സ്വാഭാവികത പൂര്‍ണമായും നിലനിര്‍ത്തുന്നതില്‍ പ്രിയനും മണികണ്ഠനും വിജയിച്ചു. പൊള്ളാച്ചിയിലെ സുന്ദരമായ പ്രകൃതിയെ സിനിമയിലേക്ക് ആവാഹിച്ചിരിക്കുകയാണ് ഇവര്‍. ഗാനചിത്രീകരണം നന്നെങ്കിലും പ്രീതം ഈണം നല്‍കിയ ഗാനങ്ങള്‍ ശരാശരി മാത്രമാണ്. ‘ലവ് മേരാ ഹിറ്റ് ഹിറ്റ്’, ‘മര്‍ ജാനീ...’ എന്നീ നമ്പരുകള്‍ ഭേദം.

കുടുംബ പ്രേക്ഷകര്‍ക്ക് ധൈര്യമായി കാണാവുന്ന, ഒരു മികച്ച ചിത്രമാണ് പ്രിയന്‍ ബില്ലുവിലൂടെ നല്‍കിയിരിക്കുന്നത്. വളരെക്കാലത്തിന് ശേഷം, താരങ്ങളല്ലാതെ, കഥാപാത്രങ്ങള്‍ ഭരിക്കുന്ന ഒരു സിനിമ. ബില്ലു പ്രിയന്‍റെ കരിയര്‍ ഗ്രാഫിനെ ഇനിയും ഉയരങ്ങളിലെത്തിക്കുമെന്ന് തീര്‍ച്ച.

Unknown പറഞ്ഞു...

എന്തു പറഞ്ഞാലും ഉച്ചത്തില്‍ പറയുക. അത് ഗോപാലന്‍റെ ശീലമാണ്. അയാള്‍ രഹസ്യം പറഞ്ഞാല്‍ പോലും അര കിലോമീറ്റര്‍ അപ്പുറം കേള്‍ക്കാം. ഉച്ചത്തില്‍ സംസാരിക്കുന്നവര്‍ തുറന്ന മനസിന്‍റെ ഉടമകളുമായിരിക്കും. ഗോപാലനും അങ്ങനെ ഒരാളാണ്. അങ്ങനെ നാട്ടുകാര്‍ അയാള്‍ക്കൊരു പേരിട്ടു - മൈക്ക് ഗോപാലന്‍!

മമ്മൂട്ടി അവതരിപ്പിക്കുന്ന പുതിയ കഥാപാത്രമാണ് മൈക്ക് ഗോപാലന്‍. ‘ലൌഡ് സ്പീക്കര്‍’ എന്ന ചിത്രത്തിലാണ് മമ്മൂട്ടി മൈക്ക് ഗോപാലനാകുന്നത്. ഹാസ്യത്തിനും സംഗീതത്തിനും പ്രാധാന്യം നല്‍കി ജയരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് തിരക്കഥ രചിക്കുന്നത് രഞ്ജിത്.

ജോണിവാക്കറിന് ശേഷം രഞ്ജിത് - ജയരാജ് - മമ്മൂട്ടി ടീം ഒന്നിക്കുന്ന ചിത്രമാണിത്. ജോണിവാക്കര്‍ ആക്ഷന് പ്രാധാന്യമുള്ള ചിത്രമായിരുന്നെങ്കില്‍ ഇത് ഒരു കോമഡിച്ചിത്രമാണ്. ഒരു ഇടവേളയ്ക്ക് ശേഷം നാട്ടിന്‍‌പുറത്തെ വിശേഷങ്ങള്‍ സിനിമയ്ക്ക് വിഷയമാക്കുകയാണ് രഞ്ജിത്.

‘പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍’ എഴുതിയ രഞ്ജിത്തിനെ മലയാള സിനിമയ്ക്ക് നഷ്ടപ്പെട്ടു എന്ന് പരാതിപ്പെടുന്നവരെ മുന്നില്‍ക്കണ്ടാണ് രഞ്ജിത് ലൌഡ് സ്പീക്കര്‍ രചിക്കുന്നത്. ഈ ചിത്രത്തിന് ഗ്രാമീണ അന്തരീക്ഷമാണ് പശ്ചാത്തലമാകുക.

ടൈം ആഡ് മൂവീസ് നിര്‍മ്മിക്കുന്ന ലൌഡ് സ്പീക്കറില്‍ ജഗതി, ഇന്നസെന്‍റ്‌, നെടുമുടി, കൊച്ചിന്‍ ഹനീഫ, സലിം കുമാര്‍, സുരാജ് വെഞ്ഞാറാമ്മൂട് തുടങ്ങിയവരും അഭിനയിക്കുന്നു. ലഗാനിലൂടെ പ്രശസ്തയായ ഗ്രേസി സിംഗ് ആണ് ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക.

അടുത്ത കാലത്തായി തുടര്‍ച്ചയായി പരാജയചിത്രങ്ങള്‍ മാത്രം നല്‍കുന്ന ജയരാജ് ഒരു ഹിറ്റിനു വേണ്ടിയുള്ള ശ്രമമാണ് ലൌഡ് സ്പീക്കറിലൂടെ നടത്തുന്നത്

അജ്ഞാതന്‍ പറഞ്ഞു...

അടുത്ത കാലത്ത് പരസ്യ രംഗത്ത് തരംഗം സൃഷ്ടിച്ചതായിരുന്നു അമീര്‍ഖാന്‍റെ അര്‍ദ്ധനാരീശ്വര വേഷം. സ്ത്രീയായും പുരുഷനായും ടാറ്റ സ്കൈയുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ട അമീര്‍ അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. അമീറിന് പിന്നാലെ ആക്ഷന്‍ കിംഗ് അക്ഷയ് കുമാറും ഒരു പരസ്യത്തില്‍ ഇരട്ടവേഷങ്ങളില്‍ അഭിനയിക്കുന്നതായി റിപ്പോര്‍ട്ട്.

തംസ് അപിന്‍റെ പുതിയ പരസ്യത്തിലാണ് അക്ഷയ് കുമാര്‍ ഇരട്ട വേഷങ്ങളില്‍ അഭിനയിക്കുന്നത്. ഈ കഥാപാത്രങ്ങളില്‍ ഒന്ന് ഗൌരവക്കാരനും മറ്റെയാള്‍ തമാശക്കാരനുമാണ്.

ഇരു കഥാപാത്രങ്ങളും തംസ് അപ് ലഭിക്കാനായി ആകാശത്തില്‍ പറന്നു നടന്ന് മത്സരിക്കുന്നതാണത്രേ പരസ്യത്തിന്‍റെ വിഷയം.

“ഈ പുതിയ പരസ്യത്തില്‍ ആക്ഷനും, സാഹസികതയും, നാടകീയതയും തമാശയുമൊക്കെയുണ്ട്. എന്‍റെ ആരാധകരെ ഈ പരസ്യം ഏറെ രസിപ്പിക്കുമെന്ന് കരുതുന്നു” - അക്കി പറയുന്നു. തംസ് അപിന്‍റെ ബ്രാന്‍ഡ് അംബാസഡറാണ് അക്ഷയ് കുമാര്‍.

ഓസ്ട്രേലിയക്കാരനായ ജോണ്‍ ഗൈതറാണ് ഈ പരസ്യ ചിത്രം സംവിധാനം ചെയ്യുന്നത്. സിഡ്നിയാണ് ലൊക്കേഷന്‍. പരസ്യത്തില്‍ മാത്രമല്ല, സിനിമയിലും ഇരട്ടവേഷത്തില്‍ പ്രത്യക്ഷപ്പെടാനൊരുങ്ങുകയാണ് അക്ഷയ് കുമാര്‍.

വിപുല്‍ ഷാ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അക്കി അച്ഛനായും മകനായുമാണ് അഭിനയിക്കുന്നത്.

അക്ഷയ് ഡബിള്‍ റോളില്‍ അഭിനയിച്ച ആദ്യ ചിത്രം 1997ല്‍ ഇറങ്ങിയ അഫ്‌ലറ്റൂണ്‍ ആണ്. ജയ് കിഷന്‍, ഖിലാഡി 420 തുടങ്ങിയ ചിത്രങ്ങളിലും അക്കിക്ക് ഇരട്ടവേഷമായിരുന്നു.

Unknown പറഞ്ഞു...

ചരിത്ര കഥാപാത്രങ്ങള്‍ ബോളിവുഡിന് എന്നും പ്രിയങ്കരമാണ്. ‘മുഗള്‍ ഇ അസം‘ മുതല്‍ ‘ജോധാ അക്ബര്‍‘ വരെ കാലഘട്ടത്തിന്‍റെ കഥ പറഞ്ഞ സിനിമകളെ പ്രേക്ഷകര്‍ എന്നും ഇരു കൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്.

വാള്‍ത്തലയിലെ മിന്നല്‍പ്പിണര്‍ കൊണ്ട് ചരിത്രത്തില്‍ സ്വന്തം പേര് കോറിയിട്ട ഝാന്‍സിയിലെ റാണി ലക്‍ഷ്മി ഭായിയാവാന്‍ ഒരുങ്ങുന്ന സുഷ്സ്മിത സെന്നിനു പിന്നാ‍ലെ മറ്റൊരു സുന്ദരി കൂടി ഝാന്‍സി റാണിയാവാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകളാണ് ബോളിവുഡിലെ ഇപ്പോഴത്തെ സംസാരവിഷയം. ഝാന്‍സി റാണിയാവാനൊരുങ്ങുന്നത് മറ്റാരുമല്ല, ഐശ്വര്യ റായ് തന്നെയാണ്.

കേതന്‍ മേത്ത ഒരുക്കുന്ന ‘ഝാന്‍സി കി റാണി‘യിലായിരിക്കും 150 വര്‍ഷം മുന്‍പ് ബ്രിട്ടീഷുകാരോട് പോരാടി ജീവന്‍ ത്യജിച്ച റാണി ലക്‍ഷ്മീ ഭായി ആയി ഐശ്വര്യയെത്തുകയെന്നാണ് റിപ്പോര്‍ട്ട്. താരനിര്‍ണയം പൂര്‍ത്തിയായിട്ടില്ലെങ്കിലും ഝാന്‍സിയാവാന്‍ ഐശ്വര്യതന്നെയായിരിക്കും സംവിധായകന്‍റെ ആദ്യ ചോയ്സെന്ന് മേത്തയോട് അടുത്തവൃത്തങ്ങള്‍ വെളിപ്പെടുത്തി.

ജോധാ അക്ബറിലെ ജോധാ ഭായ് ആയി ഐശ്വര്യ കാഴ്ചവച്ച മികവുറ്റ അഭിനയമാണ് സംവിധായകനെ പ്രലോഭിപ്പിക്കുന്നത്. ഇപ്പോള്‍ മണിരത്നത്തിന്‍റെ രാവണയിലും ഷങ്കറിന്‍റെ യന്തിരനിലും അഭിനയിച്ചു വരികയാണ് ഐശ്വര്യ.

Unknown പറഞ്ഞു...

സംവിധായകന്‍ രാജസേനന്‍ ആദ്യമായി നായകനാകുന്ന ചിത്രമാണ് ‘ഭാര്യ ഒന്ന്, മക്കള്‍ മൂന്ന്’. രാജസേനന്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജിനി സിനിമയുടെ ബാനറില്‍ അലക്സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

റെജി ഫോട്ടോ പാര്‍ക്കിന്‍റെ കഥയ്ക്ക് രാജസേനന്‍ തിരക്കഥ രചിക്കുന്നു. സംഭാഷണം കിഷോര്‍. റഹ്‌മാനും ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പളുങ്കിലൂടെ പ്രശസ്തയായ ലക്‍ഷ്മി ശര്‍മയാണ് രാജസേനന്‍റെ നായിക.

ജഗതി ശ്രീകുമാര്‍, മുരളി, സംവൃത സുനില്‍ തുടങ്ങിയവരും ഭാര്യ ഒന്ന്, മക്കള്‍ മൂന്നിലെ അഭിനേതാക്കളാണ്. രസകരമായ ഒരു കുടുംബകഥയാണ് ഈ ചിത്രത്തിലൂടെ രാജസേനന്‍ പറയാന്‍ ഉദ്ദേശിക്കുന്നത്. പഴയ രാജസേനന്‍ - ജയറാം ചിത്രങ്ങളുടെ മാതൃകയിലാണ് ഈ സിനിമ തയ്യാറാക്കുന്നത്.

ഒരു സമ്പന്ന കുടുംബത്തില്‍ നിന്ന് പിതാവുമായി തെറ്റിപ്പിരിഞ്ഞ് പോസ്‌റ്റ്‌ മാസ്‌റ്ററായി ജീവിക്കേണ്ടി വരുന്ന ചന്ദ്രമോഹന്‍ എന്ന കഥാപാത്രത്തെയാണ് രാജസേനന്‍ അവതരിപ്പിക്കുന്നത്. പരിമിത ശമ്പളം കൊണ്ട് ഭാര്യയെയും മൂന്ന് മക്കളെയും പോറ്റേണ്ടി വരുന്ന അയാളുടെ ജീവിതത്തിലെ പ്രശ്നങ്ങളാണ് സിനിമയുടെ പ്രമേയം.

മേയ് മാസത്തില്‍ ചിത്രീകരണം ആരംഭിക്കും. ഗുരുവായൂരാണ് പ്രധാന ലൊക്കേഷന്‍.

അജ്ഞാതന്‍ പറഞ്ഞു...

സിനിമയുടെ വിപണനത്തിന് മലയാളത്തില്‍ ദിലീപിനെ കഴിഞ്ഞിട്ടേ ഉള്ളൂ മറ്റാരും. അത് അദ്ദേഹം അവസാനമായി തെളിയിച്ചത് ട്വന്‍റി20യിലാണ്. ആ സിനിമയുടെ അത്ഭുതവിജയത്തിന് ദിലീപിന്‍റെ കൃത്യതയാര്‍ന്ന പ്ലാനിംഗ് ഏറെ സഹായകരമായിരുന്നു എന്നാണ് കാണി വിശ്വസിക്കുന്നത്. ഇപ്പോഴിതാ, മലയാള സിനിമയില്‍ മറ്റാരും ധൈര്യപ്പെടാത്ത ഒരു ഇന്ദ്രജാലത്തിന് ദിലീപ് മുതിര്‍ന്നിരിക്കുന്നു.

