2009, ഫെബ്രുവരി 21, ശനിയാഴ്‌ച

അനോണി..ഒരു തരം, രണ്ട് തരം....

അനോണി..ഒരു തരം, രണ്ട് തരം....മൂന്ന് തരം.....അങ്ങനെ അനന്തമായി നീളുന്നു......

തരം ഒന്ന് : സമാധാനത്തില്‍ ഉറച്ച് വിശ്വസിച്ച് തമാശയും ഫലിതങ്ങളും അമിട്ട് പോലെ പൊട്ടിച്ച് കടന്നുകളയുന്നവര്‍...... ശല്യക്കാരേയല്ല......ഇവരുടെ കമന്റുകള്‍ വായിച്ച് ഉറക്കത്തിലും ചിരിക്കുന്നവര്‍ നിരവധി.

തരം രണ്ട് : മുഖത്ത് നോക്കി സംസാരിക്കാന്‍ നാണമുള്ളവര്‍. ഹോ ഇങ്ങനെയൊരു അഭിപ്രായമാണ് തനിക്കുള്ളതെന്ന് തിരിച്ചറിഞ്ഞാല്‍ മോശമല്ലെ എന്ന് കരുതി വല്ല വിധവും കാര്യം പറഞ്ഞ് സ്ഥലം കാലിയാക്കും. ഇക്കൂട്ടരും അത്ര വല്യ ശല്യക്കാരല്ല.

തരം മൂന്ന്: ഇത്തരക്കാര്‍ക്ക് മറ്റ് പണിയൊന്നുമില്ല.... പോസ്റ്റുകള്‍ നേരെ വായിക്കുന്ന പരിപാടിയും ഇല്ല. കമന്റുകള്‍ മാത്രം നോക്കി ഒരു ഏകദേശ ധാരണയില്‍ എന്തെങ്കിലും കാച്ചും...അത് ചിലപ്പോള്‍ കാര്യമാവും ചിലപ്പോള്‍ മണ്ടത്തരവുമാകാം. ഈ ഇനവും വലിയ കുഴപ്പക്കാരല്ല.

തരം നാല്: കൂട്ടായ ചര്‍ച്ച നടക്കുന്നിടത്ത് വലിഞ്ഞു കയറി വിഷയവുമായി ബന്ധമില്ലാത്ത കമന്റിട്ട് ചര്‍ച്ചയുടെ വഴി തെറ്റിക്കുക എന്ന ദുഷ്ട ഉദ്ദേശവുമായി വരുന്നവര്‍. ഇവരെ സൂക്ഷിക്കുന്നത് നന്ന്. ചര്‍ച്ച പുരോഗമിക്കാന്‍ പാടില്ല എന്ന ലക്ഷ്യമാണ് ഇവര്‍ക്കുള്ളത്, കാരണം അത്തരം വിഷയങ്ങളെ അവര്‍ വെറുക്കുന്നു.....ഇവരെ സൂക്ഷിക്കണം......അല്പം......ആരോഗ്യകരമായി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ ഇവരുടെ അനാവശ്യ കമന്റുകളെ അവഗണിച്ചാല്‍ വെച്ച് മതിയാക്കി സ്ഥലം കാലിയാക്കും.......ഇവരെ കണ്ടെത്താനും എളുപ്പമാണ്, ചര്‍ച്ചിക്കുന്ന വിഷയം നോക്കുക...അതിനെ എതിര്‍ക്കുന്ന ബൂലോക ടീമിനെ കണ്ടെത്തുക....അവരിലൊളായിരിക്കും അനാവശ്യ കമന്റിട്ട് വഴി തെറ്റിക്കാന്‍ നോക്കുന്നത്...

തരം അഞ്ച്: അനോണികള്‍ക്കിടയിലെ ചുരുട്ടുമണ്ടലികള്‍......ഇവരെ വളരെ വളരെ സൂക്ഷിക്കണം....മറ്റാരുടെയെങ്കിലും വ്യാജ ഐ ഡി ഉണ്ടാക്കി കമന്റിട്ട് അടിക്കുള്ള സ്കോപ്പ് ഉണ്ടാക്കുന്ന അതീവ വിഷമുള്ള ഇനം....ഇവരുടെ കടിയേറ്റാല്‍ .......അല്പ നേരം വിശ്രമിച്ചിട്ട് സമചിത്തതയോടെ കാര്യങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കുക.....രക്ഷപ്പെടാം....അല്ലാതെ ഹാലിളകിയാല്‍ വളരെക്കാലത്തെ വ്യക്തി ബന്ധങ്ങള്‍ തവിടു പൊടിയാവും......അതുകൊണ്ട് അഞ്ചാം തരക്കാരെ വളരെ സൂക്ഷിക്കുക....

