2009 ഫെബ്രുവരി 27, വെള്ളിയാഴ്‌ച

കൂതറയുടെ ചാപല്യങ്ങള്‍

കഥ ഇതുവരെ.
നട്ടെല്ലുള്ളവരെ ആവശ്യമുണ്ട് എന്ന ക്രിയേറ്റീവ് തോട്ടിന്റെ പരസ്യം കണ്ട്, ബൂലോക തരികിട അംഗത്വത്തിന് മെയില്‍ അയക്കുന്നു....മെയിലിന് മറുപടി കിട്ടാത്തതുകൊണ്ട് ഒരു പോസ്റ്റിടുന്നു.....
തുടര്‍ന്ന് വായിക്കുക..........

മെയിലിനു മറുപടി കിട്ടാത്തതില്‍ ഖിന്നനായ ബൂലോക തരികിട കൂതറയിലെ പോസ്റ്റില്‍ ഒരു കമന്റിടുന്നു
അത് ഇങ്ങനെ..

ബൂലോക തരികിട said...
കൂതറ തിരുമേനി,താങ്കള്‍ , ക്രിയേറ്റീവ് തോട്ടിന് nishedhi@gmail.com എന്ന ഐ ഡിയില്‍ അയച്ച മെയിലിനു മറുപടി വന്നോ....അറിയാന്‍ വേണ്ടി തിരക്കിയതാ....ഞാനും ആ ഗ്രൂപ്പില്‍ ചേരാന്‍ വേണ്ടി ഒരു മെയില്‍ അയച്ചിരുന്നു...മറുപടി ഇതുവരെ കിട്ടിയില്ല...ഒരു പോസ്റ്റും ഇട്ടു നോക്കി...ങേ..ഹേ..നോ മറുപടീസ്...
February 25, 2009 5:12 AM


ഇങ്ങനെ ഒരു കമന്റ് ബൂലോക തരികിട അവിടെ ഇടാന്‍ കാരണം കൂതറയുടെ പോസ്റ്റില്‍ നിന്നും ഇങ്ങനെ വായിച്ച അറിവു കാരണമാണ്

അതിങ്ങനെ....
പിന്നെ ക്രിയേറ്റിവ് തോട്ടെ.. താങ്കളുടെ നിഷേധി എന്ന ഐഡിയില്‍ ഇന്‍വിറ്റെഷന്‍ അയച്ചിട്ടുണ്ട്.എപ്പോള്‍ ഇഷ്ടമുണ്ടോ അപ്പോള്‍ കൂതറയില്‍ വരാം.....

അപ്പോള്‍ ക്രിയേറ്റീവ് തോട്ടിന്റെ നട്ടെല്ലുള്ളവരെ വേണം എന്ന പരസ്യ പോസ്റ്റ് കൂതറയും കണ്ടിരുന്നു, അല്ലെങ്കില്‍ അറിയാമായിരുന്നു എന്ന് വ്യക്തം....

പക്ഷെ ക്രിയേറ്റീവ് തോട്ട്, ആ പരസ്യം കൊടുത്തിരുന്ന പോസ്റ്റ് അല്ലെങ്കില്‍ ബ്ലോഗ് ഡെലീറ്റി എന്ന് ബൂലോക തരികിട പോസ്റ്റിലൂടെ പറഞ്ഞപ്പോള്‍.....കൂതറ തിരുമേനിക്കൊരു ചാഞ്ചാട്ടം..പിന്നെ ക്രിയേറ്റീവ് തോട്ടും അങ്ങനെ പരസ്യം നല്‍കിയ പോസ്റ്റും തമ്മില്‍ ബന്ധമില്ലാ എന്ന് കാണിക്കാനുള്ള ശ്രമമായി...അതിന്റെ ഭാഗമായിട്ട് ബൂലോകതരികിടക്ക്, കൂതറ തന്ന മറുപടി കമന്റ്

ഇങ്ങനെ..