വിഷു സീസണ്‍, ജൂലൈ നാല് തുടങ്ങിയ സമയങ്ങളൊക്കെ ദിലീപിന് എത്രമാത്രം പ്രിയപ്പെട്ടതാണ് എല്ലാവര്‍ക്കും അറിയാം. ഈ സമയങ്ങളില്‍ തന്‍റെ സിനിമകള്‍ റിലീസ് ചെയ്യാന്‍ ദിലീപ് ആവുന്നത്ര ശ്രമിക്കാറുമുണ്ട്. ഈ വര്‍ഷവും വിഷുവിനായി ഒരു ദിലീപ് ചിത്രം അണിയറയില്‍ ഒരുങ്ങിയതാണ്. സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബോഡിഗാര്‍ഡ്. ജൂലൈ നാലിനും ദിലീപ് തന്‍റെ ഒരു ചിത്രം ചാര്‍ട്ട് ചെയ്തു - ഫാസില്‍ സംവിധാനം ചെയ്യുന്ന മോസസ് ഡി സാമുവല്‍. എന്നാല്‍ അപ്രതീക്ഷിതമായാണ് കാര്യങ്ങളാകെ തകിടം മറിഞ്ഞത്.

ബോഡി ഗാര്‍ഡിന്‍റെ ചിത്രീകരണം ഇനി 25 ദിവസത്തിലധികം വേണ്ടി വരും. നായികയായി അഭിനയിക്കുന്ന നയന്‍‌താരയുടെ ഡേറ്റുകളും ക്ലാഷായി. അതോടെ ബോഡിഗാര്‍ഡ് വിഷുവിന് റിലീസ് ചെയ്യാമെന്ന ദിലീപിന്‍റെ ആഗ്രഹത്തിന് തിരിച്ചടിയേറ്റു. എന്നാല്‍ ഇതുകൊണ്ടൊന്നും തളരാന്‍ ജനപ്രിയതാരം തയ്യാറായില്ല.

ഉടന്‍ തന്നെ ഫാസിലിനെ വിളിച്ച് മോസസ് ഡി സാമുവലിന്‍റെ ചിത്രീകരണം ആരംഭിക്കാന്‍ കഴിയുമോ എന്നന്വേഷിച്ചു. ആ സിനിമയുടെ അമ്പത് ശതമാനത്തിലധികം ചിത്രീകരണം കഴിഞ്ഞതാണ്. ബാക്കി ഷൂട്ടിംഗ് ഉടന്‍ തുടങ്ങാമെന്ന് ഫാസില്‍ ഉറപ്പു നല്‍കി. ഇപ്പോള്‍ ചിത്രീകരണം ആരംഭിച്ചാല്‍ മാര്‍ച്ച് 23ന് ചിത്രീകരണം അവസാനിപ്പിക്കാം. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ വേഗം തീര്‍ത്താല്‍ ഏപ്രില്‍ 14ന് ചിത്രം റിലീസ് ചെയ്യാം. എന്തായാലും മോസസിന്‍റെ ചിത്രീകരണം ആരംഭിക്കുകയാണ്.

ദിലീപിന്‍റെ ഭാഗ്യദിനമായ ജൂലൈ നാലിന് ബോഡിഗാര്‍ഡ് റിലീസ് ചെയ്യും. എന്തായാലും ഒരു തകര്‍പ്പന്‍ ‘എക്സ്ചേഞ്ച്’ ആണ് ദിലീപ് നടത്തിയിരിക്കുന്നതെന്നാണ് സിനിമാലോകത്തെ ഏവരുടെയും അഭിപ്രായം. തീരുമാനങ്ങള്‍ പെട്ടെന്ന് കൈക്കൊള്ളാനുള്ള ദിലീപിന്‍റെ കഴിവിന് കാണിയുടെ വക ഒരു ഉഗ്രന്‍ അഭിനന്ദനം!

അജ്ഞാതന്‍ പറഞ്ഞു...

എ ആര്‍ റഹ്‌മാന് ഓസ്കര്‍ പുരസ്കാരം നേടിക്കോടുത്ത സ്ലംഡോഗ്‌ മില്യണയറിലെ 'ജയ്‌ ഹോ’ എന്ന ഗാനം ഒരു പക്ഷേ, ഏതെങ്കിലും ഒരു ഹിന്ദി ചിത്രത്തിലായിരുന്നു വന്നിരുന്നതെങ്കില്‍ ഇത്രമാത്രം ശ്രദ്ധിക്കപ്പെടുമായിരുന്നോ എന്ന സംശയം ന്യായമാണ്.

കാരണം റഹ്‌മാന്‍റതായി ഇതിലും മികച്ച എത്രയോ ഗാനങ്ങള്‍ ഇന്ത്യന്‍ പ്രേക്ഷകരുടെ ഹൃദയത്തിലുണ്ട്. അപ്പോള്‍ ജയ്ഹോയ്ക്ക് ഓസ്കര്‍ പോയിട്ട്, മികച്ച ഗാനത്തിനോ സംഗീത സംവിധായകനോ ഉള്ള ഒരു ഫിലിം ഫെയര്‍ അവാര്‍ഡ് പോലും പ്രതീക്ഷിക്കേണ്ടി വരുമായിരുന്നില്ല.

എന്നാല്‍ അങ്ങനെ ആരാലും ശ്രദ്ധിക്കപ്പെടാതെ അകാലമൃത്യു വരിക്കാനായിരുന്നില്ല ‘ജയ്‌ഹോ‘യുടെ വിധി. അല്ലെങ്കില്‍ 'യുവരാജ്’ എന്ന ഹിന്ദിചിത്രത്തിനു വേണ്ടി ഒരുക്കിയ ഈ റഹ്‌മാന്‍ ഗാനത്തെ സംവിധായകന്‍ സുഭാഷ് ഘായ് തള്ളിക്കളയുമായിരുന്നൊ?.

സുഭാഷ്‌ ഘായിയുടെ സംവിധാനത്തില്‍ സല്‍മാന്‍ ഖാനും കത്രീന കൈഫും മുഖ്യ വേഷത്തില്‍ അഭിനയിച്ച 'യുവരാജി’നായി ഒരു റീമിക്സ്‌ അടക്കം 10 ഗാനങ്ങളായിരുന്നു റഹ്‌മാന്‍ ചിട്ടപ്പെടുത്തിയത്‌. ഇതില്‍ സംവിധായകന്‍ ഒഴിവാക്കിയ 'ജയ്‌ ഹോ’, റഹ്‌മാന്‍ സ്ലംഡോഗ്‌ മില്യണയറിനു വേണ്ടി ഡാനി ബോയ്‌ലിന്‍റെ അനുവാദത്തോടെ ഉപയോഗിക്കുകയായിരുന്നു.

ബോയ്‌ലിന്‍റെ തന്നെ നിര്‍ദേശപ്രകാരം ഏതാനും സംഗീതോപകരണങ്ങള്‍ ഒഴിവാക്കി വീണ്ടും റെക്കോര്‍ഡ്‌ ചെയ്‌തു. ഗുല്‍സാര്‍ തന്നെയാണ്‌ ഇരുചിത്രങ്ങളുടെയും ഗാനരചന നിര്‍വഹിച്ചത്‌. സുഖ്‌വീന്ദര്‍ സിങ്‌, തന്‍വി ഷാ, മഹാലക്ഷ്മി അയ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ആദ്യ ഗാനവും ആലപിച്ചിരുന്നത്‌.

Unknown പറഞ്ഞു...

തമിഴില്‍ സൂപ്പര്‍താരങ്ങള്‍ പരാജയത്തിന്‍റെ നടുക്കടലിലാണ്. ഏതു കഥ സ്വീകരിക്കണം, ഏതു സംവിധായകനെ പരീക്ഷിക്കണം, സിനിമയില്‍ എന്തു ഗെറ്റ് അപില്‍ പ്രത്യക്ഷപ്പെടണം എന്നൊക്കെ തല പുകഞ്ഞ് ആലോചിക്കുകയാണ് അവര്‍.

രജനീകാന്തിന്‍റെ കുസേലന്‍, അജിത്തിന്‍റെ ഏകന്‍, വിജയ്‌യുടെ വില്ലു, കുരുവി, അഴകിയ തമിഴ്മകന്‍, വിക്രമിന്‍റെ ഭീമ തുടങ്ങി വമ്പന്‍‌മാരുടെ വന്‍ ചിത്രങ്ങളെല്ലാം ബോക്സോഫീസ് ദുരന്തങ്ങളായി മാറിയിരുന്നു. പത്തും പതിനഞ്ചും കഥാപാത്രങ്ങളെയൊക്കെ ഒരു സിനിമയില്‍ തന്നെ അവതരിപ്പിച്ചാലോ എന്നൊക്കെയാണ് താരങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നത്.

അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ക്ക് പുതിയ ഗെറ്റ് അപുകള്‍ കൊടുക്കുകയാണ് സൂപ്പര്‍സ്റ്റാറുകളെ മറ്റൊരു നീക്കം. നടന്‍ അജിത് തന്‍റെ ‘അസല്‍’ എന്ന ചിത്രത്തില്‍ ഒരു ‘വീരപ്പന്‍ മീശ’യുമായാണത്രേ പ്രത്യക്ഷപ്പെടുന്നത്. വമ്പന്‍ മീശയുമായി വന്ന് ചരിത്രവിജയം നേടാമെന്നൊക്കെയാണ് താരത്തിന്‍റെ കണക്കുകൂട്ടല്‍.

ശിവാജി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ശരണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലുടനീളം അജിത്തിന് ഈ ഗെറ്റ് അപ് ആണത്രേ. മുന്‍പ് ‘വിരുമാണ്ടി’ എന്ന സിനിമയില്‍ കമലഹാസന്‍ ഈ രൂപത്തില്‍ അഭിനയിച്ചിരുന്നു. കാതല്‍‌മന്നന്‍, അമര്‍ക്കളം, അട്ടഹാസം എന്നീ ഹിറ്റു ചിത്രങ്ങള്‍ അജിത്തിന് സമ്മാനിച്ചയാളാണ് ശരണ്‍.

മീശയിലും താടിയിലുമൊന്നും കാര്യമില്ല, നല്ല കഥയും തിരക്കഥയും മികച്ച സംവിധാനവുമൊക്കെയാണ് പടം രക്ഷപെടാന്‍ കാരണമെന്ന് താരങ്ങള്‍ ഇനിയെങ്കിലും തിരിച്ചറിയണമെന്നാണ് കാണിക്ക് പറയാനുള്ളത്.

Unknown പറഞ്ഞു...

ഭാര്യ എന്ന സിനിമ ഓര്‍ക്കുന്നില്ലേ? 1962ല്‍ കുഞ്ചാക്കോയുടെ സംവിധാനത്തില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം. ആ സിനിമ നേടിയ ചരിത്ര വിജയത്തോടെ ‘ഭാര്യ’ എന്ന വാക്ക് ടൈറ്റിലില്‍ ഉപയോഗിക്കുന്നത് ഒരു ഭാഗ്യമാണെന്ന് ചലച്ചിത്ര പ്രവര്‍ത്തകര്‍ കരുതിയിരുന്നു. അതിനുശേഷം, ‘ഭാര്യ’ ചേര്‍ത്തുള്ള സിനിമാ പേരുകളുടെ ഒരു ഒഴുക്കായിരുന്നു. ഭാര്യമാര്‍ സൂക്ഷിക്കുക, ഭാര്യ ഇല്ലാത്ത രാത്രി തുടങ്ങി ‘വെറുതെ ഒരു ഭാര്യ’ വരെ. ഇതിനിടെ ജഗദീഷിനെ നായകനാക്കി ‘ഭാര്യ’ എന്ന പേരില്‍ തന്നെ മറ്റൊരു ചിത്രവുമിറങ്ങി.

വെറുതെ ഒരു ഭാര്യ വമ്പന്‍ ഹിറ്റായതോടെ മലയാളത്തിലെ സം‌വിധായകര്‍ക്കൊക്കെ ‘ഭാര്യ’ എന്ന വാക്ക് തലയ്ക്ക് പിടിച്ചിരിക്കുകയാണ്. ചിത്രത്തിന്‍റെ പേരിന്‍റെ കൂടെ ‘ഭാര്യ’ എന്നുണ്ടെങ്കില്‍ പടം ഹിറ്റാകും എന്നാണ് ഇപ്പോള്‍ ഉടലെടുത്തിരിക്കുന്ന വിശ്വാസം. ഭാര്യ എന്ന പദത്തിലൂടെ കുടുംബങ്ങളെ ആകര്‍ഷിക്കാം എന്ന പുതിയ ചിന്ത.

കുടുംബചിത്രങ്ങളുടെ സംവിധായകന്‍ എന്ന് പേരെടുത്ത രാജസേനനാണ് ഈ രീതിയില്‍ ഭാഗ്യം പരീക്ഷിക്കാന്‍ ഒരുങ്ങുന്ന ഒരു സംവിധായകന്‍. തന്‍റെ പുതിയ ചിത്രത്തിന് ‘ഭാര്യ ഒന്ന്, മക്കള്‍ മൂന്ന്’ എന്നാണ് രാജസേനന്‍ പേരിട്ടിരിക്കുന്നത്. ഇടക്കാലത്തുണ്ടായ പരാജയങ്ങള്‍ ഈ ‘ഭാര്യച്ചിത്ര’ത്തിലൂടെ പരിഹരിക്കാനാകുമെന്നാണ് അദ്ദേഹത്തിന്‍റെ വിശ്വാസം. മാത്രമല്ല, ചിത്രത്തിലെ നായകനും രാജസേനന്‍ തന്നെ.

സുഖമോ ദേവി, ലാല്‍‌സലാം, കളിപ്പാട്ടം തുടങ്ങിയ സിനിമകളിലൂടെ കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനായി മാറിയ വേണു നാഗവള്ളിയാണ് മറ്റൊരു ‘ഭാര്യ’യെ അവതരിപ്പിക്കുന്നത്. അദ്ദേഹം ഏറെനാള്‍ മുമ്പ് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രമാണ് ‘സുഹൃത്ത്’. പടം പെട്ടിയിലായി റിലീസും കാത്ത് കിടക്കുകയായിരുന്നു. ചിത്രം എന്ന് പുറത്തിറങ്ങും എന്നത് സംബന്ധിച്ച് ആര്‍ക്കും ഒരു ഉറപ്പുമില്ലാതെ തുടരുന്ന സമയത്ത് ഇതാ ചിത്രത്തെക്കുറിച്ച് പുതിയ വാര്‍ത്തകള്‍. ‘സുഹൃത്ത്’ പേരു മാറ്റി ‘ഭാര്യ ഒരു സുഹൃത്ത്’ എന്ന പേരില്‍ പ്രദര്‍ശനത്തിനെത്തുന്നു എന്നതാണ് പുതിയ വാര്‍ത്ത. ഉര്‍വശിയും മുകേഷുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

ഈ ‘ഭാര്യ’ മാനിയ മറ്റു പല സംവിധായകരെയും പിടികൂടിയിട്ടുണ്ടെന്നാണ് കാണിക്ക് അറിയാന്‍ കഴിയുന്നത്. ‘സ്ത്രീ’ എന്ന വാക്ക് കണ്ണീര്‍ സീരിയലുകാര്‍ക്ക് പ്രിയങ്കരമായതു പോലെ ‘ഭാര്യ’ തരംഗം ഇനി കുറേക്കാലം മലയാള സിനിമ ഭരിച്ചേക്കും എന്ന് തന്നെ ഉറപ്പിക്കാം.

