കേരളത്തിലെ രണ്ട് മന്ത്രി പുത്രന്മാരെക്കൊണ്ട് ജനം പൊറുതി മുട്ടുന്നു....കുറെ നാള്‍ മുന്‍പ് ഒരു പെണ്‍ വാണിഭ കേസുമായി ബന്ധപ്പെട്ടാണ് മന്ത്രി പുത്രന്മാര്‍ ജന ശ്രദ്ധ പിടിച്ചു പറ്റിയതെങ്കില്‍ ഇത്തവണ തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ കച്ചകെട്ടിയിറങ്ങിയാണ് ശ്രദ്ധേയനായിരിക്കുന്നത്. പ്രതികളെ സംരക്ഷിക്കാന്‍ ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് ഈ മന്ത്രി പുത്രനാണ്. ഇതേ പ്രതികളെ സംരക്ഷിക്കാന്‍ വിവാദ പുരുഷനായ സേവി മനോമാത്യു വിമാനത്താവളത്തില്‍ എത്തിയത് സ്റ്റേറ്റ് കാറില്‍.
ശനിയാഴ്ച്ചയാണ് ദുബായില്‍ നിന്നും ഇവിടെ എത്തിയ ഡാന്‍സ് ബാര്‍ വ്യവസായി മഠത്തില്‍ രഘുവും ഈജിപ്തില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക് കുടിയേറിയ അല്‍ ജമാലും ചേര്‍ന്ന് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥനായ സി ഐ എസ് എഫ് ഇന്‍സ്പെക്ടര്‍ സുബ്രുതോ ചാറ്റര്‍ജിയെ അടിച്ചു വീഴ്ത്തിയത്.
സംഭവം കഴിഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ വിമാനത്താവളത്തില്‍ എത്തിയ ശംഖുമുഖം എ സി പ്രതികളെ രക്ഷിച്ച് സുരക്ഷിത സ്ഥാനത്ത് എത്തിക്കുകയായിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് പോലിസ് മഠത്തില്‍ രഘുവിനെ പിടിക്കാന്‍ നെടോട്ടമോടിയെങ്കിലും ഫലമുണ്ടായില്ല. ......
കുടിച്ചു ലക്കുകെട്ട ഒരു വിദേശി വിമാനത്താവളത്തില്‍ വച്ച് സുരക്ഷാ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചിട്ട് സംസ്ഥാനത്തെ ഒരു മന്ത്രി പുത്രന്റെ സഹായത്തോടെ ഒരു പോറലുമേല്‍ക്കാതെ പുറത്തു കടന്നിരിക്കുന്നു. പോലിസ് ഇരുവര്‍ക്കെതിരേയും ചാര്‍ജ്ജ് ചെയ്തിരിക്കുന്നത് പെറ്റികേസുകളാണ്. പോലിസില്‍ ഇത്രേം പിടിപാടുണ്ടെങ്കില്‍ ആ മന്ത്രി പുത്രന്‍ ആരായിരിക്കാം....
സേവി മനോമാത്യുവിന്റെ രംഗപ്രവേശം കൂടിയായപ്പോള്‍ സംശയത്തിന്റെ വിരല്‍ ഏത് മന്ത്രിയിലേക്കാണ് ചൂണ്ടുന്നത് എന്ന് വ്യക്തം....
2009, ഫെബ്രുവരി 18, ബുധനാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
3 അഭിപ്രായങ്ങൾ:
വീണ്ടും തരികിട...
അച്ഛന്‍ മന്ത്രി ആയിപ്പോയത് മകന്‍റെ തെറ്റാണോ?
:)
'Makante achanum' 'achante makanum kollaam'. Matha kuthiyaal kumbalam mulakkumo.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