കൂതറ തിരുമേനി said...
@ ബൂലോഗ തരികിട

സമാന രീതിയില്‍ ഉള്ള ബ്ലോഗില്‍ ചേരാന്‍ താല്പര്യം ഉള്ളതുകൊണ്ടാണ് മെയില്‍ അയച്ചത്.nishethi@gmail.com എന്നാണ് ഇമെയില്‍ ഐഡി. നിഷേധിയുടെ നാവ് എന്ന ബ്ലോഗ് ഇന്നും അവിടെ ഉണ്ട്.അവിടെ ആരും ചേര്‍ന്നതായോ അറിയില്ല.കൂതറയെ ഇതുവരെയും വിളിച്ചില്ല.പിന്നെ ക്രീയെട്ടിവ് തോട്ടണോ നിഷേധിയുടെ നാവ് എന്നറിയില്ല.പിന്നെ ഒരു കാര്യം പറയാം. തെറി വിളിക്കാത്ത അവലോകനം മാത്രം ലക്ഷ്യമുള്ള ഇതു ബ്ലോഗ് കൂട്ടയ്മയിലും കൂതറ ചേരും.

എന്തതിശയമേ ഈ തിരുമേനിയുടെ കാര്യം....
പിന്നെ ക്രിയേറ്റിവ് തോട്ടെ.. താങ്കളുടെ നിഷേധി എന്ന ഐഡിയില്‍ ഇന്‍വിറ്റെഷന്‍ അയച്ചിട്ടുണ്ട്....എന്ന് സ്വന്തം പോസ്റ്റില്‍ ആണയിട്ട് പറഞ്ഞ തിരുമേനി ഇപ്പോള്‍ ദാ....ക്രിയേറ്റീവ് തോട്ടിനെ വിഘടിച്ച് രണ്ടാക്കി മാറ്റിയിരിക്കുന്നു....നിഷേധിയുടെ നാവ് എന്ന പേരില്‍.....

ക്രിയേറ്റീവ് തോട്ടാണോ, നിഷേധിയുടെ നാവ് എന്നറിയില്ലാന്നും പറഞ്ഞ് കൂതറ....രക്ഷപ്പെടാന്‍ ശ്രമിക്കുന്നു...

ക്രിയേറ്റീവ് തോട്ടിനു ഇന്‍‌വിറ്റേഷന്‍ അയച്ചു എന്ന് ഫെബ്രുവരി 22ലെ സ്വന്തം പോസ്റ്റില്‍ പറഞ്ഞ തിരുമേനി
ഫെബ്രുവരി 25നു ബൂലോകതരികിടക്ക് നല്‍കിയ മറുപടിയില്‍ ക്രീയേറ്റീവ് തോട്ടണോ നിഷേധിയുടെ നാവ് എന്നറിയില്ല എന്ന് പറഞ്ഞ് അനോണി തെറിവിളിയില്‍ ഗവേഷണം നടത്തുന്ന തന്റെ സുഹൃത്തിനെ രക്ഷിക്കാന്‍ നോക്കുന്നു....

നോക്കണേ..ഒരു കള്ളം ഒളിപ്പിക്കാന്‍ പല കള്ളം പറയേണ്ടി വരുന്ന കൂതറയുടെ അവസ്ഥ.....

വ്യക്തി വിരോധം തീര്‍ക്കാന്‍ ചീപ്പായ കളികളിക്കാന്‍ കൂതറ ഏതറ്റം വരേയും താഴും എന്നാണ് തിരുമേനിയുടെ പോസ്റ്റുകള്‍ സൂചിപ്പിക്കുന്നത്.....

ക്രിയേറ്റീവ് തോട്ടിന്റെ ഭാഗമായിരുന്ന നിഷേധിയുടെ നാവ് എന്ന പോസ്റ്റില്‍


nishethi@gmail.com എന്ന മെയില്‍ ഐഡിയിലേക്ക് ഒരു മെയില്‍ അല്ലങ്കില്‍ ഇവിടെ ഒരു കമന്റ് ഇടുക.
നട്ടെല്ലുള്ള എല്ലാ എഴുത്തുകാര്‍ക്കും സ്വാഗതം
വാല്‍കഷണം : മലയാള ബ്ലോഗേഴ്‌സ് ഒന്നടങ്കം തിരഞ്ഞുകൊണ്ടിരിക്കുന്ന, മലയാള ബ്ലോഗേഴ്‌സിനെ മുഴുവന്‍ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ മിടുക്കനും കരുത്തനുമായ ബ്ലോഗറുടെ മുഖം മൂടി പിച്ചിച്ചീന്തിയെറിഞ്ഞുകൊണ്ടുള്ള ആദ്യപോസ്റ്റ് ഉടന്‍ പ്രതീക്ഷിക്കുക.
Posted by നിഷേധിയുടെനാവ് at
7:39 PM

ഇങ്ങനെയൊരു അറിയിപ്പ് ഉണ്ടായിരുന്നു.....