അജ്ഞാതന്‍ പറഞ്ഞു...

സല്ലുവിന്‍റെ ഹൃദയത്തില്‍ ലഭിച്ച ഇടം കത്രീനയ്ക്ക് സ്വന്തം കരിയറില്‍ നല്ലൊരു അവസരം കൊണ്ടുവന്നേക്കും. അഭിനയിക്കാനറിയില്ല എന്ന ബോളിവുഡ് സംസാരത്തിന് ഇതോടെ ചുട്ട മറുപടി നല്‍കാനും കത്രീന കൈഫിന് സാധിച്ചേക്കും.

അഭിനയത്തിന്‍റെ കടുത്ത വശവും ആസ്വാദനത്തിന്‍റെ സുഖകരമായ വശവുമാണല്ലോ തമാശ. തമാശ രംഗത്തിലൂടെ സ്വയം തെളിയിച്ച് ആഷ്പൂഷ് ബോളിവുഡ് സുന്ദരിമാരെക്കാളും ഒരുപടി മുന്നിലെത്തണമെന്ന് കത്രീന ആഗ്രഹിച്ചാലും കുറ്റം പറയാനൊക്കില്ല.

എന്തായാലും കത്രിയുടെ ആഗ്രഹം സല്ലു വഴി തന്നെയാവും പൂവിടുകയെന്നാണ് സൂചന. സല്ലുവിന്‍റെ ഇപ്പോഴത്തെ ആത്മമിത്രം അജയ്‌ദേവ്ഗണ്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിലാവും കത്രിയുടെ തമാശ പരീക്ഷിക്കപ്പെടുക.

ലണ്ടന്‍ ഡ്രീംസിന്‍റെ സെറ്റില്‍ വച്ചാണ് സല്ലുവും അജയും അടുത്ത കൂട്ടുകാരാവുന്നതത്രേ. അവിടെ വച്ചുതന്നെ രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന തന്‍റെ പുതിയ ചിത്രത്തില്‍ കത്രീനയെ അഭിനയിപ്പിച്ചുകൂടേ എന്ന് അജയ് ചോദിച്ചു, സല്ലു സമ്മതം മൂളുകയും ചെയ്തു- കത്രീനയ്ക്ക് ഭാഗ്യം വരുന്ന വഴിയേ!

ഗോല്‍മാല്‍, സന്‍ഡേ, ഗോല്‍മാല്‍ റിട്ടേണ്‍സ് തുടങ്ങിയ തമാശ ചിത്രങ്ങളുടെ സംവിധായകനാണ് അജയുടെ സുഹൃത്തായ രോഹിത് . പുതിയ ചിത്രവും കോമഡിയുടെ പശ്ചാത്തലത്തിലാണെങ്കില്‍ കത്രീന കസറും, ചോക്കളേറ്റ് സുന്ദരി മാത്രമല്ല എന്ന് വിമര്‍ശകരോട് പറയുകയും ചെയ്യും.

Unknown പറഞ്ഞു...

ഇന്ത്യയാകെ തരംഗമായി മാറിയ ടെലിവിഷന്‍ പരിപാടിയാണ് ‘കോന്‍ ബനേഗാ ക്രോര്‍പതി’. അവതാരകന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കൃത്യമായി പറഞ്ഞാല്‍ കോടികള്‍ വരെ ലഭിക്കുന്ന പരിപാടി. സാക്ഷാല്‍ അമിതാഭ് ബച്ചനായിരുന്നു സ്റ്റാര്‍ പ്ലസില്‍ ആദ്യം ഈ പരിപാടി അവതരിപ്പിച്ചിരുന്നത്. പിന്നീട് ഷാരുഖ് ഖാനായി അവതാരകന്‍.

ഷാരുഖ് ഖാന്‍ അവതരിപ്പിച്ച എപ്പിസോഡുകള്‍ അമിതാഭിന്‍റെ പ്രകടനത്തിന്‍റെയത്ര എത്തിയില്ല എന്ന വിമര്‍ശനം നിലനില്‍ക്കുന്നു. സ്റ്റാര്‍ ടിവിയില്‍ നിന്ന് ‘കോന്‍ ബനേഗാ ക്രോര്‍പതി’യുടെ അവകാശം സോണി ടെലിവിഷന്‍ വാങ്ങിയിരിക്കുകയാണ്. ഷാരുഖിനെ അവതാരക സ്ഥാനത്തു നിന്ന് മാറ്റി മറ്റൊരാളെ കൊണ്ടുവരാനാണ് സോണി ടി വി ശ്രമിക്കുന്നത്.

സോണി ഇക്കാര്യത്തിനായി ആദ്യം സമീപിച്ചത് സല്‍മാന്‍ ഖാനെയാണ്. ഷാരുഖിനെയോ അമിതാഭിനെയോ പോലെ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സല്‍മാനും. എന്നാല്‍ ‘ദസ് കാ ദം’ എന്ന മറ്റൊരു ഗെയിം ഷോയുടെ അവതാരകനാണ് നിലവില്‍ സല്‍മാന്‍. മൂന്നു വര്‍ഷത്തേക്ക് ആ പരിപാടി അവതരിപ്പിച്ചുകൊള്ളാമെന്ന് സല്‍മാന്‍ കാരാര്‍ ഒപ്പിട്ടിട്ടുണ്ട്. അതിനാല്‍ ‘ക്രോര്‍പതി’ അവതരിപ്പിക്കാന്‍ മറ്റൊരാളെ നോക്കിക്കൊള്ളാന്‍ സല്‍മാന്‍ സോണിയെ അറിയിച്ചു.

അങ്ങനെയിരിക്കുമ്പോഴാണ് ‘സ്ലംഡോഗ് മില്യണയര്‍’ എന്ന ഇംഗ്ലീഷ് ചിത്രം ലോകമാകെ വന്‍ വിജയം നേടിയതും ഇപ്പോള്‍ ഓസ്കറിന്‍റെ പടിവാതിലില്‍ വരെ എത്തി നില്‍ക്കുന്നതും. ആ ചിത്രത്തില്‍ ‘ഹൂ വാണ്ട്സ് ടു ബീ എ മില്യണയര്‍’ എന്ന പരിപാടിയുടെ അവതാരകനായുള്ള അനില്‍ കപൂറിന്‍റെ മാസ്മര പ്രകടനം സോണി ടെലിവിഷന്‍ അധികൃതരെ ആകര്‍ഷിച്ചു.

‘കോന്‍ ബനേഗാ ക്രോര്‍പതി’യുടെ പുതിയ അവതാരകനാകാന്‍ അനില്‍ കപൂറിനെ സമീപിച്ചിരിക്കുകയാണ് സോണി അധികൃതര്‍. അനില്‍ ഇതുവരെ മറുപടി പറഞ്ഞിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരം.

അജ്ഞാതന്‍ പറഞ്ഞു...

ഗാരി ഫ്ലെഡറിന്‍റെ സംവിധാനത്തില്‍ മോര്‍ഗന്‍ ഫ്രീമാന്‍ അഭിനയിച്ച് 1997ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമാണ് ‘കിസ് ദി ഗേള്‍സ്’. ഈ ത്രില്ലറിനെ അനുസ്മരിപ്പിക്കുന്ന കഥയും അവതരണ ശൈലിയുമാണ് പുതിയ മലയാള ചിത്രം ‘റെഡ് ചില്ലീസ്’ പിന്തുടരുന്നത്. ചിത്രത്തിന്‍റെ രചന - എ കെ സാജന്‍. സംവിധാനം - ഷാജി കൈലാസ്.

അസ്വാഭാവികമായ സംഭാഷണങ്ങളും മുഹൂര്‍ത്തങ്ങളും സൃഷ്ടിക്കുന്ന പതിവ് ‘സാജന്‍ സ്റ്റൈല്‍’ റെഡ് ചില്ലീസിലും കാണാം. ചിന്താമണി കൊലക്കേസിലും നാദിയ കൊല്ലപ്പെട്ട രാത്രിയിലും സാജന്‍ സ്വീകരിച്ച ശൈലി അദ്ദേഹം ആവര്‍ത്തിക്കുന്നു. കാലമോ പശ്ചാത്തലമോ മുഹൂര്‍ത്തമോ മാറിക്കോട്ടെ, സാജന്‍റെ സംഭാഷണങ്ങള്‍ക്ക് ഒരേ രീതി, ഒരേ താളം.

ഈ തിരക്കഥയില്‍ നിന്ന് വ്യത്യസ്തമായൊരു സിനിമ സൃഷ്ടിക്കുക എന്നതാണ് സംവിധായകന്‍റെ ചുമതല. അക്കാര്യത്തില്‍ ഷാജി കൈലാസ് വിജയിച്ചു. അദ്ദേഹത്തിന്‍റെ സംവിധാനത്തിന് നൂറില്‍ നൂറും അവകാശപ്പെടാം. തിരക്കഥയിലെ കാ‍ടും പടലും വെട്ടിമാറ്റി ഒരു ക്ലീന്‍ ത്രില്ലര്‍ ഒരുക്കിയിരിക്കുന്നു ഷാജി കൈലാസ്.

കൊലപാതകങ്ങളും അവ തീര്‍ക്കുന്ന പ്രശ്നങ്ങളും അവയുടെ കുരുക്കഴിക്കലുമാണല്ലോ മലയാള സിനിമയില്‍ ത്രില്ലര്‍ എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. ചിന്താമണിയിലെ ഹോട്ട് ഗേള്‍സിന്‍റെ പ്രശ്നങ്ങള്‍ക്ക് സമാനമായ ഒരു പ്രശ്നത്തിലേക്കാണ് സാജന്‍റെ തൂലിക ഇത്തവണയും നായകനെ കൊണ്ടെത്തിക്കുന്നത്. നായകന്‍: ഒമര്‍ എന്നു വിളിക്കപ്പെടുന്ന ഒ എം ആര്‍. ഒയ്യാരത്ത് മഠത്തില്‍ രാമനാഥന്‍ എന്ന് പൂര്‍ണനാമം. ഈ ഒ എം ആറിന്‍റെ മറ്റൊരു വ്യാഖ്യാനമാണ് ചിത്രത്തിലെ പഞ്ച് ഡയലോഗ് - ഒന്നും മറക്കില്ല രാമാ...

‘സാഗര്‍ ഏലിയാസ് ജാക്കി - റീലോഡഡ്’ എന്ന ആക്ഷന്‍ ചിത്രത്തിന് മോഹന്‍ലാല്‍ നടത്തിയ മുന്നൊരുക്കമാണ് റെഡ് ചില്ലീസ് എന്നു പറയാം. ജാക്കിയിലേക്കുള്ള യാത്ര എന്നു കരുതത്തക്കവിധമാണ് താരത്തിന്‍റെ രൂപ ഭാവഭേദങ്ങള്‍. ഓരോ ഫ്രെയിമിലും ‘സ്റ്റൈലിഷ് ലുക്ക്’ നല്‍കി മോഹന്‍ലാല്‍ എന്ന ബ്രാന്‍ഡിനെ പ്രേക്ഷകരിലെത്തിക്കുകയാണ് ഷാജി കൈലാസ്.

ഒ എം ആര്‍ എന്ന ഒമര്‍ ഒരു ബിസിനസ് സാമ്രാജ്യത്തിന്‍റെ അധിപനാണ്. സിംഗപ്പൂരിലും മധ്യേഷ്യയിലുമായി വ്യാപിച്ചു കിടക്കുകയാണ് അയാളുടെ ബിസിനസ് മേഖല. ശത്രുക്കളുടെ എണ്ണത്തിലും സമ്പന്നനാണ് ഒമര്‍. അയാളെ കേരളത്തിലേക്ക് വരുത്താനുള്ള ചിലരുടെ ലക്‍ഷ്യങ്ങളുടെ ഭാഗമായി കേരളത്തില്‍ ചില അസ്വാഭാവിക സംഭവങ്ങള്‍ അരങ്ങേറുന്നു.

Unknown പറഞ്ഞു...

‘ഒന്നും പറയാനില്ലെങ്കില്‍ എന്തെങ്കിലും പറയുക’ എന്നൊരു ചൊല്ലുണ്ട്. അതുപോലെയാണ് മലയാളത്തിലെ ചില സിനിമക്കാരുടെ കാര്യം. കൈകാര്യം ചെയ്യുന്ന സബ്ജക്ടില്‍ അവര്‍ക്കു തന്നെ വിശ്വാസമുണ്ടാകില്ല, എങ്കിലും ആടയും ആഭരണങ്ങളുമിട്ട് തിയേറ്ററിലെ സ്ക്രീനിലേക്ക് ഇറക്കി നിര്‍ത്തും. ആടയാഭരണങ്ങള്‍ കണ്ട് മതിമയങ്ങിയ പാവം പ്രേക്ഷകനാകട്ടെ തിയേറ്ററിലെത്തി ഇളിഭ്യനാകും. ആഭരണങ്ങളെല്ലാം മുക്കുപണ്ടമായിരുന്നെന്ന്, അകലെ നിന്ന് തോന്നിയ സൌന്ദര്യം വെറും ‘മേക്കപ്പ് ബ്യൂട്ടി’യായിരുന്നെന്ന് സിനിമയുടെ അവസാനം മാത്രം തിരിച്ചറിയും.

ഇത്തരത്തില്‍ പ്രേക്ഷകര്‍ വഞ്ചിതരായിപ്പോകുന്ന ഒരു സിനിമയാണ് സെവന്‍ ആര്‍ട്സ് നിര്‍മ്മിച്ച് വി എം വിനു സംവിധാനം ചെയ്ത ‘മകന്‍റെ അച്ഛന്‍’. ശ്രീനിവാസന്‍റെയും മകന്‍ വിനീതിന്‍റെയും കോമ്പിനേഷന്‍ സൌന്ദര്യം പോസ്റ്ററുകളിലും മറ്റും ആസ്വദിച്ച് തിയേറ്ററിലെത്തുന്ന പ്രേക്ഷകനെ സംവിധായകന്‍ ഇളിഭ്യനാക്കുന്നു. മലയാളസിനിമയില്‍ കഴിഞ്ഞ അമ്പത് വര്‍ഷങ്ങളായി കുറഞ്ഞത് ആയിരം തവണയെങ്കിലും പറഞ്ഞു പഴകിയ ‘അച്ഛന്‍ - മകന്‍ ഹൃദയബന്ധം’ തന്നെയാണ് വി എം വിനു പുതിയ കുപ്പിയിലാക്കി വില്‍ക്കാന്‍ ശ്രമിക്കുന്നത്.