തരം ആറ്: ഈ തരക്കാര്‍ അമ്മയും പെങ്ങളുമില്ലാത്തവരാണ്. ബ്ലോഗിണികളെ തെറിപറയലാണ് ഇവരുടെ ഹോബി. ഇവരു കയറിയ ബ്ലോഗ് അടച്ചു പൂട്ടുന്നതാണ് നല്ലത്. അല്ലെങ്കില്‍ ഇവരെ അടുപ്പിക്കാതിരിക്കാനുള്ള മുങ്കരുതല്‍ എടുക്കുക.....

തരം ഏഴ്: മേല്പറഞ്ഞ എല്ലാ തന്ത്രങ്ങളും വശമാക്കിയ ഇവരെ വളരെയെന്നല്ല വളരെ വളരെ സൂക്ഷിച്ചേ മതിയാവൂ.......അനോണികള്‍ക്കിടയിലെ രാജവെമ്പാലകളാണെന്ന് പറയാം....അനോണിത്തരത്തിന്റെ സകല ചെറ്റത്തരവും കൈമുതലാക്കിയ ഇവര്‍ മാന്യന്മാരായ അനോണികള്‍ക്ക് തന്നെ അപമാനകരമാണ്....

അനോണികളെ കുറിച്ചുള്ള എന്റെ അറിവിലെ തരം തിരിവ് ഇത്രയെ ഉള്ളൂ......

ഇതില്‍ കൂടുതല്‍ അറിയാമെന്നുള്ളവര്‍ പരിചയപ്പെടുത്തൂ......

ഹാപ്പീ.....ബ്ലോഗിംഗ്.......ജയ്....ജയ്..ബൂലോകം....

7 അഭിപ്രായങ്ങൾ:

ബൂലോക തരികിട പറഞ്ഞു...

ഹോയ്..ഹോയ്..വെയ് രാജാ വെയ്....

കൂതറ തിരുമേനി പറഞ്ഞു...

പക്ഷെ ഏത് തരം അനോണിയായാലും പേടിക്കേണ്ട അവരുടെ സംരക്ഷകന്‍ അല്ലെങ്കില്‍ അവരുടെ ചക്രവര്‍ത്തി ഇവിടെ പന്തലും കെട്ടി കാത്തിരിപ്പുണ്ട്‌.

അജ്ഞാതന്‍ പറഞ്ഞു...

അനോണീകള്‍ ഇതിലും മുഴുത്തത് ഉണ്ട്. ഒരെണ്ണം എടുക്കട്ടോ അണ്ണ?

ബൂലോക തരികിട പറഞ്ഞു...

കൂതറ തിരുമേനി,

ലിങ്കിനു നന്ദി....

ബൂലോക തരികിട പറഞ്ഞു...

അനോണീ അണ്ണന്‍ ,
നിങ്ങള് എട്ടാം തരമാണോ?

മുഴുത്തതോ മൂത്തതോ രണ്ടായാലും ഇവിടെ ചെലവാക്കല്ലേ..

അജ്ഞാതന്‍ പറഞ്ഞു...

നമ്മള് പറയണ്ടകാര്യങ്ങള്‍ പറയണ്ടതുപോലെ പറയുന്ന ടൈപ്പാണെയ്..
എട്ടാമത്തെ ഇനമാണ് അനോണി പ്രൊഫൈല്‍ ഉണ്ടാക്കിയിട്ട് മറ്റുള്ള അനോണികളെ തെറി വിളിക്കുന്ന തെണ്ടികള്‍..എന്നുവച്ചാല്‍..അമ്മേം പെങ്ങളേം തിരിച്ചറിയാത്ത ഒരു അനോണിയാണ് ദേ..രണ്ടാമത് കമന്റിയേക്കുന്നത്.
കക്കൂസ് നമ്പൂരി എന്നാണിപ്പൊ നാമധേയം. കാപ്പിലാനും മോശമല്ല.. പിന്നെ അയാളെ കുറച്ചുപേര്‍ക്കൊക്കെ അറിയാം,പോട്ടോ ഇട്ടിട്ടുമുണ്ട്.

ഓ.ടോ: ദീപക് രാജ് അനോണിയല്ല കേട്ടോ!!!അവന് വീട്ടുകാരെ തെറിവിളിച്ചാല് നോവുന്ന ടൈപ്പാ..കക്കൂസ് നമ്പൂരിയേപ്പോലെ..

അജ്ഞാതന്‍ പറഞ്ഞു...

ചെക്കാ..ചെലക്കാണ്ട് പോയി നിക്കറെടുത്ത് ഇടടാ..
മൂളി....