ഇതായിരുന്നു....കൂതറ, തോട്ടിന്റെ ലക്ഷ്യം....അതിനവര്‍ കണ്ടെത്തിയത് കാപ്പിലാനെ.....

ക്രിയേറ്റീവ് തോട്ടില്‍ നിന്നും നിഷേധിയുടെ ബ്ലോഗ് മാറ്റിയാലും കഥയില്ല എന്ന് കണ്ട് ബുദ്ധിമാന്മാരായ തറ തോട്ട് സഖ്യം വീണ്ടും ഒരു പരിപാടി കാണിക്കുന്നു.....

അത് ക്രിയേറ്റീവ് തോട്ടിന്റെ ഒരു അരിവെപ്പായി ഇവിടെ കാണാം...

തിരുമാലികള്‍ രണ്ടും കൂടി എന്തൊക്കെ കൂതറത്തരങ്ങളാണ് കാണിച്ചു കൂട്ടുന്നത്....

തൊണ്ടിയടക്കം പിടിച്ചാലും കൂതറ വെറും കൂതറയാണെന്ന് മനസിലാകാത്തത് എന്ത് കൊണ്ടെന്ന് ബൂലോകതരികിടയ്ക്ക് പുടികിട്ടുന്നില്ല.....

കാപ്പിലാന്‍ എന്ന ബ്ലോഗറെ വ്യക്തിപരമായി അധിക്ഷേപിക്കുക എന്ന ഉദ്ദേശത്തോടെ കൂതറ ഇട്ട പോസ്റ്റില്‍ ക്രിയേറ്റീവ് തോട്ടിനു തെറിപറയാന്‍ ഒരു അവസരം ഒരുക്കുകയാണ് തിരുമേനി ചെയ്തത്....ബൂലോക തരികിടയുടെ ഭാഷയില്‍ നല്ല ഒരു ഒന്നാന്തരം കൂട്ടിക്കൊടുപ്പുകാരന്റെ റോളാണ് തിരുമേനി അതീവ ശുഷ്കാന്തിയോടെ അഭിനയിച്ച് ഫലിപ്പിച്ചത്.

ഇതു കൊണ്ടും അവര്‍ സംതൃപ്തരാവുന്നില്ല കാരണം ജയകൃഷ്ണന്‍ കാവാലത്തിന്റെ പോസ്റ്റ് അവരെ ചൊടിപ്പിക്കുന്നു....

ഉടന്‍ പഹയന്മാര്‍ ജയകൃഷ്ണന്‍ കാവാലത്തിനു മെയില്‍ അയച്ച് കാപ്പിലാനെ കുറിച്ചുള്ള പോസ്റ്റ് പിന്‍‌വലിക്കാന്‍ ആവശ്യപ്പെടുന്നു, അതിനുള്ള ജയകൃഷ്ണന്‍ കാവാലത്തിന്റെ മറുപടി ഇവിടെ..

(ജയകൃഷ്ണന്‍ കാവാലത്തിനു മെയില്‍ അയച്ചത് കൂതറയും തോട്ടുമാണോ എന്ന് ചോദിച്ചാല്‍ അറിയില്ല, പക്ഷെ സാഹചര്യ തെളിവുകള്‍ അവര്‍ക്ക് നേരെയാണ് വിരല്‍ ചൂണ്ടുന്നത്)

അവര്‍ എന്തിനു ഇതിനൊക്കെ മുതിര്‍ന്നു......

അതറിയണമെങ്കില്‍.....ഈ തറയുടേയും തോട്ടിന്റേയും മുന്‍‌കാല ചരിത്രം അല്പം അറിയണം......

അവിടെ അഴിഞ്ഞു വീഴുന്നത് സാരിയോ.....മുണ്ടോ....???

കാത്തിരിക്കുക

ബൂലോക തരികിട വീണ്ടും വരും...