അഴിമതിക്കാരനല്ലാത്ത വില്ലേജ് ഓഫീസര്‍ വിശ്വനാഥനും(ശ്രീനിവാസന്‍), തലതെറിച്ച മകന്‍ മനുവും(വിനീത് ശ്രീനിവാസന്‍), ഇവരുടെ ഇടയില്‍ ധര്‍മ്മ സങ്കടമനുഭവിക്കുന്ന വിശ്വനാഥന്‍റെ ഭാര്യയും(സുഹാസിനി) അടങ്ങുന്ന കുടുംബത്തെയാണ് തിരക്കഥാകൃത്ത് അവതരിപ്പിക്കുന്നത്. തിരക്കഥാകൃത്ത് സംജദ് നാരായണന്‍. ആദ്യ ചെയ്തിയുടെ ബാലാരിഷ്ടതകള്‍ മുഴുവന്‍ തെളിഞ്ഞുകാണുന്ന ഒരു തിരക്കഥയാണ് അദ്ദേഹം സംഭാവന ചെയ്തിരിക്കുന്നത്. ഒരു നവാഗതന്‍ എഴുതിയ തിരക്കഥയുടെ ദൌര്‍ബല്യങ്ങള്‍ സംവിധാനമികവിലൂടെ പരിഹരിക്കാന്‍ വി എം വിനു ശ്രമിച്ചു കണ്ടതുമില്ല.

വിശ്വനാഥന് മകനെ ഒരു എഞ്ചിനീയറാക്കണമെന്നാണ് ആഗ്രഹം. അതിനായി അദ്ദേഹം ഇപ്പോള്‍ തന്നെ വലിയൊരു തുക ചെലവാക്കിക്കഴിഞ്ഞു. എന്നാല്‍ മകനാകട്ടെ, റിയാലിറ്റി ഷോയില്‍ പങ്കെടുക്കണമെന്നും പാട്ടുകാരനാകണമെന്നുമാണ് മോഹം. മകന്‍റെ മോഹം അച്ഛന് എത്ര പറഞ്ഞാലും മനസിലാകില്ലല്ലോ. കാരണം ജനറേഷന്‍ ഗ്യാപ്. (ഈ ജനറേഷന്‍ ഗ്യാപ് മനോഹരമായി അവതരിപ്പിച്ച ‘ഇഷ്ടം’ എന്ന സിനിമ നമ്മുടെ മുമ്പിലുണ്ട്.)

അച്ഛനും മകനും തമ്മിലുള്ള വാദപ്രതിവാദങ്ങളില്‍ ആദ്യപകുതി മുന്നോട്ടു കൊണ്ടുപോകാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. വി എം വിനുവിന്‍റെ കഴിഞ്ഞ ചിത്രങ്ങളൊക്കെ കണ്ടിട്ടുള്ള ഒരു പത്തുവയസുകാരനു പോലും ഈ സിനിമയുടെ രണ്ടാം പകുതി പ്രവചിക്കാന്‍ കഴിയും. എല്ലാം കലങ്ങിത്തെളിഞ്ഞ്, അച്ഛനും അമ്മയും മകനും സന്തോഷമായി ഒരു നൂറു കൊല്ലം ജീവിച്ചു എന്ന് വേണമെങ്കില്‍ ചിത്രത്തിന്‍റെ അവസാനം എഴുതിവയ്ക്കാമായിരുന്നു. കുടുംബചിത്രം എന്നാല്‍ ഇതാണ് എന്ന് ധരിച്ചുവശായിപ്പോയ സംവിധായകരുടെ മുന്‍‌നിരയിലേക്ക് ഒരു ചുവടുകൂടെ അടുത്തിരിക്കുന്നു വി എം വിനു.

നന്ദനത്തില്‍ ജഗതിശ്രീകുമാര്‍ അവതരിപ്പിച്ച കപടസ്വാമിയെ ഓര്‍മ്മിപ്പിക്കുന്ന ഒരു വേഷം ഈ സിനിമയിലും ജഗതി അവതരിപ്പിക്കുന്നു. ജഗതി തന്‍‌മാത്രയില്‍ അവതരിപ്പിച്ച പ്യൂണിനെ അനുസ്മരിപ്പിക്കുന്ന ഒരു പ്യൂണ്‍ കഥാപാത്രമായി സലിം കുമാര്‍ വേഷമിടുന്നു. തിലകന്‍ സ്ഫടികത്തില്‍ അവതരിപ്പിച്ച കര്‍ക്കശക്കാരനായ അധ്യാപകനെ ഓര്‍മ്മിപ്പിക്കുന്ന കഥാപാത്രമായി തിലകന്‍ തന്നെ ഈ ചിത്രത്തിലും വരുന്നു. ഇങ്ങനെ മുന്‍‌കാല ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ഒട്ടേറെ കഥാപാത്രങ്ങളും മുഹൂര്‍ത്തങ്ങളും കൊണ്ട് ദുര്‍ബലമായിപ്പോകുന്ന ഒരു പാവം സൃഷ്ടി മാത്രമായി ‘മകന്‍റെ അച്ഛന്‍’ മാറുന്നു.

ശ്രീനിവാസന്‍ ഭാഗമാകുന്ന ചിത്രങ്ങളില്‍ ഒരു വസന്തകാലമാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുക. എന്നാല്‍, ഒരു പ്ലാസ്റ്റിക് പൂവ് നീട്ടി പ്രേക്ഷകനെ ആകര്‍ഷിക്കാന്‍ ശ്രമിക്കുകയാണ് സംവിധായകന്‍. പൂവിന് മണമില്ലെന്ന് മാത്രമല്ല, മുള്ളാല്‍ മുറിവേല്‍ക്കുകയും ചെയ്യുന്നു

Unknown പറഞ്ഞു...

സത്യന്‍റെ കഥാപാത്രങ്ങള്‍ മലയാളിയുടെ മനസ്സിനെ കുളിരണിയിക്കാന്‍ തുടങ്ങിയിട്ട് 25 വര്‍ഷമാകുന്നു. ഒരു പക്ഷെ മലയാളിയുടെ സാമൂഹിക ചരിത്രത്തില്‍ വേറിട്ട ഒരിടം നേടാന്‍ കഴിവുള്ളവരാണ് സത്യന്‍റെ കഥാപാത്രങ്ങള്‍.

ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ സത്യന്‍ അന്തിക്കാടിനെ വിശേഷിപ്പിച്ചത് സിനിമാക്കാര്‍ക്കിടയിലെ എ.കെ ആന്‍റണിയെന്നാണ്. ഇങ്ങനെ വിശേഷിപ്പിക്കാന്‍ കാരണം സത്യന്‍ എപ്പോഴും എളിയ ജീവിതത്തെ തന്‍റെ സിനികളില്‍ പ്രമേയമാക്കുന്നതാണ്.

സമകാലിന കേരളീയ യാഥാര്‍ത്ഥ്യങ്ങളിലൂടെ സത്യന്‍ അന്തിക്കാട് തന്‍റെ സിനിമകളിലൂടെ നടത്തിയ യാത്ര വളരെ പ്രസക്തമായവ തന്നെയാണ്. തൊഴിലില്ലായ്മ, സമകാലീന പ്രശ്നങ്ങള്‍‍, മലയാളിയുടെ അപകര്‍ഷതാബോധം അങ്ങനെ സങ്കീര്‍ണ്ണമായ പല പ്രശ്നങ്ങളും ഈ അന്തിക്കാട്ടുകാരന്‍ തന്‍റെ സിനിമകളിലൂടെ മലയാളിക്ക് പകര്‍ന്നു നല്‍കി

സത്യന്‍ അന്തിക്കാട് ഒരു ബഹുമുഖ സിനിമാ പ്രതിഭ തന്നെയാണ്. മലയാളികളുടെ മനസ്സ് അറിഞ്ഞ് സിനിമ ചെയ്യാന്‍ കഴിവുണ്ടെന്ന് തെളിയിച്ച വ്യക്തിത്വം.

ഗ്രാമത്തിന്‍റെ വിശുദ്ധിയും ബന്ധങ്ങളുടെ ആഴവുമൊക്കെ നന്നായി കൈകാര്യം ചെയ്തിരുന്ന സത്യന്‍ അന്തിക്കാടിന്‍റെ വളര്‍ച്ച പക്ഷേ താഴോട്ടാണെന്ന്‌ ഒടുവില്‍ പുറത്തു വന്ന മൂന്നു ചിത്രങ്ങള്‍ അടിവരയിടുന്നു.തിരക്കഥാരചന സത്യനു ചേരുന്നില്ലെന്നും വ്യക്തമായി.

ഇന്നത്തെ ചിന്താ വിഷയം, വിനോദയാത്ര തുടങ്ങിയ ചിത്രങ്ങള്‍ ഇതിനു മികച്ച ഉദാഹരണം.

Unknown പറഞ്ഞു...

സിനിമയിലെ നായകനെ കൊണ്ട്‌ ചെയ്യിപ്പിക്കുന്ന അതേ ജോലി തന്നെയാണ്‌ ‘മായാബസാറി‘ന്‍റെ സംവിധായകനും തിരക്കഥാകൃത്തും ചെയ്യുന്നത്‌. ആക്രിക്കച്ചവടം !.

‘മായാബസാര്‍’ എന്ന മമ്മൂട്ടിച്ചിത്രത്തില്‍ നിന്നും ആരാധകന്‍ പ്രതീക്ഷിക്കുന്നത്‌ മറ്റൊരു രാജമാണിക്യമാണെങ്കില്‍ തെറ്റി. പോത്തന്‍ വാവയ്‌ക്കും പരുന്തിനും താഴെയായിരിക്കും ‘മായാബസാറി’ന്‍റെ സ്ഥാനം.

സിനിമയുടെ പേരെഴുതിക്കാണിക്കുന്നതിലൊഴിച്ച്‌ മറ്റൊന്നിലും പുതുമയില്ല. വാഹനങ്ങള്‍ പൊളിച്ച്‌ വില്‍ക്കുന്ന മായാബസാറിലെ ധീരോദാത്തനും അതിപ്രതാപ ഗുണവാനുമായ നായകനാണ്‌ രമേശന്‍ (മമ്മൂട്ടി).

നായകന്‍റെ ധര്‍മ്മനിഷ്‌ഠയും സഹജീവി സ്‌നേഹവും അദ്യപകുതിയില്‍ വിവരിക്കപ്പെടുന്നു. ആശുപത്രിയില്‍ ദിവസവും അന്നദാനം നടത്തുക മുതല്‍ അന്യായം കണ്ടാല്‍ കൈതരിക്കുക വരെയുള്ള എല്ലാ നായക സ്വഭാവങ്ങളും രമേശനുണ്ട്‌.

പ്രേക്ഷകര്‍ക്ക്‌ ശൂരത്വം വെളിവാക്കാന്‍ സംഘട്ടനത്തിലേര്‍പ്പെടുന്ന നായകന്‍ ശിങ്കിടികളെ നല്ലവഴിക്ക്‌ നടക്കാന്‍ ഉപദേശിക്കുകയും ചെയ്യുന്നു. ഇത്തരം സിനിമകളില്‍ പതിവായി കാണുന്നത്‌ പോലെ നായകന്‍റെ പിന്നാലെ ഒരു നാടന്‍ പെണ്ണ്‌ പ്രണയാഭ്യര്‍ത്ഥനയുമായി നടക്കുന്നു. തെലുങ്ക് നടി ഷീല. (മലയാളത്തില്‍ മായ).

കണ്ടു പഴകിയ രംഗങ്ങള്‍ അതിപ്രാകൃതമായി വീണ്ടും കാണിച്ചുകൊണ്ടിരിക്കുന്നതിനിടെ നായകന്‍റെ ഇടിവാങ്ങാന്‍ മാത്രമുള്ള ചെറുകിട വില്ലന്മാരായി കലാഭവന്‍ മണിയേയും അനില്‍ മുരളിയേയും സംവിധായകന്‍ അവതരിപ്പിക്കുന്നുണ്ട്‌.

“നീയൊക്കെചാറത്തേയുള്ളു രമേശന്‍ നിന്നു പെയ്യും” ഇതാണ്‌ വില്ലന്മാരെ ഇടിക്കുമ്പോള്‍ നായകന്‍ ഉപയോഗിക്കുന്ന പഞ്ച്‌ ഡയലോഗ്‌.

അജ്ഞാതന്‍ പറഞ്ഞു...

ഒരു കേസുമായി ബന്ധപ്പെട്ട് മമ്മൂട്ടി കുറച്ചു കാലം ജയിലിലായിരുന്നു. ഈയിടെയാണ് പുറത്തിറങ്ങിയത്’. എന്ത് അസംബന്ധമാണ് പറഞ്ഞു വരുന്നത് എന്നു പറയാന്‍ വരട്ടെ. കാര്യം സത്യമാണ്, ഒരു സിനിമയിലാണെന്നു മാത്രം. മമ്മൂട്ടി ജയിലില്‍ നിന്ന് പുറത്തിറങ്ങുന്ന രംഗം കഴിഞ്ഞ ദിവസം തൃശൂര്‍ വിയ്യൂര്‍ സെന്‍‌ട്രല്‍ ജയിലില്‍ ചിത്രീകരിച്ചു.

‘ഈ പട്ടണത്തില്‍ ഭൂതം’ എന്ന ചിത്രത്തില്‍ ജിമ്മി എന്ന സര്‍ക്കസ് അഭ്യാസിയായാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ജിമ്മി കുറച്ചുകാലം ഒരു കേസില്‍ അകപ്പെട്ട് ജയിലില്‍ കിടക്കേണ്ടി വരുന്നു. ജിമ്മി പരോളില്‍ ഇറങ്ങുന്ന രംഗമാണ് സംവിധായകന്‍ ജോണി ആന്‍റണി വിയ്യൂര്‍ ജയിലില്‍ ചിത്രീകരിച്ചത്.

പരോളില്‍ ഇറങ്ങുന്ന മമ്മൂട്ടിയെ സുരാജ് വെഞ്ഞാറമ്മൂട് കാത്തു നില്‍ക്കുന്നതും അതിന് ശേഷം ഇരുവരും ബൈക്കില്‍ മടങ്ങുന്നതും ചിത്രീകരിച്ചു. മമ്മൂട്ടി ഒട്ടേറെ സിനിമകളില്‍ ജയില്‍ പുള്ളിയായി അഭിനയിച്ചിട്ടുണ്ട്. യാത്ര, നിറക്കൂട്ട്, ന്യൂഡല്‍ഹി തുടങ്ങിയവ മുതല്‍ മായാവി വരെ.

എന്നാല്‍ ഈ പട്ടണത്തില്‍ ഭൂതത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന ജിമ്മി എന്ന കഥാപാത്രം ഒരു കുറ്റവാളിയല്ല. ഒരു പ്രത്യേക സാഹചര്യത്തില്‍ അയാള്‍ ജയിലില്‍ അകപ്പെട്ടു പോയതാണ്.

ജിമ്മിയുടെ അതേ രൂപത്തില്‍ ഈ പട്ടണത്തില്‍ ഒരു ഭൂതം ഇറങ്ങിയിട്ടുണ്ട്. ആ ഭൂതം സൃഷ്ടിക്കുന്ന ഗുലുമാലുകള്‍ക്കെല്ലാം ജിമ്മിയാണ് മറുപടി പറയേണ്ടി വരുന്നത്. ട്വന്‍റി 20 എന്ന മെഗാഹിറ്റിന് ശേഷം ഉദയ്കൃഷ്ണയും സിബി കെ തോമസും ചേര്‍ന്ന് രചിക്കുന്ന പട്ടണത്തില്‍ ഭൂതത്തില്‍ കാവ്യാ മാധവനാണ് നായിക.

അജ്ഞാതന്‍ പറഞ്ഞു...

ചിത്രം: ടാക്സി കാര്‍
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം : ആര്‍.കെ.ശേഖര്‍

താമരപ്പൂ നാണിച്ചു
നിന്‍റെ തങ്കവിഗ്രഹം വിജയിച്ചു
പുളകം പൂക്കും പൊയ്ക പറഞ്ഞു
യുവതീ നീയൊരു പൂവായ് വിടരൂ
പൂവായ് വിടരൂ
നദിയുടെ ഹൃദയം ഞാന്‍ കണ്ടു
നിന്‍ നടയില്‍ ഞാനാ ഗതി കണ്ടു
കാറ്റാം കാമുക കവി പാടി
കരളേ നീയൊരു
പുഴയായ് ഒഴുകൂ
പുഴയായ് ഒഴുകൂ....
പൂവായ് ഓമന വിടരാമോ?
നിന്നെ പുല്‍കാം ഞാനൊരു ജലകണമായ്
പുഴയായ് ഓമന ഒഴുകാമോ
പുണരാം ഞാനൊരു കുളിര്‍കാറ്റായ്
കുളിര്‍കാറ്റായ്....

അജ്ഞാതന്‍ പറഞ്ഞു...

ഇളവന്നൂര്‍ മഠത്തിലെ

കടത്തനാട്ട് മാക്കം:
പാടിയത്: യേശുദാസ് :
രചന: പി ഭാസ്ക്കരന്‍,
സംഗീതം: ദേവരാജന്‍

ഇളവന്നൂര്‍ മഠത്തിലെ ഇണക്കുയിലെ
മാറില്‍ കളഭ്ക്കൂട്ടണിഞ്ഞു കൊണ്ടുറക്കമായോ
വിരഹത്തിന്‍ ചൂടുണ്ടോ വിയര്‍പ്പുണ്ടോ നിന്നെ
വീശുവാന്‍ മേടക്കാറ്റില്‍ വിശറിയുണ്ടോ (ഇളവന്നൂര്‍)

കളിവള്ളം കെട്ടിയിട്ട പുഴക്കടവില്‍ ഞാന്‍
മലരണിവാകച്ചോട്ടില്‍ മയങ്ങുമ്പോള്‍
കനവിന്‍റെ കലിത്തേരില്‍ വന്നില്ലേ സ്നേഹ
കളിവാക്ക് പറഞ്ഞെന്നെ ക്ഷണിച്ചില്ലേ (ഇളവന്നൂര്‍)

പതിനഞ്ചാം വാവിലെ പാലാഴിത്തിരമാല
പടകാളിമുറ്റത്തെത്തി വിളിക്കുന്നു
പുളിയിലക്കരമുണ്ട് പുതച്ചാട്ടേ നിന്‍റെ
സഖിമാരെയുണര്‍ത്താതെ വന്നാട്ടെ (ഇളവന്നൂര്‍)

അജ്ഞാതന്‍ പറഞ്ഞു...

ചിത്രം: തോക്കുകള്‍ കഥ പറയുന്നു (1968)
രചന: വയലാര്‍ രാമവര്‍മ്മ
സംഗീതം: ദേവരാജന്‍
ആലാപനം: യേശുദാസ്

പാരിജാതം തിരുമിഴി തുറന്നു
പവിഴ മുന്തിരിപൂത്തു വിടര്‍ന്നു
നീലോല്‍പലമിഴി നീലോല്‍പലമിഴി
നീമാത്രമെന്തിനുറങ്ങി

മൂടല്‍ മഞ്ഞു മുലക്കച്ചകെട്ടിയ
മുത്തണിക്കുന്നിന്‍ താഴ്വരയില്‍
നിത്യകാമുകി........ നിത്യകാമുകി
നില്‍പ്പൂ ഞാനീ
നിശാനികുഞ്ജത്തിന്നരികില്‍
എഴുന്നേല്‍??? സഖീ, എഴുന്നേക്കൂ
ഏകാന്ത ജാലകം തുറക്കൂ.
(പാരിജാതം)

നിന്‍റെ സ്വപ്നമദാലസനിദ്രയില്‍
നിന്നെയുണര്‍ത്തും ഗാനവുമായ്
വിശ്വമോഹിനീ,.....വിശ്വമോഹിനി
നില്‍പ്പൂ ഞാനീ
വികാര സരസ്സിന്‍ കരയില്‍
എഴുന്നേല്‍ക്കൂ സഖീ, എഴുന്നേല്‍ക്കൂ
ഏകാന്ത ജാലകം-തുറക്കൂ
(പാരിജാതം...)

അജ്ഞാതന്‍ പറഞ്ഞു...

ജൂലൈ 4
ആലാപനം: വിധു പ്രതാപ്, ശ്വേത








ഒരു വാക്ക് മിണ്ടാതെ ഒരു നോക്കു കാണാതെ
കാട്ടു ചെമ്പകച്ചോട്ടില്‍ നിന്ന് കാറ്റിതെങ്ങു പോയി - പൂം
കാറ്റിതെങ്ങു പോയി
തിനവയല്‍ കരയില്‍ ഇളവെയില്‍ കതിര്
പുളിയിലക്കരയില്‍ പുടവ നെയ്യുമ്പോള്‍
പുലരി മഞ്ഞു നല്‍കുവാന്‍ ഒരു മുഴം
ഒരു മുഴം പൂഞ്ചോലവാങ്ങാന്‍ പോയ് കുളിരിളം കാറ്റ്
തളിരില കുടിലില്‍ കിളികള്‍ കുറുകുമ്പോള്‍
നിറനിലാകതിരില്‍ തിരികള്‍ തെളിയുന്നു
ഹൃദയമൊന്ന് പിടഞ്ഞ് കണ്ണുകള്‍
മഴനിലാവിലലിയവേ...ഒരു മുഖം
ഒരു മുഖം ഞാന്‍ നോക്കി നിന്നേ പോയി
കൊതി തീരുവോളം (ഒരു വാക്ക്)

അജ്ഞാതന്‍ പറഞ്ഞു...

എന്തേ കണ്ണനു കറുപ്പുനിറം
എന്തേ കണ്ണനു കറുപ്പുനിറം
എന്തേ കണ്ണനിത്ര കറുപ്പു നിറം
കാളിന്ദിയില്‍ കുളിച്ചതിനാലോ
കളിയനെക്കൊന്നതിനാലോ
ശ്യാമരാധേ ചൊല്ലുനിന്‍
ചുടുചുംബനമേറ്റതിനാലോ (എന്തേ)

രാധയപ്പോള്‍ മറുപടിയോതി
ഗോവര്‍ദ്ധനം പണ്ട് തൃക്കയ്യിലേന്തുമ്പോള്‍
കരിമുകില്‍ പുണര്‍ന്നുവെന്ന്
ഗോവര്‍ദ്ധനം പണ്ട് തൃക്കയ്യിലേന്തുമ്പോള്‍
കരിമുകില്‍ പുണര്‍ന്നുവെന്ന്
പതിനാറായിരം കാമുകിമാരുടെ
പതിനാറായിരം കാമുകിമാരുടെ
അനുരാഗ കുശുമ്പുകൊണ്ടെന്ന്
അനുരാഗ കുശുമ്പുകൊണ്ടെന്ന് (എന്തേ)

ഗുരുവായൂര്‍ക്കണ്ണന്‍ മറുവാക്കിലോതി
കുറൂരമ്മ പണ്ടെന്നെ കലത്തിലടച്ചപ്പോള്‍
വാത്സല്യകരിപുരണ്ടെന്ന്
എന്നാലുമെന്നാലുമെന്‍റെ നിറത്തിന്
ആ‍യിരമഴകുണ്ടെന്ന് (എന്തേ)

അജ്ഞാതന്‍ പറഞ്ഞു...

ചിത്രം ക്ലാസ്മേറ്റ്സ്

പാടിയവര്‍: വിധു പ്രതാപും സംഘവും

കാറ്റാടി തണലും തണലത്തര മതിലും
മതിലില്ലാ മനസുകളുടെ പ്രണയക്കുളിരും
മാറ്റുള്ളൊരു പെണ്ണും പറയത്തുളി കണ്ണും
കളിയൂഞ്ഞാലാടുന്നേ ഇടനാഴിയിലായ്
മതിയാവില്ലൊരു നാളിലുമീ നല്ലൊരു നേരം
ഇനിയില്ലിതുപോലെ സുഖമറിയുന്നൊരു കാലം (കാറ്റാടി...)

മഞ്ഞില്‍ കതിര്‍ ചേരുന്നൊരു പൊന്‍‌വെയിലായ് മാറാന്‍
നെഞ്ചം കണി കണ്ടേ നിറയെ
കാണുന്നതിലെല്ലാം മഴവില്ലുള്ളതുപോലെ
ചേലുള്ളവയെല്ലാം വരമാകുന്നതുപോലെ
പുലരൊളിയുടെ കസവണിയണ-
മലരുകളുടെ രസനടനം (കാറ്റാടി...)

വിണ്ണില്‍ മിഴിപാകുന്നൊരു വെണ്‍‌മയിലായ് മാറാന്‍
ഉള്ളില്‍ കൊതിയില്ലേ സഖിയേ
കാണാതൊരു കിളിയെങ്ങോ കൊഞ്ചുന്നതുപോലെ
കണ്ണീരിനു കയ്‌പ്പില്ലെന്നറിയുന്നതുപോലെ
പുതുമഴയുടെ കൊലുസ്സിളകിയ
കനവുകളുടെ പദചലനം (കാറ്റാടി,,,)

അജ്ഞാതന്‍ പറഞ്ഞു...

സിനിമ : ഭാര്‍ഗ്ഗവീനിലയം
ഗാനരചന : പി.ഭാസ്കരന്‍
ആലാപനം : യേശുദാസ്
സംഗീതം: ബാബുരാജ്


താമസമെന്തേ വരുവാന്‍
പ്രാണസഖീ എന്‍റെ മുന്നില്‍
താമസമെന്തേയണയാന്‍
പ്രേമമയീ എന്‍റെ കണ്ണില്‍....
ഹേമന്തയാമിനിതന്‍ പൊന്‍വിളക്കു
പൊലിയാറായ്
മാകന്ദ ശാഖകളില്‍ രാക്കിളികള്‍
മയങ്ങാറായ്...
തളിര്‍മരമിളകി നിന്‍റെ
തങ്കവള കിലുങ്ങിയല്ലോ
പൂഞ്ചോലക്കടവില്‍ നിന്‍റെ
പാദസരം കുലുങ്ങിയല്ലോ
പാലൊളിച്ചന്ദ്രികയില്‍ നിന്ന്
മന്ദഹാസം കണ്ടുവല്ലോ
പാതിരാക്കാറ്റില്‍ നിന്‍റെ
പട്ടുറുമാലിളകിയല്ലോ..

അജ്ഞാതന്‍ പറഞ്ഞു...

PRD PRO


പട്ടിയേയും കൊണ്ട്‌ നടക്കാനിറങ്ങിയ ഒരാളോട്‌ മറ്റൊരാള്‍ : ഇതെന്തു നായാണ്‌?

രണ്ടാമന്‍: പോലീസ്‌ നായാണിത്‌.

ഒന്നാമന്‍: ഇതിനെ കണ്ടിട്ട്‌ എന്‍റെ ടോമിയെപ്പോലുണ്ടല്ലോ.

രണ്ടാമന്‍: അത്‌ യൂണിഫോമില്‍ അല്ലാത്തപ്പോഴായിരിക്കും.

അജ്ഞാതന്‍ പറഞ്ഞു...



ഒന്നാമന്‍: കഴിഞ്ഞ ആഴ്ച ഞാനൊരു സ്വര്‍ണ്ണക്കട തുറന്നു.

രണ്ടാമന്‍: എന്നിട്ടെന്തായി ? നല്ല ബിസിനസുണ്ടോ ?

ഒന്നാമന്‍: എന്താവാനാ ? പൊലീസു പിടിച്ചു അത്രതന്നെ !

അജ്ഞാതന്‍ പറഞ്ഞു...

ആദ്യമായി ജോലിയില്‍ പ്രവേശിച്ച ആളോട്‌ മാനേജര്‍: ഞങ്ങളുടെ ഓഫീസില്‍ വൃത്തിയും വെടിപ്പും സൂക്ഷിക്കേണ്ടത്‌ അത്യാവശ്യമാണ്‌. ആട്ടെ, നിങ്ങള്‍ വാതില്‍ക്കലുള്ള ചവിട്ടിയില്‍ കാല്‍ തുടച്ചിട്ടാണോ വന്നത്‌ ?

ജോലിക്കു വന്നയാള്‍ : അയ്യോ സാര്‍.... ചവുട്ടി അഴുക്കാകുമെന്ന്‌ കരുതി ഞാന്‍ കാല്‍ തുടച്ചില്ല..

അജ്ഞാതന്‍ പറഞ്ഞു...

ജോസ്‌: ഇപ്പോള്‍ പെണ്‍കുട്ടികളാരും പ്രേമിക്കുന്നില്ലെന്നാണ്‌ തോന്നുന്നത്‌.

മാത്യു: അതെന്താ ?

ജോസ്‌: ഞാന്‍ പലരേയും പ്രേമിക്കാന്‍ സമീപിച്ചെങ്കിലും ആരും അതിനു തയ്യാറായില്ല !!

അജ്ഞാതന്‍ പറഞ്ഞു...

ഒരു ദിവസം സര്‍ദാര്‍ജി കൈനിറയെ മധുര പലഹാരങ്ങളുമായി വീട്ടിലെത്തി. അപ്പോള്‍ ഭാര്യ സാകൂതം തിരക്കി : ഇന്നെന്താണിത്ര വിശേഷം?

സര്‍ദാര്‍ജി: നീയല്ലേ പറഞ്ഞത്‌ നിന്‍റെ അമ്മ ഇങ്ങോട്ടുവരുന്നെന്ന്‌.

ഭാര്യ: നിങ്ങളെന്തൊരു മണ്ടനാണ്‌!, നിങ്ങള്‍ക്കറിവില്ലേ അമ്മയ്ക്ക്‌ കടുത്ത പ്രമേഹമാണെന്ന്‌, ഇത്രയും മധുരം കഴിച്ചാല്‍ എന്താവും അവരുടെ സ്ഥിതി.

സര്‍ദാര്‍ജി ചെറു ചിരിയോടെ: അതുകൊണ്ടല്ലേ ഇത്രയും പണം മുടക്കി ഞാനീ പലഹാരങ്ങളൊക്കെ വാങ്ങിക്കൊണ്ടു വന്നത്‌.

അജ്ഞാതന്‍ പറഞ്ഞു...

ഒരിക്കല്‍ രവിയും ഭാര്യയും ഷോപ്പിംഗ്‌ കഴിഞ്ഞ്‌ മടങ്ങുകയായിരുന്നു. വഴിയില്‍ കണ്ട സുന്ദരിയായ യുവതി രവിയെ നോക്കി നന്നായൊന്നു ചിരിച്ചു. രവിയും ചിരി പാസാക്കി. ഭാര്യയ്ക്ക്‌ സംശയം. ഇത്‌ ഭര്‍ത്താവിന്‍റെ ഇഷ്ടക്കാരിയോ മറ്റോ ആയിരിക്കുമോ. ചോദിച്ചിട്ട്‌ മറുപടി പറയുന്നുമില്ല. അപ്പോള്‍ ഭാര്യ ചോദിച്ചു: എന്താണ്‌ ഉത്തരം പറയാത്തത്‌, നിങ്ങള്‍ ഈ പെണ്ണിനെ മുമ്പ്‌ കണ്ടിട്ടുണ്ടോ?

രവി ഒന്നു പരുങ്ങി. പിന്നെ പറഞ്ഞു... എന്തായാലും അവളെ ഞാന്‍ പകല്‍ കാണുന്നത്‌ ആദ്യമായിട്ടാണ്‌. അക്കാര്യം നൂറു ശതമാനം ഉറപ്പ്‌

അജ്ഞാതന്‍ പറഞ്ഞു...

ഒരിക്കല്‍ ഒരു ഇടുങ്ങിയ റോഡിലൂടെ ഒരു ഡോക്ടറും വക്കീലും നേര്‍ക്കു നേര്‍ വന്നു. വഴി നല്‍കാന്‍ ഇരു കൂട്ടരും തയ്യാറായില്ല. തൊട്ടു പിന്നാലെ വന്ന സര്‍ദാര്‍ജിയോട്‌ പ്രശ്നം പരിഹരിക്കാന്‍ ഇരുവരും ആവശ്യപ്പെട്ടു. കാര്യങ്ങളെല്ലാം കേട്ട ശേഷം ചിന്തയിലാണ്ടു‌. പിന്നീടിങ്ങനെ പറഞ്ഞു.

ആദ്യം കള്ളന്‍ പോകട്ടെ, അതിന് ശേഷം ആരാച്ചാര്‍ക്ക്‌ പോകാം. പിന്നെ തര്‍ക്കമുണ്ടായില്ല. ഡോക്ടര്‍ വണ്ടി മാറ്റിയിട്ടു. വക്കീല്‍ ആദ്യം കടന്നു പോയി

അജ്ഞാതന്‍ പറഞ്ഞു...

ഡോക്‌ടര്‍ രോഗിയോട്‌: എല്ലാ ഫലങ്ങളും നല്ലതാണ്‌. ഫലങ്ങള്‍ കഴിക്കുമ്പോള്‍ അതിന്‍റെ തൊലിയും കഴിക്കണം.

ഇത്‌ കേട്ട രോഗി: എനിക്കിഷ്ടപ്പെട്ട ഫലത്തോടൊപ്പം തൊലി കഴിക്കാന്‍ പറ്റില്ല സാര്‍...

ഉടന്‍ ഡോക്‌ടര്‍: അതെന്താ, നിങ്ങള്‍ക്ക്‌ ഇഷ്ടപ്പെട്ട ഫലമേതാണ്‌?

രോഗി: തേങ്ങ!

അജ്ഞാതന്‍ പറഞ്ഞു...

ടിവി ട്യൂണ്‍ ചെയ്തു കൊണ്ടിരിക്കുന്ന അരുണ്‍ ഭാര്യയോട്‌: ഈ പണി ഇനിയും തുടരുകയാണെങ്കില്‍ എനിക്ക്‌ ഭ്രാന്ത്‌ പിടിക്കും.

ഭാര്യ: എങ്കില്‍ പിന്നെ നിര്‍ത്തേണ്ട, തുടര്‍ന്നോളൂ

അജ്ഞാതന്‍ പറഞ്ഞു...

വിശുദ്ധ നാടുകള്‍ സന്ദര്‍ശിച്ച്‌ മടങ്ങിയെത്തിയ പുരോഹിതനെ വിമാനത്താവളത്തില്‍ കസ്റ്റംസ്‌ അധികൃതര്‍ തടഞ്ഞു നിര്‍ത്തി.

ഓഫീസര്‍: ഇതെന്താണ്‌ കൈയില്‍?

പുരോഹിതന്‍: ജോര്‍ദ്ദാന്‍ നദിയിലെ വെള്ളം.

ഓഫീസര്‍ പരിശോധിച്ചശേഷം: ആരു പറഞ്ഞു? ഇത്‌ മുന്തിയ ഇനം വീഞ്ഞാണല്ലോ?

പുരോഹിതന്‍: കര്‍ത്താവേ വീണ്ടുമിതാ അങ്ങയുടെ അത്ഭുതം

അജ്ഞാതന്‍ പറഞ്ഞു...

രണ്ട്‌ കൂട്ടുകാര്‍ തമ്മില്‍: “കേട്ടോ, ആനപ്പാല്‍ ദിവസവും കഴിച്ചാല്‍ രണ്ട്‌ കിലോ വച്ചാണ്‌ തൂക്കം കൂടുക. ചുമ്മാ പറയുന്നതല്ല, ആനപ്പാല്‍ കുടിക്കുന്നൊരു കുട്ടിയെ ഞാനിന്നലെ കാണുകയും ചെയ്തു.”

മറ്റേയാള്‍: “ഓഹോ, കൊള്ളാമല്ലോ, ഏതാണാ കുട്ടി?”

ആദ്യത്തെയാള്‍ “ദേ ആ നില്‍ക്കുന്ന ആനയുടെ കുട്ടി.”

അജ്ഞാതന്‍ പറഞ്ഞു...

രണ്ടു പേര്‍ തമ്മില്‍: ആദ്യത്തെയാള്‍: നിങ്ങളിന്നലെ എന്‍റെ പെങ്ങളെ ചുംബിക്കുന്നത്‌ കണ്ടു

രണ്ടാമന്‍: ക്ഷമിക്കണം, ആരും അറിയണ്ട, ഈ 100 രൂപ കൈയില്‍ വച്ചോളു.

ആദ്യത്തെയാള്‍: വേണ്ട, വേണ്ട, 50 രൂപാ മതി, ഞാന്‍ എല്ലാവരുടേയും കയ്യില്‍ നിന്നും തുല്യമായ ചാര്‍ജ്ജേ വാങ്ങൂ...

അജ്ഞാതന്‍ പറഞ്ഞു...

ട്രെയിനില്‍ വെച്ച് നവവരന്‍ ഭാര്യയോട്

“അയ്യോ!, നമുക്ക് ആ ബൈബിള്‍ കൂടി എടുക്കാമായിരുന്നു.”

“ഹണിമൂണിന് പോകുമ്പോഴാണോ ബൈബിള്‍.”

“റിസര്‍വേഷന്‍ ടിക്കറ്റ് അതിനകത്താ

അജ്ഞാതന്‍ പറഞ്ഞു...

പ്രവീണ്‍‍: പഴയ കാര്‍ മാറ്റി പുതിയത് വാങ്ങേണ്ട എന്ന് തീരുമാനിക്കാന്‍ എന്താണ് കാരണം?

സബീര്‍: ഒന്നുമില്ല ഞാന്‍ വെറുതേ പുതിയ കാറുകളുടെ വില അന്വേഷിച്ചു,അതിന് ശേഷം എനിക്ക് എന്‍റെ പഴയ കാറിനോട് വല്ലാത്ത സ്നേഹമാണ്.

അജ്ഞാതന്‍ പറഞ്ഞു...

ക്ലീനിക്കില്‍ ജോലി തേടിയെത്തിയ നഴ്സിനോട് ഡോക്ടര്‍
“എന്ത് ശമ്പളമാണ് പ്രതീക്ഷിക്കുന്നത്?”
നഴ്സ്: 5000 രൂപ
ഡോക്ടര്‍ ‍: സന്തോഷം
നഴ്സ്:സന്തോഷം കൂടി വേണമെങ്കില്‍ ഒരു 5000 രൂപ കൂടി തരേണ്ടി വരും

അജ്ഞാതന്‍ പറഞ്ഞു...

ക്ലാസില്‍ അധ്യാപകന്‍ കുട്ടിയോട്‌: ആളുകള്‍ ഏറ്റവും കുറച്ചു സംസാരിക്കുന്നതെപ്പോള്‍?

കുട്ടി: ഫെബ്രുവരി മാസത്തില്‍.

അധ്യാപകന്‍: അതെങ്ങനെ?

കുട്ടി: ഫെബ്രുവരിയില്‍ 28 ദിവസമല്ലേയുള്ളൂ

അജ്ഞാതന്‍ പറഞ്ഞു...

വൈകിട്ട്‌ ഓഫീസില്‍ നിന്നും വന്ന അച്ഛന്‍ മകനോട്‌: നീ വലിയ വികൃതിയാണെന്ന്‌ എല്ലാവരും പറയുന്നല്ലോ...

മകന്‍: അതെനിക്കറിയില്ല, ഞാന്‍ അപ്പന്‍റെ തനിപ്പകര്‍പ്പാണെന്നാണ്‌ അമ്മ അയലോക്കത്തെ ചേച്ചിയോട്‌ പറഞ്ഞത്‌.

അജ്ഞാതന്‍ പറഞ്ഞു...

PRO PRD


കുസൃതിയായ ബാലുവിനോട്‌ അധ്യാപകന്‍ ചോദിച്ചു: ഭര്‍ത്താവ്‌ മരിച്ച ഭാര്യയെ എന്തു വിളിക്കും ?

ബാലു: വിധവ..

അധ്യാപകന്‍: അപ്പോള്‍ ഭാര്യ മരിച്ച ഭര്‍ത്താവിനെയോ ?

ബാലു: ഭാഗ്യവാന്‍

അജ്ഞാതന്‍ പറഞ്ഞു...

വിദ്യാര്‍ത്ഥി: ചെയ്യാത്ത കുറ്റത്തിന്‌ ശിക്ഷിക്കുന്നത്‌ തെറ്റല്ലേ ടീച്ചര്‍?

ടീച്ചര്‍: അതെ എന്താ?

വിദ്യാര്‍ത്ഥി: ഞാനിന്ന്‌ ഹോംവര്‍ക്ക്‌ ചെയ്തിട്ടില്ല.

അജ്ഞാതന്‍ പറഞ്ഞു...

ഡോക്‌ടറോട്‌ രോഗി: ഞാന്‍ മരിക്കുമോ ഡോക്‌ടര്‍?

ഡോക്‌ടര്‍: ഇല്ല

രോഗി: എന്താണുറപ്പ്‌.

ഡോക്‌ടര്‍: ഞാന്‍ ചികിത്സിച്ചവരില്‍ പത്തു പേരില്‍ ഒന്‍പതു പേരേ മരിക്കാറുള്ളൂ. നിങ്ങള്‍ പത്താമത്തെയാളാണ്‌.

അജ്ഞാതന്‍ പറഞ്ഞു...

നമ്പൂരിച്ചന്റെ സിനിമ കാണൽ ..

നമ്മുടെ നമ്പൂരിച്ചന് കുറെ കാലമായി ഒരാഗ്രഹം .. ഒരു സിനിമയ്‌ക്ക് പോകണമെന്ന് ..! പലരും പറഞ്ഞുകേട്ടിട്ടുള്ളതല്ലാതെ, എന്താണ് സിനിമയെന്നോ, എങ്ങിനെയാണ് സിനിമ കാണാൻ പോകേണ്ടതെന്നോ മൂപ്പർക്ക് വലിയ നിശ്ചയം ഒന്നും ഉണ്ടായിരുന്നില്ല. ഒടുവിൽ ഒരുദിവസം രണ്ടും കൽപ്പിച്ച് പോകാമെന്ന്‌ തന്നെ തീരുമാനിച്ചു. തീയേറ്ററിൽ എത്തിയപ്പോൾ ടിക്കറ്റെടുക്കാനായി അസാമാന്യതിരക്ക് ! ആരോ പറഞ്ഞുകൊടുത്തു -
“ഈ വരിയുടെ പിറകിൽ നിന്നാൽ മതി, കുറച്ചുകഴിയുമ്പോൾ ടിക്കറ്റുകിട്ടും ..“

പക്ഷെ, തിരുമേനി നാലാമതുതവണയും ഒരേ ഷോയ്‌ക്ക് തന്നെ ക്യൂനിന്ന്‌ ടിക്കറ്റ് വാങ്ങുന്നതുകണ്ട് ആരോ ചോദിച്ചു -
“എന്താ തിരുമേനീ, നാലുപേരുകൂടിയാണോ വന്നത് ? എങ്കിൽ ഈ നാലും ആദ്യം ക്യൂ നിന്നപ്പോഴേ വാങ്ങിയാൽ മതിയായിരുന്നല്ലോ ? എന്തിനാണ് നാലുതവണ ക്യൂനിന്ന്‌ വാങ്ങുന്നത് ?”

അതിന് തിരുമേനി കൊടുത്ത മറുപടി ഇങ്ങനെയാ‍യിരുന്നു -
“ഡോ, നോം തനിച്ചന്ന്യാണേ വന്നത് .. പക്ഷെ, നോം ഓരോ തവണ ടിക്കറ്റെടുത്ത് ചെല്ലുമ്പോഴും ആ വാതിൽക്കൽ നിൽക്കണ ഏഭ്യൻ നോംന്റെ ടിക്കറ്റ് വാങ്ങി കീറ്യങ്ങട് കളേം ..! ശുംഭൻ ..! നോംനും ഇപ്പോ തോന്നണ്‌ണ്ട്, ഒരു നാലഞ്ച് പേരെ കൂട്ടി വരാരുന്നൂന്ന് ..! കുട്ട്യോളായാലും ഇത്രേം അഹങ്കാരം പാടില്ലാലോ ..?”

അജ്ഞാതന്‍ പറഞ്ഞു...

ഒരിക്കല്‍ ഒരു നമ്പൂതിരി ഒരു ഇലക്‍ട്രൊണിക് ഷോപ്പില്‍ പോയി ടിവി വാങ്ങാന്‍. അയാള്‍ കടയില്‍ വെച്ചിരിക്കുന്ന ടീവിക്കു വില തിരക്കി, അപ്പോള്‍ കടക്കാരന്‍ പറഞ്ഞു നമ്പൂതിരിക്കു വില്‍ക്കില്ല എന്നു.
നമ്പൂതിരി പല വേഷത്തില്‍ വന്നു ടീവി വാങ്ങാന്‍ പക്ഷെ കടക്കാരന്‍ നമ്പൂതിരിക്കു വില്‍ക്കില്ല എന്ന നിലപാടില്‍ ഉറച്ചു നിന്നു. ഒടുവില്‍ സഹികെട്ട നമ്പൂതിരി കാരണം ചോദിച്ചു അപ്പോള്‍ കടക്കാരന്‍ പറഞ്ഞു..



എടൊ അതു ടീവിയല്ല
വാഷിങ്ങ് മെഷീനാ!!!!!!!!

അജ്ഞാതന്‍ പറഞ്ഞു...

1.) സദ്യക്കിരുന്ന നബൂതിരിയുടെ ഇലയില്‍ വിളബുകാരന്‍ തന്റെ മന്തുകാല്‍ ചവിട്ടിനില്ക്കുകയായിരുന്നു.

കുറേ കഴിഞ്ഞപ്പോള്‍ നബൂതിരി : "അതേ..സുബ്ബയ്യന്..താന്റെ കാലിനി ആ കാളനിലേക്കു മാറ്റിച്ചവ്വിട്ടാ..എനിക്ക് ഓലന്‍ ശ്ശി കൂട്ടിയാല്‍ കൊള്ളാന്നുണ്ട്.....

2.)എന്തോ നിരാശ പറ്റുകയാല്‍ ആത്മഹത്യ ചെയ്തുകളയാം എന്നു കരുതി നബൂതിരി പാതിരാത്രി ഇല്ലത്തിന്റെ ഉത്തരതില്‍ കെട്ടിത്തൂങ്ങി....പക്ഷെ കെട്ടഴിഞ്ഞ് താഴെ വീണു...വീണ്ടും തൂങ്ങി..വീണ്ടും വീണു..വീണ്ടും തൂങ്ങി..വീണ്ടും വീണു...
വീണുകിടക്കേ നബൂതിരിയുടെ ആത്മഗതം : "കഷ്ടം
..തൂങ്ങിച്ചാകാന്‍ വശമില്ല്യാച്ചാല്‍ മരിക്കന്ന്യാ ഭേദം "

അജ്ഞാതന്‍ പറഞ്ഞു...

സദ്യക്കിരുന്ന നമ്പൂതിരി പരിപ്പ് പ്രദമന്‍ കൂട്ടി കഴിഞപ്പോള്‍ വിളംബുന്ന മറ്റൊരു നമ്പൂരി.. “ കൊറചൂടി വെളംബട്ടെ ???“
“ഹെയ് വെണ്ടാ വേണ്ടാ... വയറ്റിലിനി ലവലേശം സ്തലമില്ല്യാന്നാ...”

വിളംബുന്ന നമ്പൂരി: “കഷ്ടായെ !!!”

“ന്താ കഷ്ടം ???”

വിളംബുന്ന നമ്പൂരി: “അതെ പോയതു പാലട ആണെയ്!!!”

“അന്നാ ഇങൊട് വിളംബിക്കൊളൂ....”

വിളംബുന്ന നമ്പൂരി: “അതെ വയറ്റില്‍ ലവലേശം സ്തലമില്ല്യാന്നല്ലെ പറഞെ ? പിന്നെങന്യാ ??”

“അതൊ !!പൂഴി ഇട്ടാ തഴാത്ത പുരുഷാരത്തിനിടെലും ആന വരുംബൊ താനെ വഴി ഉണ്ടാവണില്ല്യെ... അതൊണ്ട് വിളംബിക്കൊളോ..”

അജ്ഞാതന്‍ പറഞ്ഞു...

റെയില്‍വേ സ്റ്റേഷനിലെത്തിയ നമ്പൂതിരി സ്റ്റേഷന്‍ മാസ്റ്റ്രോട്: ഇപ്പോ തെക്കോട്ടേക്കു വണ്ടീ പോണൂണ്ടോ?
സ്റ്റേഷന്‍ മാസ്റ്റ്റ്: ഇല്ല
നമ്പൂതിരി: എന്നാ വടക്കോട്ടേക്കു വണ്ടീ പോണൂണ്ടോ?
സ്റ്റേഷന്‍ മാസ്റ്റ്ര് അല്പം അരിശത്തോടെ: നമ്പൂതിരിക്ക് ഇപ്പോ എങ്ങോട്ടാ പോകേണ്ടതു ?
നമ്പൂതിരി: നോമിനു ആ കാണുന്ന പാളം ഒന്നു കടക്കണം !!!!!!!!!!

അജ്ഞാതന്‍ പറഞ്ഞു...

ഒരിക്കല്‍‌ നമ്പൂരിയും കാര്യസ്ഥന്‍‌ രാമനും കൂടി ഒരു യാത്ര പുറപ്പെട്ടു. ഇല്ലത്തു നിന്നും അധികം നീങ്ങിയില്ല, വഴിയില്‍‌ കിടന്ന ഒരു പഴത്തൊലിയില്‍‌ ചവിട്ടീ തിരുമേനി ദാ കിടക്കുന്നു താഴെ! വീണ പരുക്കും വേദനയും മൂലം നമ്പൂരി കാര്യസ്ഥനേയും കൂട്ടി യാത്ര മാറ്റി വച്ച് ഇല്ലത്തേക്കു തിരിച്ചു പോയി.
പിറ്റേ ദിവസം വീണ്ടും നമ്പൂരിയും രാമനും വീണ്ടും യാത്ര തിരിച്ചു. തലേ ദിവസത്തെ അനുഭവം മൂലം ശ്രദ്ധയോടെ വഴിയില്‍ നോക്കിയായിരുന്നു യാത്ര. മുന്‍‌പ് വീണ സ്ഥലമെത്തിയപ്പോള്‍‌ പെട്ടെന്ന് നമ്പൂരി ഒരൊറ്റ കരച്ചില്‍‌. അമ്പരന്നു പോയ രാമന്‍‌ ചോദിച്ചു “എന്തു പറ്റി തിരുമേനീ? അങ്ങ് എന്തിനാണ്‍ കരയുന്നത്?”
നമ്പൂരി ദു:ഖത്തോടെ പറഞ്ഞു “രാമാ, താന്‍‌ കാണുന്നില്ലേ, ഇന്നലത്തേ പോലെ വീണ്ടും അതാ വഴിയില്‍‌ ഒരു പഴത്തൊലി കിടക്കുന്നു. ഇന്നും നോം ആ പഴത്തൊലിയില്‍‌ ചവുട്ടി തെന്നി വീഴണമല്ലോന്നു നിരീച്ച് കരഞ്ഞു പോയതാ”

അജ്ഞാതന്‍ പറഞ്ഞു...

“ വിജയികള്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി ഒരു കാര്യവും ചെയ്യുന്നില്ല. അവര്‍ കാര്യങ്ങള്‍ ചെയ്യുന്ന രീതി വ്യത്യസ്തമാണെന്ന് മാത്രം.”

അജ്ഞാതന്‍ പറഞ്ഞു...

“എന്റെ പ്രണയം പോലെയാണ് മരണവുമെങ്കില്‍ , ഞാന്‍ മരിച്ചു കൊള്ളട്ടെ”

അജ്ഞാതന്‍ പറഞ്ഞു...

“മറ്റുള്ളവരുടെ പിഴവുകളില്‍ നിന്നും പാഠം പഠിക്കുക. എല്ലാ പിഴവുകളും സ്വന്തമാക്കാന്‍ മാത്രം , നിങ്ങളുടെ ആയുസ്സ് അനുവദിക്കണമെന്നില്ല. “

അജ്ഞാതന്‍ പറഞ്ഞു...

“സ്നേഹിക്കുന്നവരെല്ലാം ഒറ്റിക്കൊടുക്കുമെന്നറിയുകയാല്‍ , ക്രൂശിക്കപ്പെടുന്നവരെല്ലാം ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് ഞാന്‍ ധരിച്ചു വെച്ചിരിക്കുന്നു

അജ്ഞാതന്‍ പറഞ്ഞു...

“മറ്റുള്ളവര്‍ സംസാരിക്കുമ്പോള്‍ ചെവി കൊടുക്കുക. എല്ലാവര്‍ക്കും അതു സാധിക്കണമെന്നില്ല”

-------- ഏണസ്റ്റ് ഹെമിഗ് വേ ----

അജ്ഞാതന്‍ പറഞ്ഞു...

“വിദ്യാര്‍ഥികള്‍ സ്കൂള്‍ വിദ്യാഭ്യാസ കാലത്ത് അച്ചടക്കം ശീലിക്കുന്നില്ലെങ്കില്‍, അവര്രുടെ വിദ്യാഭ്യാസത്തിനു വേണ്ടി ചിലവഴിക്കുന്ന പണം മുഴുവന്‍ ദേശീയനഷ്ടമാണ്.”

_മഹാത്മാ ഗാന്ധി

അജ്ഞാതന്‍ പറഞ്ഞു...

" ഒപ്പം ജീ‍വിക്കാനാവുന്ന ഒരാളെ കണ്ടെത്തുന്നതല്ല പ്രണയം, മറിച്ച് ഒരു നിമിഷം പോലും അകന്നു ജീവിക്കാനാവാത്ത ആളെ കണ്ടെത്തുന്നതാണ് "

അജ്ഞാതന്‍ പറഞ്ഞു...

പ്രണയത്തിന്റെ ആദ്യ ലക്ഷണം പുരുഷനില്‍ വിഭ്രാന്തിയും സ്ത്രീയില്‍ തന്റേടവുമാണ്‌ - വിക്ട്ര്‍ ഹ്യൂഗോ

അജ്ഞാതന്‍ പറഞ്ഞു...

“പൊരുതിവീണവരുടെ മുന്നില്‍ തലകുനിക്കുന്നതും കണ്ണീര്‍വാര്‍ക്കുന്നതും തളര്‍ന്നുനില്‍ക്കാനല്ല മിഴികളില്‍ അഗ്നിയെ ആവാഹിച്ചു പൊരുതികയറാനാണ്”

അജ്ഞാതന്‍ പറഞ്ഞു...

ഒച്ച വെച്ചും ബഹളംകൂട്ടിയും വാദഗതി അംഗീകരിപ്പിക്കുന്നവര്‍
തുച്‌ഛമായ ആശയത്തിലായിരിക്കും തൂങ്ങി നില്‍ക്കുന്നത്
- മൊണ്ടേയ്ന്‍

അജ്ഞാതന്‍ പറഞ്ഞു...

അസംബന്ധമെന്നും അത്ഭുതമെന്നും നാം വ്യവഹരിക്കുന്ന ലോകം വാസ്തവത്തില്‍ സംബന്ധവും സാധാരണവും തന്നെയാണ്. നാം അതിനെ അങ്ങനെ വിശേഷിപ്പിക്കുന്നത് അതിനെ ഉള്‍ക്കൊള്ളാനാകാത്ത വിധത്തിലുള്ള സ്വയം നിര്‍മിതമായ ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത് എന്നതു കൊണ്ടാകുന്നു. അത്ഭുത
ലോകത്തിലേക്കൊ, കണ്ണാടിയുടെ മറുപുറത്തേക്കൊ കടന്നു ചെന്നിട്ടില്ലാത്ത ആലീസിനെപ്പോലെ നിഷ്കളങ്കരായി...

അജ്ഞാതന്‍ പറഞ്ഞു...

നിന്നെ പൊലെ നീ നിന്റെ അയല്‍ കാരനെയും സ്നെഹിക്കുക..

അജ്ഞാതന്‍ പറഞ്ഞു...

അനുഭവം ചെലവേറിയ ഒരു വിദ്യാലയമാണ് നടത്തുന്നത്.
പക്ഷേ വിഢികള്‍ അവിടെനിന്നും പഠിക്കുകയില്ല.



ബെഞ്ചമിന്‍ ഫ്രാങ്ക്‍ളിന്‍

അജ്ഞാതന്‍ പറഞ്ഞു...

മറ്റുള്ളവരുടെ വിഷമമല്ല എന്റെ സന്തോഷം...
എന്റെ വിഷമത്തില്‍ മറ്റുള്ളവര്‍ സന്തോഷിക്കുന്നുണ്ടെങ്കില്‍...
അതാണെന്റെ സന്തോഷം...!!!!

നാം എത്രത്തോളം ശാന്തരാകുന്നുവോ, നമ്മുടെ ഞരമ്പുകള്‍ എത്രത്തോളം അക്ഷുബധങളാകുന്നുവോ, അത്രത്തോളം നന്നായി നമുക്ക് അന്യരെ സ്നേഹിക്കാനും ജോലി ചെയ്യാനും കഴിയുന്നു

അജ്ഞാതന്‍ പറഞ്ഞു...

അല്പം കുനിഞ്ഞുകൊടുക്കാതെ നിങളുടെ ചുമലില്‍ വേറെ ഒരാള്‍ക്കും കയറിയിരിക്കാന്‍ ആവില്ല

അജ്ഞാതന്‍ പറഞ്ഞു...

ഒരു വാഹത്തില്‍ നിന്ന് അഞ്ചുവാരയും..
കുതിരയില്‍ നിന്ന് പത്തുവാരയും ....
ആനയില്‍ നിന്ന് നൂറുവാരയും അകലം പാലിക്കണം.
എന്നാല്‍ ഒരു ദുഷ്ട്‌നില്‍ നിന്ന് പാലിക്കേണ്ട
അകലം അളക്കാന്‍ കഴിയില്ല......!!!!

അജ്ഞാതന്‍ പറഞ്ഞു...

മറ്റുള്ളവര്‍ നിങളെ കുറ്റപ്പെടുത്തുമ്പോള്‍
നിങളെ സംശയിക്കുക. മറ്റുള്ളവര്‍ നിങളെ
സ്തുതിക്കുമ്പോള്‍ നിങള്‍ അവരെ സംശയിക്കുക

അജ്ഞാതന്‍ പറഞ്ഞു...

കോപമുണ്ടായാല്‍ അതനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനുമുന്‍പ് ഒന്ന് മുതല്‍ ഒന്‍പത് വരെ
ശാന്തമായിരുന്ന് എണ്ണുക..
അങ്ങനെ ചെയ്തതിനു ശേഷവും കോപം ശമിക്കുന്നില്ലെങ്കില്‍.. നാം വീണ്ടും
ഒന്ന് മുതല്‍ ഒന്‍പത് വരെ എണ്ണുന്നതായിരിക്കും നമ്മുക്ക് നല്ലത്....
കാരണം, കോപത്തിന്റെ ശക്തിയാം നാം ചെയ്യുന്ന കാര്യങ്ങളില്‍
നീതിയും ന്യായവും കാണാന്‍ സാധ്യത വളരെ കുറവാണ്.......

അജ്ഞാതന്‍ പറഞ്ഞു...

" കോപം കള പോലെയാണ്‌
വെറുപ്പ് മരം പോലെയും. "

... സെന്റ് അഗസ്റ്റിന്‍

അജ്ഞാതന്‍ പറഞ്ഞു...

കണ്ണിലെ കരട്‌ നല്ലതോ ചീത്തയോ
കാട്ടിലൊരു കരടി നല്ലതോ ചീത്തയോ..!

അജ്ഞാതന്‍ പറഞ്ഞു...

വായിച്ചാല്‍ വളരും
വായിച്ചില്ലേലും വളരും
വായിച്ചുവളര്‍ന്നാല്‍ വിളയും
വായിക്കാതെ വളര്‍ന്നാല്‍ വളയും..!

അജ്ഞാതന്‍ പറഞ്ഞു...

ഒരു തീപ്പെട്ടിക്കൊള്ളി തരൂ
ഒരു ബീഡി തരൂ
ഒരു ചുണ്ടുതരൂ
ഞാനൊരു ബീഡി വലിച്ചു രസിക്കട്ടെ..!

അജ്ഞാതന്‍ പറഞ്ഞു...

ഒരക്ഷരത്തിന് നീളമധികം
ഒരക്ഷരത്തിന് വണ്ണമധികം
എന്റെ പേരില്‍ ഒരക്ഷരം
മാത്രമേ എന്നെപ്പോലെയുള്ളൂ..!

അജ്ഞാതന്‍ പറഞ്ഞു...

മഴയറിയാതെ ഞാന്‍ കട്ടെടുത്ത
മഴത്തുള്ളികള്‍ കൊണ്ടോരു
മഴനൂല്‍ തീര്‍ത്തു
നിനക്കായ് മാത്രം..!

അജ്ഞാതന്‍ പറഞ്ഞു...

ചിന്തിച്ചാല്‍ ഒരു അന്തവുമില്ല
ചിന്തിച്ചില്ലേല്‍ ഒരു കുന്തവുമില്ല..!

അജ്ഞാതന്‍ പറഞ്ഞു...

ആറു മലയാളിക്കു നൂറു മലയാളം
അര മലയാളിക്കുമൊരു മലയാളം
ഒരു മലയാളിക്കും മലയാളമില്ല

അജ്ഞാതന്‍ പറഞ്ഞു...

ആനക്കുള്ളതും ജീവിതം
ആടിന്നുള്ളതും ജീവിതം
ആഴിക്കുള്ളതും ജീവിതം
ഊഴിക്കുള്ളതും ജീവിതം
ഈ എനിക്കുള്ളതും ജീവിതം..!
--

അജ്ഞാതന്‍ പറഞ്ഞു...

കാക്കുന്നൊന്‍ ചെറുതായാല്‍
കക്കുന്നൊന്‍ ആയി തീരും
കക്കുന്നൊന്‍ വലുതാ‍യാല്‍
കാക്കുന്നൊന്‍ ആയി തീരും

അജ്ഞാതന്‍ പറഞ്ഞു...

എത്രമേലകലാം...
എത്രമേലകലാം...
ഇനിയുമടുക്കാനിടമില്ലെന്നത്‌ വരെ..
എത്രമേലടുക്കാം...
ഇനിയുമകാലാനിടമില്ലെന്നത്‌ വരെ...

അജ്ഞാതന്‍ പറഞ്ഞു...

കു കഴിഞ്ഞാല്‍ ഞ്ഞു
ഞ്ഞു കഴിഞ്ഞാല്‍ ണ്ണി
കുവും ഞ്ഞുവും ണ്ണിയും കഴിഞ്ഞാല്‍ കുഞ്ഞുണ്ണി
കുഞ്ഞുണ്ണിയും കഴിഞ്ഞാലോ

അജ്ഞാതന്‍ പറഞ്ഞു...

കുട്ടികള്‍ ഞങ്ങള്‍ കളിച്ചുവളര്‍ന്നൊരു
കുട്ടിയും കോലും മരിച്ചുപോയി
വിദേശത്തുനിന്നു ഇറക്കുമതി ചെയ്‌ത
ക്രിക്കറ്റിലാണിന്നത്തെ ഭ്രാന്തന്‍ തലമുറ..!

അജ്ഞാതന്‍ പറഞ്ഞു...

കണ്ണുപാടില്ല കാന്തയ്‌ക്ക്
കാതുപാടില കാന്തനും
ഇങ്ങനെ എന്നാല്‍ ദാമ്പത്യം കാന്തം
ഇല്ലെങ്കില്‍ കുന്തമായിടും..!

അജ്ഞാതന്‍ പറഞ്ഞു...

ഞാനൊരു പാട്ടു പഠിച്ചിട്ടുണ്ട്
കൈതപ്പൊത്തില്‍ വച്ചിട്ടുണ്ട്
അപ്പം തന്നാല്‍ ഇപ്പം പാടാം
ചക്കര തന്നാല്‍ പിന്നേം പാടാം..!

അജ്ഞാതന്‍ പറഞ്ഞു...

ഒന്നെന്നെങ്ങനെയെഴുതാം
വളവും വേണ്ട, ചെരിവും വേണ്ട,
കുത്തനെയൊരു വര, കുറിയ വര,
ഒന്നായി, നന്നായി,
ഒന്നായാല്‍ നന്നായി, നന്നാ‍യാല്‍ ഒന്നായി..!

ബൂലോക തരികിട പറഞ്ഞു...

അജ്ഞാതക്കും മുബാറക്കിനും,

ഓരോ നന്ദിനി പശു....

മാണിക്യം പറഞ്ഞു...

മിമിക്രിക്കാര്‍ക്ക് അപേക്ഷിക്കാം
http://nadakakkarante.blogspot.com/
നാടകക്കാരന്റെ പൊസ്റ്റില്‍ പറഞ്ഞതാണിത്...
ബൂലോകതരികിടയോടും വായനക്കാരോടും എന്റെ അപേക്ഷയായി ഇവിടെയും ഇടുകയാണ്.

സ്വബുദ്ധിയും ചിന്താശക്തിയും ഉള്ള മനുഷ്യര്‍ തമ്മില്‍ സംവേദിക്കുമ്പോള്‍ അഭിപ്രായ വിത്യാസം ഉണ്ടാവും, ഉണ്ടാവണം.പ്രതിപക്ഷ ബഹുമാനത്തോടെ അവിടെ കാര്യങ്ങള്‍ പറയണം. സ്വീകരിക്കാവുന്നവ സ്വീകരിക്കുക തള്ളികളയണ്ടത് തള്ളികളയുക.ഒരു വഴക്ക് എളുപ്പമാണ് വിത്യസ്ത രുചിയും അഭിപ്രായവും ഉള്ളവരെ ഒത്തൊരുമയോടെ സ്നേഹത്തില്‍ കൊണ്ടു പോകുക എന്നതാണ് ഒരു എഴുത്തുകാരന്റെ /സുഹൃത്തിന്റെ ചുമതല. ഇതൊക്കെ കാണുമ്പോള്‍ വിഷമം ഉണ്ട്. പ്രശ്നം വലുതാക്കാതെ ആരേയും വിഷമിപ്പിക്കാതെ പറഞ്ഞൊതുക്കാമൊ എന്ന് നോക്കുകയാണ് വേണ്ടത്... ചെറിയ കാര്യങ്ങള്‍ക്ക് പിണങ്ങുന്നവരെ പറഞ്ഞ് രമ്യപ്പെടുത്താന്‍ ശ്രമിക്കാം സൌഹൃതങ്ങള്‍ വളരട്ടെ അഭിപ്രായ വിത്യാസങ്ങള്‍ വളരാതിരിക്കാനുള്ള ശ്രമം നടത്തണം.

ഈശ്വരന്‍ നമുക്ക് ഒരോരുത്തര്‍‌ക്കും തന്നിരിക്കുന്ന അനുഗ്രഹങ്ങള്‍ എത്രയാണെന്ന് ചിന്തിക്കുന്നില്ല, കാണുവാന്‍ കണ്ണു - കേള്‍‌‍ക്കുവാന്‍ കാത് - സംസാരിക്കുവാന്‍ നാവ് - ചിന്തിക്കുവാന്‍ ബുദ്ധി - അന്ധനെയും ബധിരനേയും മൂകനേയും നോക്ക്.ഈ വക കുറവുകള്‍ നമുക്കില്ല, ബുദ്ധിമാന്ദ്യമുള്ളവരും അല്ല, കൈ കാലുകള്‍ക്ക് സ്വാധീനമില്ലാതെയും ഇല്ല. സ്വന്തഭക്ഷണം എടുത്ത് വായി വയ്ക്കാന്‍ കഴിയാത്ത അംഗവൈകല്യം ബുദ്ധിമാന്ദ്യം ഉള്ളവരെ കണ്ടിട്ടൂണ്ടോ ? ഒരു നിമിഷമെങ്കിലും ഒരോരുത്തര്‍‌ക്കും കിട്ടിയ ദൈവാനുഗ്രഹത്തിനു നന്ദി പറഞ്ഞിട്ടുണ്ടോ? ഇന്ററ് നെറ്റില്‍ കൂടി ലോകത്തിന്റെ എല്ലാ മൂലയിലേയ്ക്കും കണ്ണും കാതും വാക്കുകളും എത്തിയപ്പോള്‍ ഇതൊന്നും സാധിക്കാത്തവരെ പറ്റി ചിന്തിച്ചിട്ടുണ്ടോ?കുറഞ്ഞപക്ഷം വാക്കാലും പ്രവര്‍ത്തിയാലും സഹജീവിയോട് സ്നേഹത്തോടെ കരുതലോടെ നല്ലത് പറഞ്ഞ് മുന്നോട്ട് പൊയ്ക്കുടേ?
കാപ്പിലാനും കൂതറയും ബൂലോക തരികിടയും നാടകക്കാരനും എല്ലാവരും കഴിവുള്ളവരാണ്.

തൂലിക പടവാളിനേക്കാള്‍ ശക്തമാണ്. വാളു കൊണ്ട് വെട്ടിയാല്‍ ശരീരത്തിനേ ക്ഷതം വരൂ .
തൂലീക മനസ്സിനെയാണ് വൃണപ്പേടുത്തുന്നത് .അതു വേണോ ദയവായി ചിന്തിക്കു‍.......

കാപ്പിലാന്‍ പറഞ്ഞു...

ബൂലോക തരികിടെ , താന്‍ ഫേമസ് ആയി :) ഇത്രയും കമെന്റുകള്‍ ഗോള്ളാം..പാളയത്തില്‍ തീ ഇറങ്ങി എന്നര്‍ത്ഥം . പോരട്ടെ അടുത്ത ഡോസ് കൂടി :)

ബൂലോക തരികിട പറഞ്ഞു...

മാണിക്യം,
കമന്റിനു നന്ദി...

പക്ഷെ ഈ കമന്റ് ഏറ്റവും യോജിക്കുക കൂതറയുടേയോ, ക്രിയേറ്റീവ് തോട്ടിന്റേയോ ബ്ലോഗിലായിരിക്കും എന്ന് ബൂലോക തരികിടയ്ക്ക് തോന്നുന്നു...

താങ്കള്‍ ഇതിലെ എല്ലാ പോസ്റ്റും വായിച്ചുവോ?
എന്ത് ആസൂത്രിതമായി ഒരാളെ തേജോവധം ചെയ്യാന്‍ ഈ രണ്ട് പേര്‍ തുക്കടാ ക്രിമിനലുകളെ പോലെ ഗൂഡാലോചന നടത്തിയിരിക്കുന്നു...

പ്രായത്തിന്റെ ചാപല്യങ്ങളായി ഈ പരിപാടിയെ കാണാന്‍ പറ്റില്ല...

ഇതു പോലത്തെ വിഷങ്ങളാണ് ബൂലോകത്തിന് അപമാനം....

ബൂലോക തരികിട പറഞ്ഞു...

കാപ്പിലാന്‍,
കമന്റിനു നന്ദി....

അണ്ണാറക്കണ്ണനും തന്നാലായത്....അത്രേയുള്ളൂ...

കാവാലം ജയകൃഷ്ണന്‍ പറഞ്ഞു...

ഈ അണ്ണാറക്കണ്ണനെ എവിടെയോ കണ്ട് നല്ല പരിചയം :)

അജ്ഞാതന്‍ പറഞ്ഞു...

ഇവന്മാരെ രണ്ടിനേം ഗൂഡാലോചന, തേജോവധം, കൊലപാതക ശ്രമം, കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കള്‍ മുതലായ പൈശാചികവും ക്രൂരവുമാ കുറ്റക്യത്യങ്ങള്‍ കണക്കിലെടുത്ത് IPC 3056-)ം വകുപ്പു പ്രകാരം വിചാരണ ചെയ്ത് തൂക്കികൊല്ലുമോ അതോ ഗളഛേദം നടത്തുമോ? ഏതായലും രണ്ടിനേ വെറുതേ വിടരുത്. സുപ്രീം കോടതിയില്‍ തന്നെ കേസ് ഫയല്‍ ചെയ്യാം. അണ്ണാറകണ്ണനും തന്നാലാത്. ഹ ഹ ഹ ഹ ഹ (ഇത് ആരുടേം കുത്തക കടം എടുത്തതല്ല എന്റെ സ്വന്തം ചിരിയാ).